ഡ്വോര്‍ക്കോവിച്ച് സ്ഥാനമൊഴിഞ്ഞു; ഫിഡെയുടെ ചുമതല ഏറ്റെടുത്ത് വിശ്വനാഥന്‍ ആനന്ദ്; ആദ്യമായി ഒരു ഇന്ത്യന്‍
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഡ്വോര്‍ക്കോവിച്ച് സ്ഥാനമൊഴിഞ്ഞു; ഫിഡെയുടെ ചുമതല ഏറ്റെടുത്ത് വിശ്വനാഥന്‍ ആനന്ദ്; ആദ്യമായി ഒരു ഇന്ത്യന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2026, 04:55 pm IST
FacebookTwitterWhatsAppTelegram

ലോസാന്‍: ലോക ചെസ് ഫെഡറേഷനായ ഫിഡെയുടെ ഇടക്കാല പ്രസിഡന്റായി മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് ചുമതലയേറ്റു. നിലവിലെ പ്രസിഡന്റ് അര്‍ക്കാഡി ഡ്വോര്‍ക്കോവിച്ചിനെ യൂറോപ്യന്‍ യൂണിയന്‍ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹം താല്‍ക്കാലികമായി അധികാരങ്ങള്‍ ഒഴിയാന്‍ തീരുമാനിച്ചതോടെയാണ് ആനന്ദ് ചുമതലയേറ്റത്. ഫിഡെയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ സംഘടനയുടെ ഇടക്കാല പ്രസിഡന്റാകുന്നത്.

ഫിഡെ ചാര്‍ട്ടര്‍ പ്രകാരമാണ് ഡെപ്യൂട്ടി പ്രസിഡന്റായിരുന്ന വിശ്വനാഥന്‍ ആനന്ദ് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തത്. ഡ്വോര്‍ക്കോവിച്ചിന്റെ നേതൃത്വത്തെ അഭിനന്ദിച്ച ആനന്ദ്, ഫിഡെയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കി. അതേസമയം, യൂറോപ്യന്‍ യൂണിയന്റെ ഉപരോധ തീരുമാനം നിയമവിരുദ്ധവും അന്യായവുമാണെന്നും അത് കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഡ്വോര്‍ക്കോവിച്ച് അറിയിച്ചു.

എന്നാല്‍ ഉപരോധം ഫിഡെയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് താന്‍ സ്വമേധയാ അധികാരങ്ങള്‍ താല്‍ക്കാലികമായി ഒഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്വോര്‍ക്കോവിച്ചിനെതിരായ ഉപരോധം നിലനില്‍ക്കുന്ന കാലയളവില്‍ ആനന്ദ് ഇടക്കാല പ്രസിഡന്റായി തുടരും. സെപ്റ്റംബറില്‍ ഉസ്ബെക്കിസ്ഥാനില്‍ നടക്കുന്ന 46-ാമത് ചെസ് ഒളിമ്പ്യാഡിനോടനുബന്ധിച്ച ഫിഡെ ജനറല്‍ അസംബ്ലിയിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പ് നടക്കുക.

2018-ല്‍ ജോര്‍ജിയയിലെ ബാറ്റുമിയിലും 2022-ല്‍ ചെന്നൈയിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചാണ് ഡ്വോര്‍ക്കോവിച്ച് ഫിഡെ പ്രസിഡന്റായത്. രണ്ടാം തവണ ഡെപ്യൂട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന ആനന്ദ്, ഫിഡെയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു.

Tags: Viswanathan AnandFirst Indian InterimFIDE President
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

നാഗല്‍സ്മാന്‍ പുറത്ത്, ക്ലോപ്പ് അകത്ത്; ജര്‍മ്മനി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രേയസ്; ക്യാപ്റ്റനായി ചരിത്രനേട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഓവലില്‍; 2027 ജൂണില്‍ കിരീടപ്പോര്

ക്രൊയേഷ്യന്‍ ഇതിഹാസം മിലാനില്‍ തുടരും; 2027 വരെ പുതിയ കരാര്‍

18 പന്തില്‍ ഫിഫ്റ്റി; ലോകക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് വൈഭവ് സൂര്യവംശി

Latest News

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

ഡ്വോര്‍ക്കോവിച്ച് സ്ഥാനമൊഴിഞ്ഞു; ഫിഡെയുടെ ചുമതല ഏറ്റെടുത്ത് വിശ്വനാഥന്‍ ആനന്ദ്; ആദ്യമായി ഒരു ഇന്ത്യന്‍

‘മൊബൈൽ ഫോണുകൾ മാതാപിതാക്കളുടെ സ്ഥാനം ഏറ്റെടുക്കുന്നത് ദുരന്തം’; കൂട്ടുകുടുംബങ്ങളുടെ തകർച്ചയിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി

പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

നീറ്റ് സമരത്തിൽ കേന്ദ്ര-സിജെപി ചർച്ച; രണ്ട് ആവശ്യങ്ങളിൽ തത്വത്തിൽ തീരുമാനം, വീണ്ടും നാളെ കൂടിക്കാഴ്ച

ഞാൻ പേളി മാണി; കാവി നിറമാണ് തന്റെ പ്രിയപ്പെട്ട നിറം; എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ദേശീയത ഉയർത്തിപ്പിടിച്ചതിന് സൈബർ ആക്രമണം

ബാലുശ്ശേരിയിൽ യുവതിയെയും ഏഴുവയസുകാരൻ മകനെയും കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies