കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2026, 07:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടലിനെ തുടര്‍ന്ന് ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരമായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ ചരിത്രപരമായ യമുനാ ജല പദ്ധതിക്കായുള്ള ധാരണാപത്രത്തില്‍ ഇരു സംസ്ഥാനങ്ങളും ഒപ്പുവെച്ചു. ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

34,102 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ കുടിവെള്ളക്ഷാമം രൂക്ഷമായ രാജസ്ഥാനിലെ ഷെഖാവതി മേഖലയ്‌ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. 1994 മെയ് 12-ന് ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ ചേര്‍ന്ന് അപ്പര്‍ യമുനാ റിവര്‍ ബോര്‍ഡ് കരാറില്‍ ഒപ്പുവെച്ചിരുന്നു. കരാര്‍ പ്രകാരം രാജസ്ഥാന് പ്രതിവര്‍ഷം 577 ദശലക്ഷം ക്യുബിക് മീറ്റര്‍ യമുനാ ജലത്തിന് അര്‍ഹത നേടിയിരുന്നെങ്കിലും, ഹരിയാനയില്‍ നിന്ന് രാജസ്ഥാനിലേക്ക് ജലം എത്തിക്കുന്നതിനുള്ള കനാല്‍ സംവിധാനം യാഥാര്‍ഥ്യമായിരുന്നില്ല.

ഇപ്പോള്‍ പരമ്പരാഗത കനാല്‍ സംവിധാനത്തിന് പകരം അത്യാധുനിക ഭൂഗര്‍ഭ പൈപ്പ് ലൈന്‍ സംവിധാനം ഒരുക്കാന്‍ ഇരു സംസ്ഥാനങ്ങളും ധാരണയിലെത്തിയതോടെയാണ് വര്‍ഷങ്ങളായുള്ള തര്‍ക്കത്തിന് പരിഹാരമായത്. പുതിയ പദ്ധതി പ്രകാരം ഹരിയാനയിലെ ഹത്‌നികുണ്ട് ബാരേജില്‍ നിന്ന് രാജസ്ഥാനിലെ ചുരു ജില്ലയിലെ ഹന്‍സിയാവാസ് റിസര്‍വോയറിലേക്ക് 295.5 കിലോമീറ്റര്‍ നീളത്തില്‍ ഭൂഗര്‍ഭ പൈപ്പ് ലൈന്‍ സ്ഥാപിക്കും. 3.6 മീറ്ററിലധികം വ്യാസമുള്ള മൂന്ന് വലിയ പൈപ്പുകളാണ് ഇതിനായി ഉപയോഗിക്കുക.

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മണ്‍സൂണ്‍ മാസങ്ങളില്‍ ഹത്‌നികുണ്ട് ബാരേജില്‍ നിന്ന് ഒഴുകിപ്പോകുന്ന അധിക ജലമാണ് രാജസ്ഥാനിലേക്ക് എത്തിക്കുക. ഈ ജലം വലിയ ജലസംഭരണികളില്‍ സംഭരിച്ച് കുടിവെള്ള വിതരണത്തിനും ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുന്നതിനും ഉപയോഗിക്കും. പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഹരിയാനയിലെ ഭിവാനി, ഫത്തേഹാബാദ് ഉള്‍പ്പെടെയുള്ള 10 പ്രധാന കേന്ദ്രങ്ങളില്‍ കുടിവെള്ള വിതരണം ഉറപ്പാക്കുന്ന സംവിധാനവും പദ്ധതിയുടെ ഭാഗമാണ്.

അതിനാല്‍ പദ്ധതി രാജസ്ഥാന് മാത്രമല്ല, ഹരിയാനയ്‌ക്കും ഒരുപോലെ പ്രയോജനകരമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. വര്‍ഷങ്ങളായി കാത്തിരുന്ന യമുനാ ജലപദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ രാജസ്ഥാനിലെ ജലക്ഷാമ മേഖലകളുടെ വികസനത്തിനും കാര്‍ഷിക-വ്യവസായ മേഖലയ്‌ക്കും പുതിയ കരുത്ത് പകരുമെന്ന് കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags: Amith shaRajasthan's Semi-AridShekhwati RegionYamuna Water projectHistoric Deal With Haryana
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies