ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് യുദ്ധ ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടു; കടുത്ത തിരിച്ചടിക്ക് ട്രംപ്

Published by
ജനം വെബ്‌ഡെസ്ക്

വാഷിംഗ്ടണ്‍: ഒമാന്‍ സമുദ്രാതിര്‍ത്തിക്ക് സമീപം തങ്ങളുടെ അത്യാധുനിക സൈനിക ഹെലികോപ്റ്റര്‍ തകര്‍ത്ത ഇറാന്റെ നടപടിക്കെതിരെ കടുത്ത നിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്ന യു.എസിന്റെ എച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററാണ് ഇറാന്‍ വെടിവെച്ചിട്ടത്. ഏകദേശം 333 കോടി രൂപ വിലമതിക്കുന്നതാണ് തകര്‍ന്ന ഈ അത്യാധുനിക യുദ്ധവിമാനം.

ഇറാന്‍ നടത്തിയ ഈ വ്യോമാക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രസിഡന്റ് ട്രംപ് ഔദ്യോഗികമായി അറിയിച്ചു. അതേസമയം, ഹെലികോപ്റ്റര്‍ തകര്‍ന്ന് കടലില്‍ വീണെങ്കിലും അതിലുണ്ടായിരുന്ന രണ്ട് അമേരിക്കന്‍ പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടതായും യു.എസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷം കൂടുതല്‍ വഷളായിരിക്കുകയാണ്.

Share