നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനസജ്ജം; ഉദ്ഘാടന വിമാനത്തില്‍ ലക്‌നൗവിലേക്ക് 172 കര്‍ഷകര്‍; ആദ്യ വര്‍ഷം ലക്ഷ്യമിടുന്നത് 50 ലക്ഷം യാത്രക്കാരെ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം പ്രവര്‍ത്തനസജ്ജം; ഉദ്ഘാടന വിമാനത്തില്‍ ലക്‌നൗവിലേക്ക് 172 കര്‍ഷകര്‍; ആദ്യ വര്‍ഷം ലക്ഷ്യമിടുന്നത് 50 ലക്ഷം യാത്രക്കാരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2026, 08:23 am IST
Facebook
Twitter
WhatsAppTelegram

നോയിഡ: രാജ്യത്തെ ഏറ്റവും പുതിയ വ്യോമയാന കേന്ദ്രമായ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കാന്‍ പൂര്‍ണ്ണ സജ്ജമായി. വരുംദിവസങ്ങളില്‍ പതിവ് സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ന് പ്രത്യേക ഉദ്ഘാടന സര്‍വീസ് നടത്തും. വിമാനത്താവള നിര്‍മ്മാണത്തിനായി ഭൂമി വിട്ടുനല്‍കിയ 172 കര്‍ഷകരും ആദ്യ വിമാനത്തിലെ യാത്രക്കാരാകും എന്നതാണ് ഈ ചരിത്ര മുഹൂര്‍ത്തത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ജെവാര്‍ എം.എല്‍.എ ധീരേന്ദ്ര സിങ്ങിനൊപ്പം ലക്‌നൗവിലേക്ക് പറക്കുന്ന കര്‍ഷകര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തും. വിമാനത്താവള വികസനത്തിന് കര്‍ഷകര്‍ നല്‍കിയ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ മുഖ്യമന്ത്രിയോടുള്ള തങ്ങളുടെ നന്ദി അവര്‍ ഈ കൂടിക്കാഴ്ചയിലൂടെ അറിയിക്കുകയും ചെയ്യും.

നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനങ്ങള്‍ ജെവാറിനെ ലക്‌നൗ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കും. ഇന്ന് തന്നെയായിരിക്കും ആദ്യ സര്‍വീസുകളും ആരംഭിക്കുന്നത്. ആദ്യ വര്‍ഷത്തില്‍ തന്നെ 50 ലക്ഷം (5 മില്യണ്‍) യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം വൈസ് ചെയര്‍മാന്‍ ക്രിസ്റ്റോഫ് ഷ്‌നെല്‍മാന്‍ വ്യക്തമാക്കി.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 7 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വലിയൊരു വ്യോമയാന ഹബ്ബാക്കി ഇതിനെ മാറ്റാനാണ് പദ്ധതി. നിലവില്‍ നോയിഡയില്‍ നിന്നും ലക്‌നൗവിലേക്ക് യാത്ര ചെയ്യാന്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തെയോ റോഡ് മാര്‍ഗ്ഗത്തെയോ ആണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്ര സുഗമമാകുകയും ഉത്തര്‍പ്രദേശിന്റെ ഭരണ-വാണിജ്യ കേന്ദ്രങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാകുകയും ചെയ്യും.

വരും ദിവസങ്ങളില്‍ കൂടുതല്‍ എയര്‍ലൈനുകള്‍ ഈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് ലക്‌നൗ വിമാനത്താവള വക്താവ് അറിയിച്ചത്. തിങ്കളാഴ്ച ലക്‌നൗവില്‍ നിന്നും നോയിഡയിലേക്കുള്ള ആദ്യ വിമാനത്തിലെ എല്ലാ ടിക്കറ്റുകളും ഇതിനകം തന്നെ വിറ്റുതീര്‍ന്നു കഴിഞ്ഞു. യു.പി അസംബ്ലി സ്പീക്കര്‍ സതീഷ് മഹാന, യു.പി ചീഫ് സെക്രട്ടറി എസ്.പി ഗോയല്‍ എന്നിവരടങ്ങുന്ന മന്ത്രിമാരുടെ സംഘം ഈ വിമാനത്തില്‍ യാത്ര ചെയ്യും.

നോയിഡയിലെത്തുന്ന ഉദ്ഘാടന വിമാനത്തെ സ്വീകരിക്കാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കിഞ്ജരാപു രാംമോഹന്‍ നായിഡു, ജെവാര്‍ എം.എല്‍.എ ധീരേന്ദ്ര സിങ്, ഗൗതം ബുദ്ധ നഗര്‍ എം.പി മഹേഷ് ശര്‍മ്മ, നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്, യമുന അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തും. പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തില്‍ ശക്തമായ ബഹുതല സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്‌ക്കായി 1,030 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

യു.പി പോലീസ് വിമാനത്താവളത്തിനായി പ്രത്യേക പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു ഇന്‍സ്‌പെക്ടര്‍, ഒരു സീനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍, 20 ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, 33 കോണ്‍സ്റ്റബിള്‍മാര്‍, 5 വനിതാ കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തെ ഇവിടെ നിയോഗിച്ചു. വിമാനത്താവള പരിസരവും റണ്‍വേയും തത്സമയം നിരീക്ഷിക്കാന്‍ കൃത്രിമബുദ്ധി അധിഷ്ഠിത ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മുഖം തിരിച്ചറിയാനുള്ള സംവിധാനം, പെരുമാറ്റ വിശകലനം, സംശയാസ്പദമായ നീക്കങ്ങള്‍ സ്വയം കണ്ടെത്തല്‍ എന്നിവ ഈ ക്യാമറകളുടെ പ്രത്യേകതയാണ്.

ഡോഗ് സ്‌ക്വാഡ്, പ്രത്യേക ഫയര്‍ ഫൈറ്റിംഗ് യൂണിറ്റ്, മെഡിക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, ക്വിക്ക് റിയാക്ഷന്‍ ടീം എന്നിവയും ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണ്. ഇന്ന് രാവിലെ ലക്‌നൗവില്‍ നിന്നുള്ള വിമാനം ലാന്‍ഡ് ചെയ്യുന്നതോടെ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ സഞ്ചാരത്തിന് ഔദ്യോഗികമായി തുടക്കമാകും. അതേദിവസം വൈകുന്നേരം മടക്ക സര്‍വീസും ഉണ്ടായിരിക്കും.

Tags: noida international airportinagruation
Share
Tweet
SendShare

More News from this section

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

Latest News

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies