ലഷ്കർ മുഖ്യ കമാൻഡർ സാക്കിർ ഗനായിയെ കാലപുരിക്കയച്ച് സുരക്ഷസേന; കൊല്ലപ്പെടത് അതീവ അപകടകാരിയായ എ++ ഭീകരൻ; അഞ്ചുദിവസത്തെ ഓപ്പറേഷനൊടുവിൽ വൻ വിജയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഷ്കർ മുഖ്യ കമാൻഡർ സാക്കിർ ഗനായിയെ കാലപുരിക്കയച്ച് സുരക്ഷസേന; കൊല്ലപ്പെടത് അതീവ അപകടകാരിയായ എ++ ഭീകരൻ; അഞ്ചുദിവസത്തെ ഓപ്പറേഷനൊടുവിൽ വൻ വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 11:05 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പോരാട്ടത്തിൽ സുരക്ഷാസേനയ്‌ക്ക് നിർണായക വിജയം. നിരോധിത ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ മുഖ്യ കമാൻഡർ സാക്കിർ ഗനായിയെ  സുരക്ഷാസേന വധിച്ചു. ഷോപ്പിയാൻ കേന്ദ്രീകരിച്ച് അഞ്ച് ദിവസമായി തുടരുന്ന ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷനൊടുവിലാണ് ഈ നിർണായക നേട്ടം.

കശ്മീർ താഴ്വരയിൽ ഇപ്പോഴും സജീവമായ അതീവ അപകടകാരികളായ ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നയാളാണ് സാക്കിർ ഗനായി. സുരക്ഷാ ഏജൻസികൾ എ++ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്ന ഭീകരനാണ്. നിരവധി ഭീകരാക്രമണങ്ങൾക്കും യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും ഇയാൾ നേതൃത്വം നൽകിയിരുന്നതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ജൂലൈ 3-ന് ഷോപ്പിയാനിലെ ഒരു ആപ്പിൾ തോട്ടത്തിൽ ഭീകരരുടെ സാന്നിധ്യം നിരീക്ഷണ സംവിധാനങ്ങളിലൂടെയാണ് സുരക്ഷാസേന ആദ്യം തിരിച്ചറിഞ്ഞത്. തുടർന്ന് പ്രദേശം വളഞ്ഞ് സൈന്യവും ജമ്മു കശ്മീർ പൊലീസും സി.ആർ.പി.എഫും സംയുക്തമായി വ്യാപക തിരച്ചിൽ ആരംഭിച്ചു. ഭീകരർ ഒളിവിൽ കഴിയുന്ന മേഖലകൾ ഡ്രോണുകളും അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളും ഉപയോഗിച്ച് നിരന്തരം നിരീക്ഷിച്ച ശേഷമാണ് ഓപ്പറേഷൻ നിർണായക ഘട്ടത്തിലെത്തിയത്.

ഓപ്പറേഷനിടെ സുരക്ഷാസേനയ്‌ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ നടന്ന ഏറ്റുമുട്ടലിൽ സാക്കിർ ഗനായി കൊല്ലപ്പെട്ടു. മൃതദേഹം സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് ഭീകരപ്രവർത്തന സാമഗ്രികളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

പ്രദേശത്ത് മറ്റ് ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയമുള്ളതിനാൽ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കൂടുതൽ സേനയെ വിന്യസിച്ച് മുഴുവൻ മേഖലയും സുരക്ഷാ വളയത്തിലാക്കിയിട്ടുണ്ട്. നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

You Can Run But You Can’t Hide !

One Lashkar terrorist neutralised by SOG Shopian, in a Jt Op, along with RR and CRPF.

— J&K Police (@JmuKmrPolice) July 8, 2026

കശ്മീരിൽ ഭീകര ശൃംഖലയെ പൂർണമായും തകർക്കാനുള്ള നടപടികളുടെ ഭാഗമായാണ് സുരക്ഷാസേന തുടർച്ചയായി രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓപ്പറേഷനുകൾ നടത്തുന്നത്. കഴിഞ്ഞ മാസങ്ങളിലായി നിരവധി ഭീകരരെ വധിക്കാനും ഒട്ടേറെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്താനും ഇന്ത്യൻ സൈന്യത്തിനും മറ്റ് സുരക്ഷാ ഏജൻസികൾക്കും കഴിഞ്ഞിട്ടുണ്ട്.

സാക്കിർ ഗനായിയുടെ വധം ലഷ്‌കർ-ഇ-തൊയ്ബയ്‌ക്ക് കനത്ത തിരിച്ചടിയായാണ് സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നത്. കശ്മീരിലെ ഭീകര ശൃംഖലയെ ദുർബലപ്പെടുത്തുന്നതിൽ ഈ ഓപ്പറേഷൻ നിർണായക വഴിത്തിരിവാകുമെന്നും വിലയിരുത്തപ്പെടുന്നു.

Tags: LASHKAR E THOIBASakker ganai
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies