പകർച്ചവ്യാധികൾ വ്യാപിക്കുന്നു; ജൂണിൽ മാത്രം 1.79 ലക്ഷം പേർക്ക് പനി ബാധിച്ച് കേരളം ആശങ്കയിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പകർച്ചവ്യാധികൾ വ്യാപിക്കുന്നു; ജൂണിൽ മാത്രം 1.79 ലക്ഷം പേർക്ക് പനി ബാധിച്ച് കേരളം ആശങ്കയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2026, 09:54 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതിവേഗം വ്യാപിക്കുന്നതായി ആരോഗ്യവകുപ്പ് കണക്കുകൾ സൂചിപ്പിക്കുന്നു. ഷിഗെല്ല അടക്കമുള്ള രോഗങ്ങൾ നിയന്ത്രണാതീതമായി തുടരുന്നതിനിടെ, പനിബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത് ആരോഗ്യരംഗത്ത് ആശങ്ക വർധിപ്പിക്കുന്നു.

ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ഇതുവരെ 1,79,413 പേർക്ക് പനി ബാധിച്ചിട്ടുണ്ട്. ഇതിൽ രണ്ടുപേർ മരണപ്പെട്ടു. ബുധനാഴ്ച മാത്രം 12,304 പേർ പനി ബാധിച്ച് ചികിത്സ തേടിയതായും അധികൃതർ വ്യക്തമാക്കുന്നു.

അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനവും തുടരുകയാണ്. ഈ മാസം ഇതുവരെ 91 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായും അഞ്ച് പേർ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. ആറ് മാസത്തിനിടെ ആകെ 161 പേർക്ക് രോഗബാധ ഉണ്ടായതിൽ ആറുപേർ മരണപ്പെട്ടു. രോഗം മുൻവർഷങ്ങളിൽ പ്രധാനമായും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ മാത്രം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇത്തവണ പത്തനംതിട്ട, പാലക്കാട്, കാസർകോട് ഒഴികെയുള്ള ജില്ലകളിലേക്കും വ്യാപിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.

പകർച്ചവ്യാധി വ്യാപനത്തിന് മഴക്കാല മുൻശുചീകരണത്തിലെ വീഴ്ച കാരണമായിരിക്കാമെന്ന വിലയിരുത്തലുകളും ഉയരുന്നു. അതിനിടെ, ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ്, മലേറിയ എന്നിവയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജൂണിൽ മാത്രം 1,029 പേർക്ക് ഡെങ്കിപ്പനിയും 149 പേർക്ക് എലിപ്പനിയും 47 പേർക്ക് മലേറിയയും സ്ഥിരീകരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന് പുറമേ, ചിക്കുൻഗുനിയ, ചിക്കൻപോക്സ്, ഇൻഫ്ലുവൻസ, മുണ്ടിനീർ തുടങ്ങിയ രോഗങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ രണ്ട് പേർ ചികിത്സയിലാണ്. അമീബിക് മസ്തിഷ്കജ്വരം 11 പേരിൽ സ്ഥിരീകരിച്ചതിൽ മൂന്ന് പേർ മരണപ്പെട്ടു. പേവിഷബാധയേറ്റ് ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹൈപവർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ ഇടപെടൽ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉയരുകയാണ്. സംസ്ഥാനത്ത് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പോലുള്ള സാഹചര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Tags: fever
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies