കന്നുകാലികളെ മേയ്ക്കാൻ കൊണ്ടു പോകുന്നതിനിടെ യുവാവിനെ ആക്രമിച്ച് സിംഹം; 30 മിനിറ്റ് നീണ്ട ജീവന്മരണ പോരാട്ടം, ജീവൻ രക്ഷിക്കാൻ അനങ്ങാതെ കിടന്ന് യുവാവ്; വീഡിയോ വൈറൽ
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കന്നുകാലികളെ മേയ്‌ക്കാൻ കൊണ്ടു പോകുന്നതിനിടെ യുവാവിനെ ആക്രമിച്ച് സിംഹം; 30 മിനിറ്റ് നീണ്ട ജീവന്മരണ പോരാട്ടം, ജീവൻ രക്ഷിക്കാൻ അനങ്ങാതെ കിടന്ന് യുവാവ്; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 04:40 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ സിംഹത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വെലാവദർ ദേശീയോദ്യാനത്തിന് സമീപമുള്ള കർജിയ ഗ്രാമത്തിൽ താമസിക്കുന്ന പോഹ്ഭായ് പർമാർ എന്ന യുവാവാണ് ആക്രമണത്തിനിരയായത്. കന്നുകാലികളെ മേയ്‌ക്കുന്നതിനായി സമീപ വനമേഖലയിലേക്ക് കൊണ്ടുപോയപ്പോഴാണ് സിംഹം ആക്രമിച്ചത്.

കന്നുകാലികളെ ലക്ഷ്യമിട്ട് എത്തിയ സിംഹം പെട്ടെന്ന് യുവാവിന് നേരെ ചാടിവീഴുകയായിരുന്നു. തല, കൈ, കാലുകൾ എന്നിവിടങ്ങളിൽ കടിയേറ്റ യുവാവിനെ രക്ഷിക്കാൻ നാട്ടുകാർ നിലവിളിച്ചും ശബ്ദമുണ്ടാക്കിയും ശ്രമിച്ചെങ്കിലും സിംഹം ഏറെ നേരം ആക്രമണം തുടർന്നു. ഒടുവിൽ അനങ്ങാതെ നിലത്ത് കിടന്ന യുവാവിനെ ഉപേക്ഷിച്ച് സിംഹം കാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഏകദേശം 30 മിനിറ്റോളം നീണ്ട ആക്രമണത്തിന് ശേഷം നാട്ടുകാർ യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.

ഗുജറാത്തിൽ വർധിക്കുന്ന സിംഹാക്രമണങ്ങൾ

അടുത്തിടെ ഗുജറാത്തിൽ സിംഹങ്ങളുടെ ആക്രമണം വർധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അമ്രേലി ജില്ലയിൽ അഞ്ച് വയസ്സുകാരനെ മുത്തച്ഛന്റെ കൈകളിൽ നിന്ന് സിംഹം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ നടുക്കിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും നിരവധി സിംഹങ്ങളെ വനംവകുപ്പ് പിടികൂടുകയും ചെയ്തിരുന്നു.

അതിന് പിന്നാലെ ഭാവ്‌നഗർ ജില്ലയിൽ 34 വയസ്സുള്ള ഗ്രാമവാസി സിംഹാക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ട് പുറത്തുവന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണമെന്ന് വനംവകുപ്പ് സംശയിക്കുന്നു.

തുടർച്ചയായ ആക്രമണങ്ങൾ ഗിർ വനമേഖലയോട് ചേർന്ന ഗ്രാമങ്ങളിലെ ജനങ്ങളിൽ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. വന്യജീവികൾ ജനവാസ മേഖലകളിലേക്ക് പതിവായി എത്തുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കണമെന്നും സ്ഥിരം വനംവകുപ്പ് സംഘത്തെ നിയോഗിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അതേസമയം, വനമേഖലകളോട് ചേർന്ന പ്രദേശങ്ങളിൽ രാത്രിസമയത്ത് ഒറ്റയ്‌ക്ക് സഞ്ചരിക്കരുതെന്നും കൂട്ടമായി മാത്രമേ യാത്ര ചെയ്യാവൂ എന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: Lion Attack In Gujarat
ShareTweetSendShare

More News from this section

ജോസഫ് വിജയ്, ആധവ് അർജുന്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കരൂർ കേസ്: ‘എഫ്‌ഐആറിൽ മുഖ്യമന്ത്രി വിജയ് പ്രതിയല്ല’; രാഷ്‌ട്രീയ പോരാട്ടത്തിന് സുപ്രീം കോടതിയെ ഉപയോഗിക്കരുതെന്ന് ഡിഎംകെയ്‌ക്ക് വിമർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്തോനേഷ്യയുടെ പരമോന്നത ദേശീയ ബഹുമതി

ഓരോ സംഭാവനയും സുരക്ഷിതം; 3,264 കോടി ലഭിച്ചു, ഓരോ രൂപയ്‌ക്കും കണക്കുണ്ട്; വരവ്-ചെലവ് കണക്കുകൾ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് സ്ഫോടനം; 38 ഭീകരരുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി

പ്രതിരോധം, ബ്രഹ്‌മോസ്, ആസ്ട്ര മിസൈലുകള്‍ മുതല്‍ ഇവിഎം വരെ; ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തില്‍ പുതിയ അധ്യായം, നിര്‍ണായകമായി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം

Latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല, ദൃശ്യങ്ങൾ പരിശോധിച്ച് കോടതി

മേപ്പാടി മണ്ണിടിച്ചിൽ മനുഷ്യനിർമിത ദുരന്തം; അശാസ്ത്രീയ മണ്ണ് നിക്ഷേപമെന്ന് മന്ത്രി ടി. സിദ്ദീഖ്

പാലക്കാട്ട് പോക്‌സോ കേസുകൾ വർധിക്കുന്നു; അന്വേഷണത്തിന് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം

കന്നുകാലികളെ മേയ്‌ക്കാൻ കൊണ്ടു പോകുന്നതിനിടെ യുവാവിനെ ആക്രമിച്ച് സിംഹം; 30 മിനിറ്റ് നീണ്ട ജീവന്മരണ പോരാട്ടം, ജീവൻ രക്ഷിക്കാൻ അനങ്ങാതെ കിടന്ന് യുവാവ്; വീഡിയോ വൈറൽ

പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ഷൊർണൂരിൽ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം; ദുരൂഹതയിൽ അന്വേഷണം

“ഒരു ജില്ലയ്‌ക്ക് മാത്രമായി രാഷ്‌ട്രപതി ഭരണം നടപ്പാക്കാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല ചേച്ചീ; ഇത്തരത്തിലുള്ള വിവരക്കേട് പറയുന്നത് ഒഴിവാക്കാൻ സംഘടനയിൽ പൊതുവിജ്ഞാന ക്ലാസ് വെക്കുന്നത് നന്നായിരിക്കും”

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies