108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2026, 12:03 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസുകളിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ (EMT) ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച കഴക്കൂട്ടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജിവികെ എന്ന സ്വകാര്യ സ്ഥാപനത്തിനെതിരെ ഗുരുതരമായ തട്ടിപ്പ് ആരോപണം ഉയർന്നു. കമ്പനിയുടെ വ്യാജ വാഗ്ദാനം വിശ്വസിച്ച് എത്തിയ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പാരാമെഡിക്കൽ ഉദ്യോഗാർത്ഥികളാണ് ഇപ്പോൾ എന്തുചെയ്യണമെന്നറിയാതെ പെരുവഴിയിലായിരിക്കുന്നത്.

108 ആംബുലൻസ് സർവീസ് നടത്തുന്നതിനായി സർക്കാരിൽ നിന്ന് അഞ്ച് വർഷത്തേക്ക് ടെൻഡർ എടുത്തിട്ടുള്ള കമ്പനിയാണ് ജിവികെ. ഈ ആംബുലൻസുകളിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കാനുള്ള പൂർണ്ണ ചുമതലയും ഇതേ കമ്പനിക്കായിരുന്നു. ഈ അധികാരം മുൻനിർത്തിയാണ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്താമെന്ന് കാണിച്ച് കമ്പനി ഉദ്യോഗാർത്ഥികളെ തിരുവനന്തപുരത്തേക്ക് പരിശീലനത്തിനായി വിളിപ്പിച്ചത്. എന്നാൽ ഒരു മാസക്കാലം നീണ്ടുനിന്ന കഠിനമായ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ഉദ്യോഗാർത്ഥികൾ ഞെട്ടിക്കുന്ന ആ വിവരം അറിയുന്നത്. തങ്ങളെ ഈ ടെൻഡറിൽ നിന്ന് ഒഴിവാക്കിയെന്നും അതിനാൽ എല്ലാവരും തിരികെ പോകണമെന്നും കമ്പനി അധികൃതർ പെട്ടെന്ന് നിലപാട് മാറ്റുകയായിരുന്നു.

നിലവിൽ 89 ഓളം ഉദ്യോഗാർത്ഥികളാണ് ഈ വൻ തൊഴിൽ തട്ടിപ്പിന് ഇരയായിരിക്കുന്നത്. ജിവികെ എന്ന സ്ഥാപനത്തെ പൂർണ്ണമായി വിശ്വസിച്ച്, തങ്ങൾ മുൻപ് ജോലി ചെയ്തിരുന്ന താൽക്കാലിക സ്ഥാപനങ്ങളിലെ ജോലികൾ പോലും ഉപേക്ഷിച്ചാണ് പലരും ഇവിടെയെത്തിയത്. തങ്ങളെ ചതിച്ച കമ്പനിക്കെതിരെ നിയമപരമായ നടപടികളിലേക്ക് നീങ്ങാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. നഷ്ടപ്പെട്ടുപോയ ജോലിക്ക് പകരമായി തങ്ങൾക്ക് അർഹമായ സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

Tags: Kazhakootamgvk108 ambulance
ShareTweetSendShare

More News from this section

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

Latest News

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies