കൊച്ചിക്ക് റെയില്‍വേ സമ്മാനം; 267 കോടിയുടെ പുതിയ കോച്ചിങ് ടെര്‍മിനല്‍, 6 പ്ലാറ്റ്ഫോമുകളുമായി ഗതാഗത രംഗത്ത് പുതിയ അധ്യായം
Wednesday, June 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിക്ക് റെയില്‍വേ സമ്മാനം; 267 കോടിയുടെ പുതിയ കോച്ചിങ് ടെര്‍മിനല്‍, 6 പ്ലാറ്റ്ഫോമുകളുമായി ഗതാഗത രംഗത്ത് പുതിയ അധ്യായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 02:15 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: എറണാകുളത്തിന്റെ റെയില്‍വേ വികസനത്തിന് വന്‍ കുതിപ്പാകുന്ന പുതിയ കോച്ചിങ് ടെര്‍മിനല്‍ പദ്ധതിക്ക് നിര്‍ണായക മുന്നേറ്റം. പൊന്നുരുന്നി മാര്‍ഷലിങ് യാര്‍ഡില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ടെര്‍മിനലിനായുള്ള വിശദപദ്ധതി രേഖ (ഡി.പി.ആര്‍.) റെയില്‍വേ അധികൃതര്‍ സമര്‍പ്പിച്ചു. ഏകദേശം 267 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചാല്‍ മൂന്ന് വര്‍ഷത്തിനകം യാഥാര്‍ഥ്യമാകും. പുതിയ പദ്ധതിപ്രകാരം ആറ് പ്ലാറ്റ്ഫോമുകളാണ് ടെര്‍മിനലില്‍ ഒരുക്കുന്നത്.

നേരത്തെ നാല് പ്ലാറ്റ്ഫോമുകള്‍ മാത്രമായിരുന്നു നിര്‍ദേശിച്ചിരുന്നതെങ്കിലും ഭാവിയിലെ യാത്രാ ആവശ്യങ്ങള്‍ കണക്കിലെടുത്ത് എണ്ണം വര്‍ധിപ്പിക്കുകയായിരുന്നു. ട്രെയിനുകള്‍ യാത്ര കഴിഞ്ഞ് നിര്‍ത്തിയിടാന്‍ മൂന്ന് സ്റ്റേബിളിങ് ലൈനുകളും, കോച്ചുകളുടെ പരിശോധനയ്‌ക്കും ശുചീകരണത്തിനുമായി മൂന്ന് പിറ്റ് ലൈനുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം വന്ദേ ഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായാണ് സജ്ജമാക്കുന്നത്. നിലവില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആറ് പ്ലാറ്റ്ഫോമുകളും നോര്‍ത്തില്‍ രണ്ട് പ്ലാറ്റ്ഫോമുകളുമാണ് ഉള്ളത്.

ഇവിടങ്ങളിലെ തിരക്ക് കുറയ്‌ക്കാനും കൂടുതല്‍ ട്രെയിനുകള്‍ക്ക് സര്‍വീസ് ആരംഭിക്കാനുമാണ് പുതിയ ടെര്‍മിനല്‍ ലക്ഷ്യമിടുന്നത്. പൊന്നുരുന്നി മേഖലയില്‍ റെയില്‍വേയുടെ കൈവശമുള്ള ഏകദേശം 110 ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. ഇപ്പോള്‍ കോച്ചുകളുടെ അറ്റകുറ്റപ്പണികളും ചരക്കുവണ്ടികളുടെ പരിശോധനയും നടക്കുന്ന ഈ പ്രദേശത്ത് ഭാവിയില്‍ ആവശ്യാനുസരണം 15 പ്ലാറ്റ്ഫോമുകള്‍ വരെ വികസിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

മെട്രോ, വാട്ടര്‍ മെട്രോ, വൈറ്റില മൊബിലിറ്റി ഹബ് എന്നിവയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടെ എറണാകുളത്ത് സമഗ്രമായ ഒരു ആധുനിക ഗതാഗത ഹബ് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.

Tags: Railwayernkaulacoaching terminal
ShareTweetSendShare

More News from this section

RSS ശ്രീകൃഷ്ണപുരം ഖണ്ഡ് സംഘചാലക് ഹരീന്ദ്രകുമാർ അന്തരിച്ചു

സംസ്ഥാനത്ത് പനിപ്പടർച്ച രൂക്ഷം; പ്രതിരോധിക്കാൻ മൂന്ന് ദിവസം ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

വന്നാൽ കാല് വെട്ടും, ഭൂമിക്ക് മുകളിൽ വെച്ചേക്കില്ല’; കെഎസ് യു തൃശൂർ ജില്ലാ സെക്രട്ടറിക്ക് നേരെ വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ്, ഓഡിയോ പുറത്ത്

കെടുകാര്യസ്ഥതയുടെ ‘ഇരുട്ടടി’; സംസ്ഥാനത്ത് വീണ്ടും കറന്റ് കട്ട്! ജനങ്ങളെ ദുരിതത്തിലാഴ്‌ത്തി കെ.എസ്.ഇ.ബി

കാണുന്നവരുടെ നെഞ്ച് തകർക്കും! കൈകൂപ്പി യാചിച്ചിട്ടും കുട്ടികളോട് ആ ക്രൂരത; തൃശൂരിലെ ആ ദൃശ്യങ്ങൾ പുറത്ത്

മാസപ്പടി മാഫിയയുടെ കോട്ട തകരുന്നു; തെരുവിൽ ഇറങ്ങി പ്രതിഷേധിക്കാൻ പോലുമാകാത്ത നിസ്സഹായാവസ്ഥയിലാണ് സിപിഎം: കുമ്മനം രാജശേഖരൻ

Latest News

നീറ്റ് ചോർച്ചയിൽ വിലക്കിനെതിരെ ടെലിഗ്രാം കോടതിയിലേക്ക്: അടിയന്തരമായി വാദം കേൾക്കണമെന്ന ടെലിഗ്രാമിന്റെ അപേക്ഷ കോടതി അംഗീകരിച്ചു

ജിമ്മിൽ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടു; ദേശീയ കായികതാരം കുഴഞ്ഞു വീണു മരിച്ചു

ജ്യൂസിൽ പൊടിച്ച കുപ്പിവളയും എലി വിഷവും; അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നുതള്ളി; ഭർത്താവ് അറസ്റ്റിൽ

പിണറായി വിജയൻ ശിക്ഷിക്കപ്പെടും വരെ പിന്നോട്ടില്ല; മുഖ്യമന്ത്രിക്കുള്ള കൈക്കൂലി ആയാണ് വീണയുടെ കമ്പനി പണം കൈപ്പറ്റിയത്; ഷോൺ ജോർജ്

വാഴക്കുല വെട്ടുന്നതിനിടെ അപ്രതീക്ഷിത ആക്രമണം; വയോധികന്റെ കൈയില്‍ വിഷപ്പാമ്പിന്റെ കടിയേറ്റു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പത്താം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായി; പ്രതികളിൽ മൂന്നുപേർ ബന്ധുക്കൾ, രണ്ടുപേർ അറസ്റ്റിൽ

കൺഫ്യൂഷൻ തീർക്കണമേ!!! വിവാഹം വീട്ടിലാണോ ഓഡിറ്റോറിയത്തിലാണോ നല്ലത്?? തീരുമാനം എടുക്കേണ്ടത് ആരാണ്

ഹാട്രിക്കിനിടെ വിവാദവും! മെസിക്ക് ചുവപ്പ് കാര്‍ഡ് കിട്ടേണ്ടതായിരുന്നോ? അള്‍ജീരിയ മത്സരത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കൊടുംചര്‍ച്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies