പത്തനംതിട്ട പോക്സോ കേസിൽ നിർണായക വഴിത്തിരിവ്;13കാരിയുടെ മൊഴിയിൽ വൈരുധ്യം;സഹപാഠികൾ പീഡിപ്പിച്ചില്ലെന്ന് പുതിയ വെളിപ്പെടുത്തൽ; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്തനംതിട്ട പോക്സോ കേസിൽ നിർണായക വഴിത്തിരിവ്;13കാരിയുടെ മൊഴിയിൽ വൈരുധ്യം;സഹപാഠികൾ പീഡിപ്പിച്ചില്ലെന്ന് പുതിയ വെളിപ്പെടുത്തൽ; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2026, 08:00 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: 13 വയസുകാരിയെ സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ നിർണായക വഴിത്തിരിവ്. ലൈംഗികാതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്നാണ് വൈദ്യപരിശോധനയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ഇതിന് പിന്നാലെ സഹപാഠികൾ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റിയതോടെയാണ് അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടന്നത്.

പെൺകുട്ടിയുടെ മൊഴികളിൽ പരസ്പരവിരുദ്ധമായ വിവരങ്ങൾ ഉള്ളതായി അന്വേഷണസംഘം വ്യക്തമാക്കി. ഇതേ തുടർന്നാണ് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ ഉൾപ്പെടെ വിട്ടയച്ചത്. സംഭവത്തിൽ അന്തിമനിഗമനത്തിലെത്തുന്നതിന് മുമ്പ് കുട്ടിയിൽ നിന്ന് വീണ്ടും വിശദമായ മൊഴിയെടുക്കാനും ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും പരിശോധിക്കാനുമാണ് പോലീസിന്റെ തീരുമാനം.

പെൺകുട്ടി ആദ്യം ചൈൽഡ് ലൈനിന് നൽകിയ മൊഴിയിലേക്ക് എത്തിച്ച സാഹചര്യവും അന്വേഷണത്തിന്റെ ഭാഗമാക്കും. കുട്ടി അത്തരമൊരു മൊഴി നൽകാൻ ഇടയായ സാഹചര്യം, ആരുടെയെങ്കിലും സ്വാധീനമോ സമ്മർദമോ ഉണ്ടായിരുന്നോ, തെറ്റായ വിവരങ്ങൾ നൽകിയതാണോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം, പെൺകുട്ടി മുമ്പ് മറ്റേതെങ്കിലും സാഹചര്യത്തിൽ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കും. സംഭവത്തിന് മുമ്പ് കുട്ടിക്ക് ആരെങ്കിലും മയക്കുമരുന്നോ മറ്റ് ലഹരിവസ്തുക്കളോ നൽകിയിട്ടുണ്ടോയെന്ന സാധ്യതയും അന്വേഷണപരിധിയിലുണ്ട്. ഡിജിറ്റൽ തെളിവുകൾ, ഫോൺ വിവരങ്ങൾ, കുട്ടിയുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും മൊഴികൾ എന്നിവയും വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ പെരുമാറ്റത്തിൽ അസ്വാഭാവിക മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്കൂൾ അധികൃതർ കൗൺസിലിങ് നടത്തിയിരുന്നു. ഇതിനിടെയാണ് സഹപാഠികൾ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം കുട്ടി ഉന്നയിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു.

കുട്ടിയുടെ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരെ കേസിൽ പ്രതിചേർത്തു. പ്രതികളിൽ ഒരു പെൺകുട്ടിയും ഉൾപ്പെട്ടിരുന്നു. ചില സംഭവങ്ങൾ പ്രതികളുടെ വീടുകളിൽ നടന്നുവെന്നും പുറത്തുനിന്നുള്ള ചിലരുടെ പങ്കും കുട്ടി ആദ്യഘട്ടത്തിൽ ആരോപിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിജിറ്റൽ തെളിവുകളും മറ്റ് സാഹചര്യ തെളിവുകളും ശേഖരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാൽ, പിന്നീട് നടത്തിയ വൈദ്യപരിശോധനയിൽ ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിക്കാതിരിക്കുകയും, സഹപാഠികൾ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് കുട്ടി പിന്നീട് മൊഴി നൽകുകയും ചെയ്തതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. ഇതോടെ ആദ്യഘട്ടത്തിലെ മൊഴിയും പിന്നീട് നൽകിയ മൊഴിയും തമ്മിലുള്ള വൈരുധ്യത്തിന്റെ കാരണം കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ പ്രധാന ലക്ഷ്യം.

ഇപ്പോൾ കേസിന്റെ കേന്ദ്രബിന്ദു ലൈംഗികാതിക്രമം നടന്നോ എന്ന ചോദ്യത്തിൽ നിന്ന്, 13കാരി എന്തുകൊണ്ടാണ് വ്യത്യസ്ത മൊഴികൾ നൽകിയത്, അതിന് പിന്നിൽ മറ്റെന്തെങ്കിലും സാഹചര്യമുണ്ടായിരുന്നോ എന്നതിലേക്കാണ് മാറിയിരിക്കുന്നത്.

Tags: pocso caase
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies