ന്യൂഡൽഹി: വിവാഹ സൽക്കാരത്തിന് പിന്നാലെ വരന് ദാരുണാന്ത്യം. കർണാടകയിലെ ബള്ളാരി ജില്ലയിലാണ് അതീവ ദുഃഖകരമായ സംഭവം നടന്നത്. 29-കാരനായ വെങ്കടേഷ് ആണ് മരിച്ചത്.
വിവാഹ ചടങ്ങിന് പിന്നാലെ ബന്ധുക്കൾക്കും നാട്ടുകാർക്കുമായി സമീപത്തെ ഹാളിലായിരുന്നു റിസപ്ഷൻ നടത്തിയത്. രാത്രി വീട്ടിലെത്തിയ ശേഷമാണ് വെങ്കിടേഷിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില വഷളായതോടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു.
കുടുംബാംഗങ്ങൾ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയതായി അധികൃതർ അറിയിച്ചു.















