കരൂർ ദുരന്തബാധിത കുടുംബങ്ങളെ നേരിൽ കാണാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ജൂലൈ 10, 11ന് കരൂരിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരൂർ ദുരന്തബാധിത കുടുംബങ്ങളെ നേരിൽ കാണാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ജൂലൈ 10, 11ന് കരൂരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 09:00 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കഴിഞ്ഞ വർഷം കരൂരിൽ നടന്ന പൊതുയോഗത്തിലെ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിജയ് ജൂലൈ 10, 11 തീയതികളിൽ കരൂർ സന്ദർശിക്കും. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിൽ സന്ദർശിച്ച് അനുശോചനം അറിയിക്കുന്നതോടൊപ്പം സർക്കാർ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനങ്ങളിലും അദ്ദേഹം പങ്കെടുക്കും.

കരൂർ സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡിഎംകെ സുപ്രീംകോടതിയിൽ പിൻവലിച്ചതോടെയാണ് സന്ദർശനത്തിന് നിയമപരമായ തടസങ്ങളില്ലാതായത്. മുഖ്യമന്ത്രി കരൂരിലേക്ക് പോകുന്നതും ദുരിതബാധിത കുടുംബങ്ങൾക്ക് സഹായം നൽകുന്നതും അന്വേഷണത്തെ ബാധിക്കുമെന്ന വാദം കോടതി അംഗീകരിച്ചില്ല.

കരൂർ ദുരന്തക്കേസിൽ അന്വേഷണം തുടരുന്നതിനിടെ മുഖ്യമന്ത്രി നടത്തുന്ന സന്ദർശനവും സർക്കാർ സഹായ പ്രഖ്യാപനങ്ങളും അന്വേഷണത്തെ സ്വാധീനിക്കുമെന്നായിരുന്നു ഡിഎംകെയുടെ വാദം. എന്നാൽ, സുപ്രീംകോടതി ഇത് തള്ളുകയായിരുന്നു.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിനോ പ്രസംഗത്തിനോ വിലക്കേർപ്പെടുത്താൻ കഴിയില്ലെന്നും, ദുരിതബാധിത കുടുംബങ്ങൾക്ക് കാരുണ്യത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ജോലി നൽകുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയെ രാഷ്‌ട്രീയ പോരാട്ടത്തിനുള്ള വേദിയാക്കരുതെന്നും ബെഞ്ച് ഡിഎംകെ അഭിഭാഷകനെ ഓർമ്മിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഹർജി പിൻവലിച്ചത്.

2025 സെപ്റ്റംബർ 27-ന് കരൂർ ജില്ലയിലെ വേലുസാമിപുരത്ത് നടന്ന പൊതുയോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും 110-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യവ്യാപകമായി ചർച്ചയായ സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.

സുരക്ഷാ നിയന്ത്രണങ്ങൾ കാരണം സംഭവസമയത്ത് കരൂരിലെത്താൻ കഴിയാതിരുന്ന വിജയ് പിന്നീട് ദുരിതബാധിത കുടുംബങ്ങളെ നേരിൽ കണ്ടു ആശ്വസിപ്പിക്കുകയും ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതം ധനസഹായം നൽകുകയും ചെയ്തിരുന്നു.

കരൂർ സന്ദർശനത്തിനിടെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകുന്ന പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾക്കും തുടക്കമിടുമെന്നാണ് വിവരം. കരൂരിന് ശേഷം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പര്യടനം നടത്തി സർക്കാർ പരിപാടികളിലും ക്ഷേമപദ്ധതികളുടെ ഉദ്ഘാടനങ്ങളിലും പങ്കെടുക്കാനും ജനങ്ങളോട് നന്ദി അറിയിക്കാനുമാണ് മുഖ്യമന്ത്രിയുടെ പരിപാടി.

Tags: vijayFEATURED2karoor stampede
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies