ഇഡി ഓഫീസർമാർക്കു നേരെ നടന്ന ആക്രമണങ്ങൾ വെറുമൊരു സാമ്പിൾ വെടിക്കെട്ട്; നെഞ്ചത്ത് കയറി താളമേളം ചവിട്ടും’; പാലക്കാട് നോർത്ത് സിഐക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇഡി ഓഫീസർമാർക്കു നേരെ നടന്ന ആക്രമണങ്ങൾ വെറുമൊരു സാമ്പിൾ വെടിക്കെട്ട്; നെഞ്ചത്ത് കയറി താളമേളം ചവിട്ടും’; പാലക്കാട് നോർത്ത് സിഐക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2026, 12:58 pm IST
FacebookTwitterWhatsAppTelegram

പാ​ല​ക്കാ​ട്: പോ​ലീ​സി​നെ​തി​രെ അക്രമ ഭീ​ഷ​ണി​യു​മാ​യി സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി. പാ​ല​ക്കാ​ട് ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സ് സി​ഐ​ക്കെ​തി​രെ​ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​ൻ.​എ​ൻ. സു​രേ​ഷ് ബാ​ബുവാ​ണ്ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

പോലീസ് ഗുണ്ടായിസം കാണിച്ചാൽ അതിനെ കൃത്യമായി ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷ മുന്നണിക്ക് ഉണ്ടെന്നും, ഇഡി ഓഫീസർമാർക്കു നേരെ നടന്ന ആക്രമണങ്ങൾ നടന്നുവെന്നാണല്ലോ പറയുന്നത്, അത് വെറുമൊരു സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യഥാർത്ഥ പൂരം ഇനി കാണാൻ കിടക്കുന്നതേയുള്ളൂ എന്നാണ് സുരേഷ് ബാബുവിന്റെ ഭീഷണി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നോ​ര്‍​ത്തി​ലൊ​രു സി​ഐ​യു​ണ്ട്. അ​വ​ന് വ​ല്ലാ​ത്ത ചൊ​റി​ച്ചി​ലാ​ണ്. ആ ​ചൊ​റി​ച്ചി​ലൊ​ന്നും ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യോ​ടും ക​മ്മ്യൂ​ണി​സ്റ്റു​കാ​രോ​ടും കാ​ണി​ക്കാ​ന്‍ നി​ക്ക​രു​ത് എ​ന്നാ​ണ് താ​ക്കീ​താ​യി പ​റ​യാ​നു​ള​ള​ത്. മാ​ന്യ​ത​യാ​ണെ​ങ്കി​ല്‍ അ​ധി​ക മാ​ന്യ​ത കാ​ണി​ക്കു​ന്ന​വ​രാ​ണ് ഞ​ങ്ങ​ള്‍. മാ​ന്യ​ത വി​ട്ടാ​ല്‍ നി​ന്റെ നെ​ഞ്ച​ത്ത് ക​യ​റി താ​ള​മേ​ളം ച​വി​ട്ടും ഞ​ങ്ങ​ള്‍. ഇ​തൊ​ക്കെ ക​ണ്ടും അ​നു​ഭ​വി​ച്ചും നി​ന്നേ​ക്കാ​ളും ശ​ക്തി​യും ക​രു​ത്തു​മു​ള​ള ഒ​രു​പാ​ട് പോ​ലീ​സു​കാ​രെ നേ​രി​ട്ടു​മാ​ണ് ഞ​ങ്ങ​ളി​വി​ടെ എ​ത്തി​യ​ത്’.

“ഗു​ണ്ടാ​യി​സം കാ​ണി​ക്കാ​ന്‍ പോ​ലീ​സു​കാ​ര് മെ​ന​ക്കെ​ട്ടാ​ല്‍ ആ ​ഗു​ണ്ട​ക​ളെ ഒ​തു​ക്കാ​നു​ള​ള ക​രു​ത്ത് ഇ​ട​തു​പ​ക്ഷ​ത്തി​നു​ണ്ട്. അ​തു​കൊ​ണ്ട് കേ​ര​ള​ത്തി​ല്‍ ഭ​ര​ണം മാ​റി എ​ന്ന് വി​ചാ​രി​ച്ച് എ​ന്ത് തോ​ന്ന്യാ​സ​വും ചെ​യ്യാ​മെ​ന്ന് ക​രു​തേ​ണ്ട. ഇ​തൊ​രു സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ട​ല്ലേ. ഇ​തി​ന്റെ അ​പ്പു​റ​മു​ള​ള ന​ല്ല പൂ​രം കാ​ണാ​ന​ല്ലേ പോ​കു​ന്ന​ത്. ഞ​ങ്ങ​ള്‍​ക്ക് ഇ​ഡി​യു​മി​ല്ല ഒ​രു ചു​ക്കു​മി​ല്ല’ – ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

തങ്ങൾക്ക് ഇഡിയെയും പേടിയില്ല ഒരു ചുക്കുമില്ലെന്നും പ്രസംഗത്തിൽ ഇഎ. സുരേഷ് ബാബു പറയുന്നു. ഭരണമാറ്റത്തിന് ശേഷം പോലീസിനെതിരെ സിപിഎമ്മിന്റെ ഭാഗത്തുനിന്നും പോലീസുകാർക്കെതിരെ നിരന്തരം ഭീഷണികൾ ഉണ്ടാകുന്നു എന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഈ പരസ്യമായ ഭീഷണി പ്രസംഗം.

Tags: Palakkad
ShareTweetSendShare

More News from this section

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies