ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2026, 09:40 pm IST
Facebook
Twitter
WhatsAppTelegram

എഡിന്‍ബര്‍ഗ്: പുരുഷന്മാരുടെ ഏകദിന, ടി20 ലോകകപ്പുകളുടെ മത്സരക്രമത്തില്‍ വന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍. എഡിന്‍ബര്‍ഗില്‍ നടന്ന വാര്‍ഷിക ബോര്‍ഡ് യോഗത്തിലാണ് 2027 ഏകദിന ലോകകപ്പിനും 2028 ടി20 ലോകകപ്പിനും പുതിയ ഫോര്‍മാറ്റുകള്‍ക്ക് അംഗീകാരം നല്‍കിയത്.

2027ല്‍ ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വെ എന്നിവിടങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പില്‍ ‘സൂപ്പര്‍ സീരീസ്’ എന്ന പുതിയ ഘട്ടം ഉള്‍പ്പെടുത്തും. 14 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ റാങ്കിങ്ങില്‍ അവസാന സ്ഥാനങ്ങളിലുള്ള മൂന്ന് ടീമുകള്‍ ആദ്യം സൂപ്പര്‍ സീരീസില്‍ ഏറ്റുമുട്ടും. ഇതില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീം മാത്രമേ പ്രധാന 12 ടീമുകളുടെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടക്കൂ.

തുടര്‍ന്ന് രണ്ട് ഗ്രൂപ്പുകളില്‍ നിന്ന് ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകളും, രണ്ട് ഗ്രൂപ്പുകളിലെയും മികച്ച നാലാം സ്ഥാനക്കാരനും ചേര്‍ന്ന് ‘സൂപ്പര്‍ 7’ റൗണ്ടിലേക്ക് യോഗ്യത നേടും. റൗണ്ട് റോബിന്‍ രീതിയില്‍ നടക്കുന്ന ഈ ഘട്ടത്തില്‍ നിന്ന് ആദ്യ നാല് സ്ഥാനക്കാരാണ് സെമിഫൈനലിലേക്ക് മുന്നേറുക. ഓരോ മത്സരത്തിന്റെയും പ്രാധാന്യം വര്‍ധിപ്പിക്കാനും കൂടുതല്‍ മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കാനുമാണ് പുതിയ ഫോര്‍മാറ്റ് ലക്ഷ്യമിടുന്നതെന്ന് ഐസിസി വ്യക്തമാക്കി.

ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഒന്നിലധികം തവണ നടക്കാനുള്ള സാധ്യതയും വര്‍ധിക്കും. 2028ല്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിലും സുപ്രധാന മാറ്റങ്ങളുണ്ട്. ആദ്യ ഘട്ടത്തില്‍ 20 ടീമുകള്‍ തന്നെ മത്സരിക്കുമെങ്കിലും രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്തായി ഉയര്‍ത്തും. ഈ ഘട്ടം ഇനി ‘സൂപ്പര്‍ 10’ എന്ന പേരിലാകും അറിയപ്പെടുക.

സൂപ്പര്‍ 10-ലെ രണ്ട് ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് സെമിഫൈനലിലെത്തും. രണ്ടാം സ്ഥാനക്കാര്‍ എതിര്‍ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരുമായി ‘എലിമിനേറ്റര്‍’ മത്സരത്തില്‍ ഏറ്റുമുട്ടും. ഈ രണ്ട് മത്സരങ്ങളിലെ വിജയികളാകും ശേഷിക്കുന്ന രണ്ട് സെമിഫൈനല്‍ ബെര്‍ത്തുകള്‍ സ്വന്തമാക്കുക. ഉയര്‍ന്ന നിലവാരത്തിലുള്ള മത്സരങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം വളര്‍ന്നുവരുന്ന ക്രിക്കറ്റ് രാജ്യങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങളെന്ന് ഐസിസി അറിയിച്ചു.

അതേസമയം, 2026 ടി20 ലോകകപ്പില്‍ പങ്കെടുത്തിട്ടും സ്‌കോട്ലന്‍ഡിന് യൂറോപ്യന്‍ പ്രാദേശിക യോഗ്യതാ ടൂര്‍ണമെന്റിലൂടെ വീണ്ടും ലോകകപ്പ് യോഗ്യത നേടേണ്ടിവരുമെന്നും ഐസിസി അറിയിച്ചു. അസോസിയേറ്റ് രാജ്യങ്ങള്‍ക്കായി പുതിയ അന്താരാഷ്‌ട്ര ടൂര്‍ണമെന്റ് ആരംഭിക്കാനുള്ള ശുപാര്‍ശയും മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും അതിന് നവംബറിലെ യോഗത്തിലാണ് അന്തിമ അംഗീകാരം ലഭിക്കുക.

Tags: iccWORLD CUPt20 seriesAnnouncesChanges
Share
Tweet
SendShare

More News from this section

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

അവസാന പന്തിൽ സിക്സർ! കാലിക്കറ്റിനെതിരെ തൃശൂരിന് നാടകീയ ജയം

രോഹൻ കുന്നുമ്മലിന്റെ മികവിൽ കൊച്ചിക്കെതിരെ അനായാസ വിജയവുമായി കാലിക്കറ്റ്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies