കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് റോഡരികിലെ മതിൽ ഇടിഞ്ഞുവീണ് യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. ബളാൽ കല്ലഞ്ചിറ സ്വദേശികളായ പ്രിയേഷ് ജോർജ് (33), വിഷ്ണു (20) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചയോടെ മാവുങ്കാൽ കല്യാൺ റോഡിന് സമീപം ഇൻഡസ് മോട്ടോഴ്സിന് തൊട്ടടുത്താണ് അപകടമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. മതിൽ തകർന്നതിനെത്തുടർന്ന് ദേശീയപാതയിലേക്കും കല്ലുകൾ വീണു.















