തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപഭോഗം കുത്തനെ വര്‍ധിച്ചതും പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതുമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം. നിലവില്‍ സംസ്ഥാനത്തിന് 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് നേരിടുന്നുണ്ടെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയത്.
രാത്രി 7 മണി മുതല്‍ 12 മണി വരെയുള്ള സമയത്തായിരിക്കും ഭാഗിക നിയന്ത്രണം നടപ്പാക്കുക. കഴിഞ്ഞ രണ്ട് ദിവസമായും സമാന സാഹചര്യത്തില്‍ രാത്രികാല ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്താകെ വൈദ്യുതി ആവശ്യകത ഉയര്‍ന്നതോടെ പവര്‍ എക്‌സ്‌ചേഞ്ചുകളിലൂടെ ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്.
അത്യാവശ്യ ആവശ്യങ്ങള്‍ക്കു മാത്രമായി വൈദ്യുതി ഉപയോഗം പരിമിതപ്പെടുത്തണമെന്നും, പ്രത്യേകിച്ച് രാത്രിയിലെ ഉയര്‍ന്ന ഉപഭോഗ സമയത്ത് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ഥിച്ചു.















