220 അടി താഴ്ചയുള്ള ബോര്‍വെല്ലില്‍ വീണ് നാലുവയസ്സുകാരന്‍; ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ച് രക്ഷകപ്രവര്‍ത്തകര്‍; സംഭവം ഹരിയാനയില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

220 അടി താഴ്ചയുള്ള ബോര്‍വെല്ലില്‍ വീണ് നാലുവയസ്സുകാരന്‍; ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ച് രക്ഷകപ്രവര്‍ത്തകര്‍; സംഭവം ഹരിയാനയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2026, 07:24 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഢ്: ഹരിയാനയിലെ അംബാല ജില്ലയില്‍ 220 അടി താഴ്ചയുള്ള തുറന്ന ബോര്‍വെല്ലില്‍ വീണ് നാലുവയസ്സുകാരന്‍. ധനൗറ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നിര്‍ഭയ് സിംഗ് എന്ന കുട്ടിയെ രക്ഷപ്പെടുത്താന്‍ എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, അഗ്‌നിരക്ഷാസേന, സൈന്യം എന്നിവയുടെ നേതൃത്വത്തില്‍ സംയുക്ത രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രാവിലെ 6.30ഓടെ പിതാവ് മന്‍ജീത് സിംഗിനൊപ്പമാണ് നിര്‍ഭയ് വയലിലെത്തിയത്.

വയലില്‍ ജോലി ചെയ്തുകൊണ്ടിരുന്ന മുത്തച്ഛന്‍ കര്‍ണയില്‍ സിംഗിന്റെ സമീപത്തായിരുന്നു കുട്ടി കളിച്ചിരുന്നത്. ഇതിനിടെ തുറന്നുകിടന്ന ഒമ്പത് ഇഞ്ച് വീതിയുള്ള ബോര്‍വെല്ലില്‍ മണ്ണ് വാരിയിടുന്നതിനിടെ ഉള്ളിലേക്ക് നോക്കാന്‍ ശ്രമിച്ചപ്പോള്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയുടെ നിലവിളി കേട്ട് പിതാവും മുത്തച്ഛനും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ബോര്‍വെല്ലിന്റെ ഇടുങ്ങിയ വലിപ്പം കാരണം സാധിച്ചില്ല. തുടര്‍ന്ന് രാവിലെ 7.30ഓടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ രക്ഷാസംഘം ബോര്‍വെല്ലിനുള്ളിലേക്ക് പ്രത്യേക ക്യാമറ ഇറക്കി കുട്ടിയുടെ നില നിരീക്ഷിക്കുന്നുണ്ട്. കുട്ടി നിലവില്‍ ജീവനോടെയുണ്ടെന്നും ആവശ്യമായ ഓക്‌സിജനും മറ്റ് സഹായങ്ങളും എത്തിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അംബാല ഡെപ്യൂട്ടി കമ്മിഷണര്‍ അജയ് സിംഗ് തോമര്‍ രക്ഷാപ്രവര്‍ത്തനം നേരിട്ട് ഏകോപിപ്പിക്കുന്നുണ്ട്. ആദ്യഘട്ട ശ്രമം വിജയിച്ചില്ലെങ്കില്‍ ബോര്‍വെല്ലിന് സമാന്തരമായി മറ്റൊരു കുഴി കുഴിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള നടപടിയും ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, തുറന്ന ബോര്‍വെല്ലുകള്‍ വലിയ അപകടഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ ജില്ലാ ഭരണകൂടം ബോര്‍വെല്‍ ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ചെറിയൊരു കോണ്‍ക്രീറ്റ് സ്ലാബോ ടൈലോ ചാക്കോ ഉപയോഗിച്ച് ബോര്‍വെല്‍ അടച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാനാകുമായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

2006-ല്‍ ഹരിയാനയിലെ കുറുക്ഷേത്രയില്‍ അഞ്ചുവയസ്സുകാരന്‍ പ്രിന്‍സ് കുമാര്‍ ബോര്‍വെല്ലില്‍ വീണ് 50 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്ത സംഭവത്തിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ട ബോര്‍വെല്ലുകള്‍ നിര്‍ബന്ധമായും സുരക്ഷിതമായി അടയ്‌ക്കണമെന്ന് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

Tags: haryanarescue operationFour-year-old boyfalls into 220-foot borewell
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies