ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2026, 06:50 pm IST
Facebook
Twitter
WhatsAppTelegram

ഗുരുഗ്രാം/പഞ്ചാബ്: ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ വാര്‍ഷികത്തിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ ഹരിയാനയിലും പഞ്ചാബിലും വ്യാപക ബോംബ് ഭീഷണി. ഹരിയാനയിലെ ഗുരുഗ്രാം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തിനും മേയറുടെ ഓഫിസിനും, കൂടാതെ പഞ്ചാബിലെ അഞ്ച് പ്രമുഖ ക്ഷേത്രങ്ങള്‍ക്കും നേരെയാണ് ഇമെയില്‍ വഴി ബോംബ് ഭീഷണി ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളിലും സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയിലാണ്.

വ്യാഴാഴ്ച രാവിലെയാണ് ഗുരുഗ്രാം സെക്ടര്‍ 34-ലുള്ള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തും മേയറുടെ ഓഫിസിലും ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഇമെയില്‍ വഴി ലഭിച്ചത്. വിവരമറിഞ്ഞയുടന്‍ തന്നെ പോലീസും ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫിസ് സമുച്ചയം പൂര്‍ണ്ണമായും ഒഴിപ്പിച്ചു. ജീവനക്കാരെയും പൊതുജനങ്ങളെയും സുരക്ഷിതമായി പുറത്തെത്തിച്ച ശേഷമാണ് പരിശോധന നടത്തിയത്.

‘ഹരിയാനയെ ഖാലിസ്ഥാന്‍ ആക്കുമെന്നും ദര്‍ബാര്‍ സാഹിബിനോട് (ഹര്‍മന്ദിര്‍ സാഹിബ്) ചെയ്തതിന് പ്രതികാരം ചെയ്യുമെന്നുമാണ് ഇമെയിലില്‍ ഉള്ളത്. ഒരു അനുകൂല ഖാലിസ്ഥാന്‍ ഗ്രൂപ്പിന്റെ പേരിലാണ് സന്ദേശം വന്നിരിക്കുന്നത്,’ എന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഗുരുഗ്രാമിന് പിന്നാലെ പഞ്ചാബിലെ അഞ്ച് പ്രമുഖ ക്ഷേത്രങ്ങള്‍ക്കും ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെയും സമാനമായ ഭീഷണി സന്ദേശം എത്തി. ഇമെയിലില്‍ 1984 ജൂണില്‍ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന സൈനിക നടപടിയായ (ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍) കുറിച്ച് കടുത്ത ഭാഷയിലുള്ള പരാമര്‍ശങ്ങള്‍ ഉള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഭീഷണിയെ തുടര്‍ന്ന് ജലന്ധറിലെ പ്രശസ്തമായ ദേവി താലാബ് മന്ദിര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോലീസ് കര്‍ശന പരിശോധന നടത്തി. എന്നാല്‍ സംശയസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല.

ജനങ്ങളില്‍ പരിഭ്രാന്തി പരത്താന്‍ ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശമാണിതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും പോലീസ് തയ്യാറായിട്ടില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി പഞ്ചാബിലും ഹരിയാനയിലും സമാനമായ വ്യാജ ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു.

സൈബര്‍ ക്രൈം വിഭാഗം ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ വാര്‍ഷികത്തോടനുബന്ധിച്ച് മേഖലയില്‍ നിലവില്‍ തന്നെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Tags: BOMB THREATgurugram
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies