വിദേശരാജ്യങ്ങളിൽ തൊഴിൽ അവസരങ്ങൾ തേടുന്ന മലയാളികൾക്ക് വിശ്വാസ്യതയാർന്ന സേവനം നൽകി ഒരു ദശകം പൂർത്തിയാക്കി ആംസ്റ്റർ ഇമിഗ്രേഷൻ. പത്ത് വർഷത്തെ പ്രവർത്തന മികവിന്റെ കരുത്തിൽ, വിദേശ റിക്രൂട്ട്മെന്റ് മേഖലയിലെ ശ്രദ്ധേയ സ്ഥാപനങ്ങളിലൊന്നായി ഇന്ന് ആംസ്റ്റർ വളർന്നിരിക്കുകയാണ്.
ആംസ്റ്റർ ഇമിഗ്രേഷന്റെ സ്ഥാപകയും ഡയറക്ടറുമായ പാർവതി മായ ഷാജിയുടെ ദീർഘവീക്ഷണവും സമർപ്പണവുമാണ് ഈ അഭിമാനകരമായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് വിദേശത്ത് തൊഴിലും മികച്ച കരിയർ അവസരങ്ങളും നേടിക്കൊടുക്കുന്നതിൽ ആംസ്റ്റർ നിർണായക പങ്കാണ് വഹിച്ചത്.
വിവിധ രാജ്യങ്ങളിലെ കുടിയേറ്റ നിയമങ്ങൾ, തൊഴിൽ സാഹചര്യം, വിസ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ അറിവും സുതാര്യമായ സേവനവുമാണ് ആംസ്റ്ററിന്റെ പ്രധാന പ്രത്യേകത. വിസ പ്രോസസിംഗ്, തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള മാർഗനിർദേശം, യാത്രാ തയ്യാറെടുപ്പുകൾ എന്നിവയിൽ പ്രൊഫഷണൽ സേവനമാണ് സ്ഥാപനം നൽകുന്നത്.
വിദേശ തൊഴിൽ അവസരങ്ങൾക്കൊപ്പം സ്ഥിരതാമസ സേവനങ്ങൾ, ഉപരിപഠനത്തിനുള്ള കൗൺസിലിംഗ്, സർവകലാശാല അഡ്മിഷൻ നടപടികൾ എന്നിവയും ആംസ്റ്ററിലൂടെ ലഭ്യമാണ്. കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിസ അപേക്ഷകൾ, പ്രൊഫൈൽ ഇവാലുവേഷൻ, വിദേശ സർവകലാശാലകളിലേക്കുള്ള അഡ്മിഷൻ നടപടികൾ എന്നിവയിൽ സ്ഥാപനം വിദഗ്ധ സേവനം നൽകുന്നു. കൂടാതെ IELTS പരിശീലനം, തൊഴിൽ പ്ലേസ്‌മെന്റ് സഹായം, കരിയർ ഗൈഡൻസ് എന്നിവയും ആംസ്റ്റർ ഒരുക്കുന്ന സേവനങ്ങളുടെ ഭാഗമാണ്.
വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) അംഗീകാരമുള്ള റിക്രൂട്ട്മെന്റ് ഏജൻസിയായ ആംസ്റ്റർ എച്ച്ആർ ഇന്ത്യ, ഉപഭോക്താക്കൾക്ക് നിയമാനുസൃതവും വിശ്വാസ്യതയാർന്നതുമായ സേവനമാണ് ഉറപ്പുനൽകുന്നത്.
കോട്ടയത്താണ് ആംസ്റ്റർ ഇമിഗ്രേഷന്റെ രജിസ്റ്റേഡ് ഓഫീസ് പ്രവർത്തിക്കുന്നത്. കൂടാതെ കൊച്ചി, കട്ടപ്പന, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലും ആംസ്റ്ററിന് ഓഫീസുകളുണ്ട്. ഇന്ത്യയ്‌ക്ക് പുറമെ ഒമാൻ, ദുബായ്, അബുദാബി, ബഹ്റൈൻ, നേപ്പാൾ എന്നിവിടങ്ങളിലും സ്ഥാപനത്തിന് ബ്രാഞ്ചുകളുണ്ട്.
വിദേശ തൊഴിൽ, ഉപരിപഠനം, സ്ഥിരതാമസം എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.amsteroverseas.com സന്ദർശിക്കാം.















