വിസികളുടെ ആര്‍എസ്എസ് വേദി പങ്കിടല്‍ വിവാദം: വി.ഡി. സതീശന്റേത് രാഷ്ട്രീയ കാപട്യം, തീവ്രവാദ ശക്തികളുടെ പിന്തുണയുള്ളവര്‍ക്ക് മതേതരത്വം പറയാന്‍ എന്ത് അവകാശം?; രാജീവ് ചന്ദ്രശേഖര്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിസികളുടെ ആര്‍എസ്എസ് വേദി പങ്കിടല്‍ വിവാദം: വി.ഡി. സതീശന്റേത് രാഷ്‌ട്രീയ കാപട്യം, തീവ്രവാദ ശക്തികളുടെ പിന്തുണയുള്ളവര്‍ക്ക് മതേതരത്വം പറയാന്‍ എന്ത് അവകാശം?; രാജീവ് ചന്ദ്രശേഖര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2026, 09:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത ചടങ്ങില്‍ കേരളത്തിലെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിനെതിരെ രംഗത്തുവന്ന മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വിസികള്‍ക്ക് മതനിരപേക്ഷതയെക്കുറിച്ച് ക്ലാസെടുക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് തികഞ്ഞ രാഷ്‌ട്രീയ കാപട്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണ് സ്വന്തം സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന സത്യം മുഖ്യമന്ത്രി സൗകര്യപൂര്‍വ്വം മറക്കുകയാണ്. ഇന്ത്യയെ ഒരു മതരാഷ്‌ട്രമാക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ഭരണഘടനയെ വെല്ലുവിളിക്കുകയും ചെയ്യുന്ന ശക്തികളുമായി രാഷ്‌ട്രീയ സഹവര്‍ത്തിത്വം പുലര്‍ത്തുന്നവര്‍ക്ക് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കാന്‍ യാതൊരു ധാര്‍മ്മിക അവകാശവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

ദേശീയ ഐക്യവും രാജ്യസ്‌നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന ആര്‍എസ്എസ് പോലുള്ള പ്രസ്ഥാനങ്ങളെ ആക്രമിക്കുന്ന മുഖ്യമന്ത്രി, മറുഭാഗത്ത് മതത്തിന്റെ പേരില്‍ രാഷ്‌ട്രീയം പറയുന്നവരുമായി അധികാരം പങ്കിടുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ‘മതം തന്നെയാണ് ഞങ്ങള്‍ക്ക് പ്രധാനം’ എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെട്ട മന്ത്രിസഭയുടെ നായകനാണ് ഇപ്പോള്‍ മതനിരപേക്ഷതയുടെ വക്താവാകാന്‍ ശ്രമിക്കുന്നത്.

കേരളത്തിലെ സര്‍വകലാശാലകള്‍ രാഷ്‌ട്രീയ നിയന്ത്രണങ്ങളില്‍ നിന്ന് മാറി പ്രവര്‍ത്തിക്കേണ്ടവയാണ്. ദേശീയ വിഷയങ്ങളില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അക്കാദമിക് സമൂഹത്തിന് അവകാശമുണ്ട്. എന്നാല്‍ ഒരു ദേശീയ പ്രസ്ഥാനവുമായി വേദി പങ്കിട്ടതിന്റെ പേരില്‍ വൈസ് ചാന്‍സലര്‍മാരെ വിചാരണ ചെയ്യാന്‍ ശ്രമിക്കുന്നത് ജനാധിപത്യ ബോധമല്ല, മറിച്ച് രാഷ്‌ട്രീയ അസഹിഷ്ണുത മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന ഒട്ടനവധി ഗുരുതരമായ വിഷയങ്ങള്‍ നിലവിലുണ്ട്. ഇതില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ആര്‍എസ്എസിനെയും വൈസ് ചാന്‍സലര്‍മാരെയും ചുറ്റിപ്പറ്റി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. സര്‍ക്കാരിന്റെ വീഴ്ചകളും ജനങ്ങളുടെ ചോദ്യങ്ങളും മറച്ചുവെക്കാനുള്ള രാഷ്‌ട്രീയ നാടകമായാണ് കേരളം ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെയും പ്രീണനത്തിന്റെയും കാര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും രണ്ടല്ല ഒന്നാണ് എന്ന് കേരള ജനത തിരിച്ചറിഞ്ഞു കഴിഞ്ഞു. തീവ്രവാദ ആശയധാരകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന അപകടകരമായ നിലപാടിലേക്കാണ് ഇരു കൂട്ടരും നീങ്ങുന്നത്. ‘രണ്ടല്ല ഒന്നാണ്’ എന്ന ഈ യാഥാര്‍ത്ഥ്യം സമീപകാല തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചതാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ നിഷേധിക്കാന്‍ ശ്രമിച്ചാലും മലയാളികള്‍ ഇന്ന് തങ്ങളുടെ ദേശീയബോധം തുറന്നുപ്രകടിപ്പിക്കാന്‍ മടിക്കുന്നില്ല. രാജ്യത്തിന് പ്രഥമ പരിഗണന നല്‍കുന്ന നേതൃത്വത്തിനും ദേശീയ താല്പര്യങ്ങള്‍ക്കും ഒപ്പമാണ് കേരളത്തിലെ പുതുതലമുറ നിലകൊള്ളുന്നത്. കേരളത്തിന്റെ രാഷ്‌ട്രീയ ചിന്തകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റം ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളില്‍ അത് കൂടുതല്‍ ശക്തമായി പ്രതിഫലിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

Tags: RSSVD SATHEESHANrajeev chandrashekar
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies