പാലോട്: വനമേഖലയിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. ഹെൽമെറ്റ് തലയിൽ ധരിച്ച നിലയിലായിരുന്നു മൃതദേഹം. പാലോട് കെ എസ് ഇ ബി സബ്‌സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരനാ വിതുര സ്വദേശി കുഞ്ഞുമോൻ എന്ന് വിളിക്കുന്ന പ്രിൻസിന്റെ (52) മൃതദേഹമാണ് ആളൊഴിഞ്ഞ വനമേഖലയിൽ കണ്ടെത്തിയത്.
പാലോട് – പാണ്ഡ്യൻപാറ കെ.എസ്.ഇ.ബി പവർ സ്റ്റേഷന് സമീപത്തുള്ള വനപ്രദേശത്തു നിന്നാണ് ശനിയാഴ്ച മൃതദേഹം കണ്ടെത്തിയത്. തലയിൽ ഹെൽമെറ്റ് ധരിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കിടന്നിരുന്നത് എന്നതിനാൽ ദുരൂഹതയുണ്ട്.
ജോലിക്ക് പോയ പ്രിൻസ് രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ആശങ്കാകുലരായ കുടുംബാംഗങ്ങൾ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും പ്രിൻസ് സ്ഥിരമായി പോകാറുള്ള വഴികളിലും തിരച്ചിൽ നടത്തി.ഇതിനിടയിലാണ് പവർ സ്റ്റേഷന് സമീപത്തെ വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തുന്നത്.















