'പ്രിയദര്‍ശിനി' ജൂണ്‍ 15 മുതല്‍; കേരളത്തിലെ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് ഇനി സൗജന്യ യാത്ര
Monday, June 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പ്രിയദര്‍ശിനി’ ജൂണ്‍ 15 മുതല്‍; കേരളത്തിലെ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് ഇനി സൗജന്യ യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2026, 01:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ‘പ്രിയദര്‍ശിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അന്തിമ അംഗീകാരം നല്‍കി. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് വേളയില്‍ യു.ഡി.എഫ് മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗാരണ്ടി’ പദ്ധതികളുടെ ഭാഗമായാണ് ഈ ചരിത്രപരമായ തീരുമാനം. ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങളും ജന പങ്കാളിത്തവും കൃത്യമായി വിലയിരുത്തിയ ശേഷമായിരിക്കും ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള മറ്റ് സൂപ്പര്‍ക്ലാസ് ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുക.

യു.ഡി.എഫ് അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ച് തത്വത്തില്‍ തീരുമാനമെടുത്തിരുന്നു. പ്രായഭേദമന്യേ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. യാത്രക്കാരുടെ എണ്ണവും അതുവഴിയുണ്ടാകുന്ന സാമ്പത്തിക കാര്യങ്ങളും കെ.എസ്.ആര്‍.ടി.സി ദിവസേന ശേഖരിക്കും. ഓരോ മാസത്തെയും യാത്രാച്ചെലവ് കണക്കാക്കി കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ അറിയിക്കുന്ന മുറയ്‌ക്ക് ഈ തുക ലഭ്യമാക്കാനാണ് തീരുമാനം.

സൗജന്യ യാത്ര അനുവദിക്കുന്നത് വഴി കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്ന മുഴുവന്‍ സാമ്പത്തിക ബാധ്യതയും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വഹിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓര്‍ഡിനറി ബസുകളില്‍ മാത്രം പദ്ധതി നടപ്പിലാക്കുമ്പോള്‍ പ്രതിവര്‍ഷം 750 മുതല്‍ 800 കോടി രൂപ വരെയാണ് അധിക ബാധ്യത പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ ഇത് മറ്റ് ഉയര്‍ന്ന സര്‍വീസുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണെങ്കില്‍ ഏകദേശം 1300 കോടി രൂപയോളം സര്‍ക്കാരിന് കണ്ടെത്തേണ്ടി വരും. നിലവില്‍ സൂപ്പര്‍ക്ലാസ് ബസുകളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags: VD SATHEESHANpress meetWomenspriyadharshinijune 15ksrtc free travel
ShareTweetSendShare

More News from this section

മാസപ്പടി കേസ്; ശശീധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല ജീവനെടുത്തു; കോഴിക്കോട് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരൻ മരിച്ചു

മുഖ്യമന്ത്രിയെ ഓവർടേക്ക് ചെയ്ത് ചെന്നിത്തല; തിരുവനന്തപുരത്തേ ഉദ്ഘാടന ചടങ്ങ് നടക്കുന്നതിന് മുൻപേ തൃശൂരിൽ ഉദ്ഘാടനം; ഭിന്നതയുടെ തുടർച്ച സൗജന്യയാത്രാ പദ്ധതിയിലും

നൂറ് വർഷമായി തുറന്ന മൈതാനങ്ങളിലാണ് ശാഖകൾ നടത്തുന്നത്; പുതിയതായി ഒരു രജിസ്ട്രേഷന്റെ ആവശ്യമില്ല; ഇത്തരം നിർദ്ദേശങ്ങൾക്കു പിന്നിൽ രാഷ്‌ട്രീയ താത്പര്യം: ഡോ. മോഹൻ ഭാഗവത്

സംഘത്തിന് ആരും അന്യരല്ല, ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയും ക്ഷേമവും മാത്രമാണ് സംഘത്തിന്റെ ലക്ഷ്യം: ഡോ. മോഹൻ ഭാഗവത്

ക്ഷേത്ര സ്വര്‍ണം തട്ടിയ കേസ്: മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.ടി. വിനോദന്‍ ബാലുശേരിയില്‍ അറസ്റ്റില്‍

Latest News

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ പണം മാറ്റിവെച്ചു; പ്രിയതമയെ മരണം തട്ടിയെടുത്തു; 25 ലക്ഷം സൈന്യത്തിന് സംഭാവന ചെയ്ത് ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

ബിജെപി വന്നു തടസ്സം മാറി; കൊൽക്കത്ത വിമാനത്താവളത്തിലെ മസ്ജിദ് മാറ്റി സ്ഥാപിക്കും; 136 വർഷം പഴക്കമുള്ള പള്ളി സ്ഥിതി ചെയ്യുന്നത് റൺവേയിൽ; നടപടി രാജ്യസുരക്ഷ മുൻനിർത്തി

92 കോടി മാവോവാദി മേഖലകളിലേക്ക് ഒഴുക്കി; അമേരിക്കൻ മിഷണറി സംഘടനയ്‌ക്കെതിരെ യുഎപിഎ; ദി തിമോത്തി ഇനിഷ്യേറ്റീവ് രാജ്യസുരക്ഷയ്‌ക്ക് ഭീഷണി

ഉത്തർപ്രദേശിൽ വൻ പോലീസ് ഏറ്റുമുട്ടൽ; സന്യാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവച്ച് വീഴത്തി

യുഎസ് – ഇറാന്‍ യുദ്ധത്തിന് വിരാമം; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ധാരണ; സമാധാന കരാര്‍ ജൂണ്‍ 19-ന് ഒപ്പുവെക്കും

ചരിത്രം കുറിച്ച് നരേന്ദ്ര മോദി സ്ലൊവാക്യയില്‍; 1993-ന് ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം പ്രവര്‍ത്തനസജ്ജം; ഉദ്ഘാടന വിമാനത്തില്‍ ലക്‌നൗവിലേക്ക് 172 കര്‍ഷകര്‍; ആദ്യ വര്‍ഷം ലക്ഷ്യമിടുന്നത് 50 ലക്ഷം യാത്രക്കാരെ

സൈനികരുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം വരുത്താന്‍ തീരുമാനം; ദേശീയതയും ആധുനികതയും കോര്‍ത്തിണക്കി പുതിയ യൂണിഫോമുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies