കോഴിക്കോട്: മെഡിക്കൽ കോളജിൽ പ്രസവത്തിനിടെയുണ്ടായ അനാസ്ഥ മൂലം നവജാതശിശുവിന്റെ കയ്യൊടിഞ്ഞു. കോഴിക്കോട് കക്കോടി ഒറ്റ തെങ്ങ് സ്വദേശി സുജിൻ, അമല ദമ്പതികളുടെ കുട്ടിയുടെ കൈയ്യുടെ എല്ല് പൊട്ടിയതായാണ് പരാതി. പ്രസവ സമയത്ത് കുട്ടിയെ പുറത്തെടുക്കുമ്പോഴാണ് വലതു കൈയ്യുടെ എല്ല് പൊട്ടിയത്. മെയ് 14 നാണ് അമല കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്.
ആശുപത്രി അധികൃതർ മാതാപിതാക്കളെ കാണിക്കുന്നതിനു മുൻപ് തന്നെ കുട്ടിയുടെ കൈക്ക് പ്ലാസ്റ്റർ ഇട്ടെന്നും ബന്ധുക്കൾ ആരോപിക്കുനനു. രണ്ടാം ദിവസം പ്ലാസ്റ്റർ അഴിഞ്ഞുവീണെന്നും കുട്ടി വേദന കൊണ്ട് കരഞ്ഞെങ്കിലും ഡോക്ടർമാർ തിരഞ്ഞു നോക്കിയില്ലെന്ന് കുഞ്ഞിനറെ അമ്മ അമല പറഞ്ഞു.
മണിക്കൂറുകൾ കാത്തുനിന്ന് നിന്നെങ്കിലും ഡോക്ടർമാർ ആരുംതന്നെ കുട്ടിക്ക് ചികിത്സ നൽകിയില്ല. തുടർന്ന് കുടുംബം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ കുട്ടിയുടെ കയ്യിൽ എല്ല് സ്ഥാനം തെറ്റിയതായും ആരോപണമുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ട്,മെഡിക്കൽ കോളജ് പോലീസ് എന്നിവിടങ്ങളിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.