'എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2026, 02:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ നോര്‍വെയോട് 2-1ന് തോറ്റ് ബ്രസീലിന്റെ കിരീട പ്രതീക്ഷകള്‍ അവസാനിച്ചതിന് പിന്നാലെ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് നെയ്മര്‍ ജൂനിയര്‍ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. മത്സരശേഷം തന്നെ 34കാരനായ താരം ബ്രസീല്‍ ജഴ്‌സിയിലെ തന്റെ 16 വര്‍ഷത്തെ യാത്ര അവസാനിച്ചതായി പ്രഖ്യാപിച്ചു. ന്യൂജേഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ ബ്രസീലിന്റെ ആശ്വാസഗോള്‍ നേടിയെങ്കിലും എര്‍ലിങ് ഹാളണ്ടിന്റെ ഇരട്ടഗോളില്‍ നോര്‍വെ ചരിത്രവിജയം സ്വന്തമാക്കി. ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ മൈതാനത്ത് തന്നെ പൊട്ടിക്കരഞ്ഞ നെയ്മറുടെ ദൃശ്യങ്ങള്‍ ആരാധകരുടെ ഹൃദയം തകര്‍ത്തു.

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി. എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്. എല്ലാം കഴിഞ്ഞു,’ എന്നായിരുന്നു വികാരാധീനനായി നെയ്മര്‍ പറഞ്ഞത്. പരിക്കിനെത്തുടര്‍ന്ന് ലോകകപ്പിന്റെ ആദ്യ മത്സരങ്ങള്‍ നഷ്ടമായ നെയ്മര്‍ പിന്നീട് പതുക്കെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി പ്രധാനമായും പകരക്കാരനായാണ് താരത്തെ ഉപയോഗിച്ചത്. സ്‌കോട്‌ലന്‍ഡിനെതിരായ ഗ്രൂപ്പ് മത്സരത്തിലും നോര്‍വെയ്‌ക്കെതിരായ പ്രീക്വാര്‍ട്ടറിലും ബെഞ്ചില്‍ നിന്നാണ് താരം കളത്തിലിറങ്ങിയത്.

2010ല്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച നെയ്മര്‍ 129 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് 80 ഗോളുകള്‍ നേടി ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പുരുഷ താരമെന്ന റെക്കോര്‍ഡോടെയാണ് ദേശീയ ടീമിനോട് വിടപറയുന്നത്. പെലെയ്‌ക്ക് ശേഷമുള്ള ബ്രസീല്‍ ഫുട്‌ബോളിന്റെ മുഖമായി മാറിയ താരം നാല് ലോകകപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. ലോകകപ്പ് കിരീടം നേടാനായില്ലെങ്കിലും 2013ലെ കോണ്‍ഫെഡറേഷന്‍സ് കപ്പും 2016ലെ റിയോ ഒളിംപിക്‌സില്‍ ബ്രസീലിന്റെ ആദ്യ ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണവും നെയ്മറുടെ നേതൃത്വത്തിലായിരുന്നു.

നിരവധി പരിക്കുകളും സമ്മര്‍ദങ്ങളും അതിജീവിച്ചാണ് അദ്ദേഹം ബ്രസീല്‍ ഫുട്‌ബോളിന്റെ പ്രതീകമായി മാറിയത്. അവസാന വിസിലിന് ശേഷം മൈതാനത്ത് നിശ്ചലനായി നിന്ന നെയ്മറെ സഹതാരങ്ങള്‍ ആശ്വസിപ്പിക്കുന്ന കാഴ്ചകള്‍ ഫുട്‌ബോള്‍ ലോകത്തെ വികാരഭരിതമാക്കി. ബ്രസീല്‍ ജഴ്‌സിയിലെ അദ്ദേഹത്തിന്റെ അവസാന ഗോള്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു, അവസാന നിമിഷങ്ങള്‍ കണ്ണീരിലും. ലോകകപ്പ് കിരീടം എന്ന സ്വപ്‌നം പൂവണിയാതെ പോയെങ്കിലും, ബ്രസീല്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ എക്കാലവും ഓര്‍ക്കപ്പെടുന്ന ഇതിഹാസമായാണ് നെയ്മര്‍ ദേശീയ ടീമിനോട് വിടപറയുന്നത്.

Tags: neymarbrazilannounced.retirmentinternational team
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies