മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2026, 02:26 pm IST
Facebook
Twitter
WhatsAppTelegram

ഫിലഡല്‍ഫിയ: ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തമെന്ന റെക്കോര്‍ഡില്‍ ലയണല്‍ മെസിക്കൊപ്പം എത്തി ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ. പാരഗ്വെയെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളോടെയാണ് എംബാപ്പെ ഈ ചരിത്രനേട്ടത്തിലെത്തിയത്. നോക്കൗട്ട് മത്സരങ്ങളില്‍ എംബാപ്പെയുടെ പേരില്‍ ഇപ്പോള്‍ 11 ഗോളുകളും ഒരു അസിസ്റ്റും ഉള്‍പ്പെടെ 12 ഗോള്‍ പങ്കാളിത്തങ്ങളാണുള്ളത്.

ഇതോടെ മെസി സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമാണ് ഫ്രഞ്ച് സൂപ്പര്‍താരം എത്തിയത്. ഈ ലോകകപ്പില്‍ ഏഴ് ഗോളുകള്‍ നേടിയ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മെസിക്കൊപ്പമാണ്. ഇരുവരും ഏഴ് ഗോളുകള്‍ വീതം നേടി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന നേട്ടം 20 ഗോളുകളുമായി മെസിക്കാണ്. 19 ഗോളുകളുമായി എംബാപ്പെ തൊട്ടുപിന്നിലുണ്ട്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോള്‍ നേടാനായാല്‍ മെസിയുടെ റെക്കോര്‍ഡിനൊപ്പമോ അതിന് മുകളിലോ എത്താന്‍ എംബാപ്പെയ്‌ക്ക് അവസരമുണ്ട്. ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ അഞ്ച് ഗോളുകള്‍ വീതം നേടിയ നോര്‍വെയുടെ എര്‍ലിങ് ഹാളണ്ടും ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നും രണ്ടാം സ്ഥാനത്തുണ്ട്. ഫ്രാന്‍സിന്റെ ഒസ്മാന്‍ ഡെംബലെ, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍, സ്‌പെയിന്റെ മികേല്‍ ഒയാര്‍സബാല്‍ എന്നിവര്‍ നാല് ഗോളുകള്‍ വീതവുമായി തൊട്ടുപിന്നിലുണ്ട്.

അതേസമയം, ഫ്രാന്‍സ്-പാരഗ്വെ മത്സരത്തിനിടെ ചെറിയ സംഘര്‍ഷവും അരങ്ങേറി. പന്തുമായി മുന്നേറുകയായിരുന്ന എംബാപ്പെയെ പാരഗ്വെ താരം ആന്ദ്രേ കുബാസ് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചതോടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റവും തള്ളിക്കയറ്റവും ഉണ്ടായത്. തുടര്‍ന്ന് ഇരു ടീമുകളിലെയും താരങ്ങള്‍ ചുറ്റും കൂടിയെങ്കിലും റഫറിയുടെ ഇടപെടലില്‍ സ്ഥിതി ശാന്തമായി.

Tags: fifa world cuplionel messigolden bootkilian mbappe
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies