ലഖ്നൗ: പ്രയാഗ്രാജില് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കില്‍ ഏഴ് അടി നീളമുള്ള കനത്ത ഇരുമ്പ് റെയിലിംഗ് സ്ഥാപിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യമുനാനഗര്‍ സോണിലെ ഘുര്പൂരിന് സമീപമാണ് സംഭവം. ട്രെയിന്‍ കടന്നുപോകുന്നതിനിടെ ഇരുമ്പ് റെയിലിംഗ് നേരിട്ട് എഞ്ചിനില്‍ ഇടിച്ചു. കൂട്ടിയിടിയുടെ ശബ്ദം കേട്ടതോടെ ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് പ്രയോഗിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ലോക്കോ പൈലറ്റ് സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്തിയില്ലായിരുന്നെങ്കില്‍ വലിയ അപകടത്തിന് സാധ്യതയുണ്ടായിരുന്നെന്ന് ഡിഎഫ്സി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഘുര്പൂര് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 1989ലെ റെയില്‍വേ ആക്ടിലെ സെക്ഷന്‍ 150 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്രാക്കില്‍ കനത്ത ഇരുമ്പ് റെയിലിംഗ് എത്തിച്ച് സ്ഥാപിച്ചതിന് പിന്നില്‍ ആരാണെന്നും സംഭവത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.















