ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2026, 07:19 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: അടിമാലിയിൽ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന ആരോപണത്തെ തുടർന്ന് ഹോട്ടൽ ജീവനക്കാരെ മർദിച്ച സംഭവത്തിൽ പാലക്കാട് സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളെ പോലീസ് അറസ്റ്റ് ചെയ്തു. അരുണ്‍ സോമൻ, അലി അക്ബർ, മുഹമ്മദ് റിയാസ് എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പാലക്കാട് നിന്ന് 25 അംഗ സംഘമാണ് മൂന്നാർ സന്ദർശനത്തിനായി എത്തിയത്. ഇവർക്കായി അടിമാലിയിലെ ജെന്ന ഹോട്ടലിൽ ഭക്ഷണം ഒരുക്കിയിരുന്നു. ഭക്ഷണത്തിന്റെ അളവും വൃത്തിയും സംബന്ധിച്ച് വിനോദസഞ്ചാരികൾ പരാതി ഉന്നയിച്ചതിന് പിന്നാലെ ടൂർ പാക്കേജർക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഹോട്ടലിന് പുറത്തു തർക്കമുണ്ടായി.

ഹോട്ടലിന് മുന്നിൽ ബഹളം ഉണ്ടാക്കരുതെന്ന് മാനേജർ ആവശ്യപ്പെട്ടതോടെയാണ് സംഘത്തിലെ മൂന്ന് പേർ കല്ല് ഉപയോഗിച്ച് മാനേജറെ ആക്രമിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരനായ നിഷാദിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. എറണാകുളത്തെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. മറ്റ് രണ്ട് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ മൂന്ന് പ്രതികളെയും അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ കൂടുതൽ സാഹചര്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Tags: Adimali Hotel AttackIdukki Crime NewsTourists Arrested KeralaHotel Staff AssaultAdimali Police
Share
Tweet
SendShare

More News from this section

ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തിൽ അഞ്ച് ദിവസം മഴയ്‌ക്ക് സാധ്യത, ബുധനാഴ്ച രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ തുറന്ന ലിഫ്റ്റ് തകർന്നു; ഗോഡൗണിൽ ജോലി ചെയ്യുകയായിരുന്ന 19കാരന് ദാരുണാന്ത്യം

മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചെന്ന് പരാതി; മൂന്ന് വാഹനങ്ങളിൽ ഇടിച്ച സംഭവം, യൂട്യൂബർ അശ്വന്ത് കോക്കിന് സ്റ്റേഷൻ ജാമ്യം

കുടുംബവഴക്കിനിടെ കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

ജീവൻരക്ഷാ മരുന്നുകൾക്ക് അമിതവില; പേറ്റന്റ് മരുന്നുകൾ സർക്കാർ തന്നെ നിർമിച്ച് കുറഞ്ഞ നിരക്കിൽ നൽകാം, കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർണായക നിർദേശം

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായി; കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

Latest News

മദ്യപിച്ച് വാഹനമോടിച്ചെന്ന് സംശയം; യൂട്യൂബര്‍ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ഭീകരതയ്‌ക്കെതിരെ ‘സീറോ ടോളറൻസ്’; 36 രാജ്യങ്ങളിൽ നിന്ന് 288 പിടികിട്ടാപ്പുള്ളികളെ തിരിച്ചെത്തിച്ചു: അമിത് ഷാ

പ്രയാഗ്രാജില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗ് ട്രാക്കില്‍, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

നെടുമങ്ങാട്ട് തുണിക്കടകളില്‍ തീപിടിത്തം; ഒരു കട പൂര്‍ണമായി കത്തി, സമീപത്തെ സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നു

ടൂള്‍കിറ്റ് തയ്യാര്‍; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കലാപാഹ്വാനവുമായി കോണ്‍ഗ്രസ്; സിജെപിക്ക് വേണ്ടി ബാനര്‍ മുതല്‍ സോഷ്യല്‍ മീഡിയ വരെ

മഴയില്‍ വീണു, പക്ഷേ മെഡല്‍ കൈവിട്ടില്ല; 8.07 മീറ്ററില്‍ മുരളി ശ്രീശങ്കറിന് വീണ്ടും ഏഷ്യന്‍ ഗെയിംസ് വെള്ളി

‘മാപ്പ് പറയണം, ഇല്ലെങ്കില്‍ തട്ടിപ്പുകാരന്‍ എന്ന് വിളിക്കുന്നത് തുടരും’; രാഹുല്‍ ഗാന്ധിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

ഹാങ്ചൗവില്‍ ഉഷയ്‌ക്കൊപ്പം, നഗോയയില്‍ ഉഷയെ മറികടന്നു; 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; അന്ന് ചോദ്യം ചെയ്തവര്‍ ഇന്ന് കൈയടിക്കുന്നു; ഇത് ചരിത്ര നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies