ദേശാഭിമാനി മുക്കി... ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! 'കള്ളൻ വിജയൻ' ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2026, 10:24 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ അച്ചടിച്ച ശേഷം മുക്കിയ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടോടെയുള്ള ലേഖനം ഫേസ്ബുക്കിൽ. ലേഖനം എഴുതിയ മുതിർന്ന മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ് തന്നെയാണ് അതിന്റെ പൂർണരൂപം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇതോടെ, “അങ്ങനെയൊരു ലേഖനം ഉണ്ടായിരുന്നില്ല” എന്ന തരത്തിൽ സിപിഎം നേതാക്കൾ, പ്രത്യേകിച്ച് എം. സ്വരാജ് ഉൾപ്പെടെ ഉന്നയിച്ച വാദങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്. “ലേഖനം ഇല്ല” എന്ന അവകാശവാദത്തിന് മറുപടിയായാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് ദേശാഭിമാനിയുടെ വാരാന്ത്യപ്പതിപ്പിലെ ‘കള്ളൻ വിജയൻ’ ചർച്ചയായത്.  മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്ന തരത്തിലുള്ള തലക്കെട്ട് പാർട്ടി പത്രത്തിൽ വന്നത് വലിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.  അതേ ദിവസം തന്നെയായായിരുന്നു  വിഎസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെവി സുധാകരൻ ഉൾപ്പടെയുള്ളവർ എഴുതിയ ഓർമകുറിപ്പുകളോടെയാണ് ‘മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം’ എന്ന തലക്കെട്ടിലുള്ള കവർസ്റ്റോറിയും ഉണ്ടായിരുന്നത്. എന്നാൽ കള്ളൻ വിജയൻ എന്ന ലേഖനത്തെ തുടർന്ന് അന്നേ ദിവസം വാര്യാന്തപ്പതിപ്പ് ഇല്ലാതെയാണ് ദേശാഭിമാനി പുറത്തിറങ്ങിയത്. വിമർശനവും ചർച്ചയും ശക്തമായതോടെ കഴിഞ്ഞ ദിവസം കള്ളൻ വിജയൻ ലേഖനം ഒഴിവാക്കി വാര്യാന്തപ്പതിപ്പ് വിതരണം ചെയ്തിരുന്നു.

ഇതിനിടെ, ദേശാഭിമാനി വാരാന്ത്യപ്പതിപ്പിന്റെ എഡിറ്ററായ കെ.ആർ. അജയന്റെ ഓഫീസുമുറി പൂട്ടിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഓഫിസിലെത്തിയ അജയനെ അകത്ത് പ്രവേശിപ്പിച്ചില്ല. കൂടാതെ  ‘കള്ളൻ വിജയൻ’ ലേഖനവുമായി ബന്ധപ്പെട്ട്  വിശദീകരണവും തേടിയിട്ടുണ്ട്.

ടി. സി രാജേഷിന്റെ പോസ്റ്റിന് പിന്നാലെ  സോഷ്യൽ മീഡിയയിലും സംഭവം വലിയ ചർച്ചയായി. “ലേഖനം മുക്കിയാലും സ്ക്രീൻഷോട്ട് മുക്കാനാകുമോ?”, “പത്രത്തിൽ നിന്ന് മായ്ച്ചാലും ഫേസ്ബുക്ക് ഓർമ്മയിൽ നിന്ന് മായില്ല”, “ലേഖനം ഇല്ലെന്ന് പറഞ്ഞവർക്ക് ഇപ്പോൾ എന്ത് മറുപടി?” തുടങ്ങിയ പരിഹാസ കമന്റുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. ചിലർ “ദേശാഭിമാനി മുക്കിയത്, ഫേസ്ബുക്ക് പൊക്കി” എന്ന രീതിയിലും പ്രതികരിച്ചു.

ഒരു ലേഖനത്തിന്റെ തലക്കെട്ട് പാർട്ടി മുഖപത്രത്തിനുള്ളിൽ തന്നെ ഇത്രയും വലിയ വിവാദത്തിനും തുടർനടപടികൾക്കും കാരണമായത് സിപിഎമ്മിന്റെ ആഭ്യന്തര ചർച്ചകൾക്കും പുതിയ ചോദ്യങ്ങൾ ഉയർത്തുകയാണ്.

Tags: DESHABHIMANI
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies