"നിലപാടിൽ ഉറച്ചുനിൽക്കാൻ പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി"; തുറന്നടിച്ച് ശ്വേത മേനോൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“നിലപാടിൽ ഉറച്ചുനിൽക്കാൻ പറഞ്ഞ മമ്മൂക്കയ്‌ക്കും ലാലേട്ടനും നന്ദി”; തുറന്നടിച്ച് ശ്വേത മേനോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2026, 01:41 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: താരസംഘടനയായ ‘അമ്മ’യെ (AMMA) ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ നീക്കങ്ങൾ കോടതി തടഞ്ഞുവെന്ന് പ്രസിഡന്റ് ശ്വേത മേനോൻ. സംഘടന എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് ‘ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല’ എന്നും, പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് പിന്തുണ നൽകിയ മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി പറയുന്നതായും ശ്വേത ഫേസ്ബുക്കിൽ കുറിച്ചു.

“രാജിവെക്കരുതെന്നും നിലപാടിൽ ഉറച്ചുനിന്ന് പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്‌ക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ ഒപ്പം നിന്ന എല്ലാ അമ്മ അംഗങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…”— ശ്വേത മേനോൻ

‘പിൻവാതിൽ വഴിയല്ല വരേണ്ടത്’ എന്നും കടുത്ത വിമർശനം ശ്വേത ഉന്നയിച്ചു. ഭൂരിപക്ഷം വരുന്ന അംഗങ്ങളാണ് സംഘടനയുടെ ഭാവി തീരുമാനിക്കേണ്ടതെന്ന് ശ്വേത ഓർമ്മിപ്പിച്ചു. സംഘടനയുടെ കമ്മിറ്റിയിലേക്ക് വരാൻ ആഗ്രഹമുള്ളവർ തങ്ങളെപ്പോലെ ജനാധിപത്യപരമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ ആകരുതെന്നും ശ്വേത തന്റെ കുറിപ്പിൽ കടുത്ത ഭാഷയിൽ വിമർശിച്ചു.

ശ്വേത മേനോൻ നൽകിയ ഹർജിയിൽ എറണാകുളം മുൻസിഫ് കോടതി ‘അമ്മ’ അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം തടഞ്ഞു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഇടക്കാല ഭരണസമിതിക്ക് വിലക്കുണ്ടാകും. ശ്വേതയുടെ നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിക്ക് തുടർന്ന് പ്രവർത്തിക്കാമെന്നും തീരുമാനങ്ങളെടുക്കാൻ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.അഡ്ഹോക് കമ്മിറ്റി കൺവീനർ രമേശ് പിഷാരടിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 10 ദിവസത്തിനകം ഇതിന് മറുപടി നൽകണം.

കോടതി ഉത്തരവിന് പിന്നാലെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം രമേശ് പിഷാരടി രാജിവെച്ചു. ഒരു അധികാരസ്ഥാനത്തും കടിച്ചുതൂങ്ങാൻ താനില്ലെന്നും, സംഘടനയെ കോടതി കയറ്റാൻ താല്പര്യമില്ലെന്നുമാണ് പിഷാരടിയുടെ പ്രതികരണം. ശ്വേതയുമായുള്ള ഫോൺ സംഭാഷണം പുറത്തുപോയതിൽ വേദനയുണ്ടെന്നും, പ്രശ്നങ്ങൾ പരിഹരിക്കാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപോരാട്ടങ്ങൾക്കില്ലെന്ന് വ്യക്തമാക്കിയാണ് പിഷാരടിയുടെ പിൻമാറ്റം.

Tags: swetha menon
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies