കോട്ടയം: സിഎംആർഎൽ മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ്. ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്നത്തെ വിധിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയെ സമീപിക്കാനുള്ള സമയം പോലും സിഎംആർഎല്ലിന് ഹൈക്കോടതി കൊടുത്തിട്ടില്ല. ഇനി കൂടുതൽ അന്വേഷണത്തിലേക്ക് പോകാനും അറസ്റ്റിലേക്ക് പോകാനും ഇഡിക്ക് സ്വാതന്ത്ര്യമുണ്ട്. സത്യം വിജയിച്ചിരിക്കുകയാണ്.
സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള കമ്പനിയിൽ മുഖ്യമന്ത്രിയുടെ മകൾ 2.6 കോടിയുടെ തിരിമറി നടത്തി. അതാണ് ഇവിടത്തെ കേസ്, പിണറായി വിജയൻ ചെയ്ത കുറ്റം എന്താണെന്ന് ചിലർ ചോദിക്കുന്നുണ്ട്. പിണറായിക്കല്ലാതെ ആർക്ക് വേണ്ടിയാണ് ആ പണം കമ്പനി കൈമാറിയത്? വീണയ്‌ക്ക് ചുമ്മാതെ പൈസ കൊടുക്കുമോ. നീതി നടപ്പിലായി…കോടതി വിധിയിൽ സന്തോഷമുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു.















