തിളപ്പിച്ച വെള്ളത്തിൽ ഒരു കാരണവശാലും പച്ചവെള്ളം ചേർത്ത് തണുപ്പിക്കരുത്; പാത്രങ്ങൾ കഴുകുന്നതിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണം; ഷിഗല്ലയ്ക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ
Monday, June 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിളപ്പിച്ച വെള്ളത്തിൽ ഒരു കാരണവശാലും പച്ചവെള്ളം ചേർത്ത് തണുപ്പിക്കരുത്; പാത്രങ്ങൾ കഴുകുന്നതിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണം; ഷിഗല്ലയ്‌ക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2026, 10:15 am IST
FacebookTwitterWhatsAppTelegram

ഷിഗല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ പ്രത്യേക കരുതലും ജാഗ്രതയും പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു കുടൽ സംബന്ധമായ രോഗമാണ് ഷിഗല്ല.

വയറിളക്കം, വയറുവേദന, ഛർദ്ദി, പനി, കടുത്ത ക്ഷീണം തുടങ്ങിയവയാണ് ഇതിന്റെ പ്രാരംഭ ലക്ഷണങ്ങൾ. കടുത്ത വയറിളക്കം, രക്തം കലർന്ന മലം, നിർജ്ജലീകരണ ലക്ഷണങ്ങൾ എന്നിവ കണ്ടാലുടൻ കൃത്യമായ ചികിത്സ തേടണം.

ഷിഗല്ലയ്‌ക്ക് പുറമെ വയറിളക്കം, ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് എ, ഇ തുടങ്ങിയ ജലജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

രോഗപ്രതിരോധത്തിനായുള്ള പ്രധാന നിർദ്ദേശങ്ങൾ

* തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. തിളപ്പിച്ച വെള്ളത്തിൽ ഒരു കാരണവശാലും പച്ചവെള്ളം ചേർത്ത് തണുപ്പിക്കരുത്.

* ഭക്ഷണം കഴിക്കുന്നതിനും പാകം ചെയ്യുന്നതിനും മുൻപും, ശുചിമുറി ഉപയോഗിച്ച ശേഷവും കൈകൾ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.

* ഭക്ഷണം നന്നായി പാകം ചെയ്ത് മാത്രം കഴിക്കുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയ ശേഷമേ ഉപയോഗിക്കാവൂ. ഭക്ഷണവും കുടിവെള്ളവും ഈച്ച കടക്കാത്ത രീതിയിൽ മൂടി സൂക്ഷിക്കണം.

* മോരുകറി, ചമ്മന്തി തുടങ്ങിയ തിളപ്പിക്കാത്ത കറികൾ തയാറാക്കാനും ജ്യൂസുകളിൽ ചേർക്കാനുള്ള ഐസ് ഉണ്ടാക്കാനും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. വൃത്തിഹീനമായ സാഹചര്യത്തിൽ തയാറാക്കുന്ന ഐസ് ജ്യൂസുകളിൽ ചേർക്കരുത്.

* ഭക്ഷണം പാകം ചെയ്യുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണം. കിണറുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കണം.

* രോഗലക്ഷണങ്ങൾ ഉള്ളവർ ഒരിക്കലും ഭക്ഷണം തയാറാക്കുകയോ വിളമ്പുകയോ ചെയ്യരുത്. ഇവർ നന്നായി വിശ്രമിക്കുകയും ധാരാളം തിളപ്പിച്ച വെള്ളം കുടിക്കുകയും വേഗത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കുകയും വേണം.

* നിർജ്ജലീകരണം തടയുന്നതിനായി ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കൃത്യമായ അളവിൽ ഒ.ആർ.എസ്. ലായനി നൽകണം. രോഗലക്ഷണങ്ങൾ തീവ്രമായാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും യാതൊരു കാരണവശാലും സ്വയംചികിത്സയ്‌ക്ക് തയാറാകരുതെന്നും ഡി.എം.ഒ കർശന നിർദ്ദേശം നൽകി.

Tags: Shigalla
ShareTweetSendShare

More News from this section

മാസപ്പടി കേസ്; ശശീധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല ജീവനെടുത്തു; കോഴിക്കോട് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരൻ മരിച്ചു

മുഖ്യമന്ത്രിയെ ഓവർടേക്ക് ചെയ്ത് ചെന്നിത്തല; തിരുവനന്തപുരത്തേ ഉദ്ഘാടന ചടങ്ങ് നടക്കുന്നതിന് മുൻപേ തൃശൂരിൽ ഉദ്ഘാടനം; ഭിന്നതയുടെ തുടർച്ച സൗജന്യയാത്രാ പദ്ധതിയിലും

നൂറ് വർഷമായി തുറന്ന മൈതാനങ്ങളിലാണ് ശാഖകൾ നടത്തുന്നത്; പുതിയതായി ഒരു രജിസ്ട്രേഷന്റെ ആവശ്യമില്ല; ഇത്തരം നിർദ്ദേശങ്ങൾക്കു പിന്നിൽ രാഷ്‌ട്രീയ താത്പര്യം: ഡോ. മോഹൻ ഭാഗവത്

സംഘത്തിന് ആരും അന്യരല്ല, ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയും ക്ഷേമവും മാത്രമാണ് സംഘത്തിന്റെ ലക്ഷ്യം: ഡോ. മോഹൻ ഭാഗവത്

ക്ഷേത്ര സ്വര്‍ണം തട്ടിയ കേസ്: മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.ടി. വിനോദന്‍ ബാലുശേരിയില്‍ അറസ്റ്റില്‍

Latest News

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ പണം മാറ്റിവെച്ചു; പ്രിയതമയെ മരണം തട്ടിയെടുത്തു; 25 ലക്ഷം സൈന്യത്തിന് സംഭാവന ചെയ്ത് ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

ബിജെപി വന്നു തടസ്സം മാറി; കൊൽക്കത്ത വിമാനത്താവളത്തിലെ മസ്ജിദ് മാറ്റി സ്ഥാപിക്കും; 136 വർഷം പഴക്കമുള്ള പള്ളി സ്ഥിതി ചെയ്യുന്നത് റൺവേയിൽ; നടപടി രാജ്യസുരക്ഷ മുൻനിർത്തി

92 കോടി മാവോവാദി മേഖലകളിലേക്ക് ഒഴുക്കി; അമേരിക്കൻ മിഷണറി സംഘടനയ്‌ക്കെതിരെ യുഎപിഎ; ദി തിമോത്തി ഇനിഷ്യേറ്റീവ് രാജ്യസുരക്ഷയ്‌ക്ക് ഭീഷണി

ഉത്തർപ്രദേശിൽ വൻ പോലീസ് ഏറ്റുമുട്ടൽ; സന്യാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവച്ച് വീഴത്തി

യുഎസ് – ഇറാന്‍ യുദ്ധത്തിന് വിരാമം; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ധാരണ; സമാധാന കരാര്‍ ജൂണ്‍ 19-ന് ഒപ്പുവെക്കും

ചരിത്രം കുറിച്ച് നരേന്ദ്ര മോദി സ്ലൊവാക്യയില്‍; 1993-ന് ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം പ്രവര്‍ത്തനസജ്ജം; ഉദ്ഘാടന വിമാനത്തില്‍ ലക്‌നൗവിലേക്ക് 172 കര്‍ഷകര്‍; ആദ്യ വര്‍ഷം ലക്ഷ്യമിടുന്നത് 50 ലക്ഷം യാത്രക്കാരെ

സൈനികരുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം വരുത്താന്‍ തീരുമാനം; ദേശീയതയും ആധുനികതയും കോര്‍ത്തിണക്കി പുതിയ യൂണിഫോമുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies