ട്രാഫിക് പിഴ അടച്ചില്ലേ? വൈദ്യുതി ബില്ലില്‍ ചേര്‍ക്കാം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രാഫിക് പിഴ അടച്ചില്ലേ? വൈദ്യുതി ബില്ലില്‍ ചേര്‍ക്കാം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2026, 06:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഈടാക്കാനുള്ള കുടിശ്ശിക ഇ-ചലാന്‍ തുക പിരിച്ചെടുക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ പരിഗണിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദേശം. അടയ്‌ക്കാത്ത ട്രാഫിക് പിഴ വൈദ്യുതി ബില്ലില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇ-ചലാനുകള്‍ നല്‍കുന്നതില്‍ മാത്രം നടപടികള്‍ ഒതുങ്ങരുതെന്നും പിഴത്തുക ഫലപ്രദമായി പിരിച്ചെടുക്കുന്നതിനാണ് അധികൃതര്‍ ശ്രദ്ധ നല്‍കേണ്ടതെന്നും ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഇ-ചലാന്‍ നല്‍കിയാല്‍ മാത്രം പോരാ, അതിലൂടെ ചുമത്തുന്ന പിഴ എങ്ങനെ ഈടാക്കുമെന്നതാണ് പ്രധാന ചോദ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. അടയ്‌ക്കാത്ത ട്രാഫിക് പിഴ വൈദ്യുതി കുടിശ്ശികയ്‌ക്കൊപ്പം ചേര്‍ക്കുന്ന സംവിധാനം പരിഗണിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. വൈദ്യുതി ബില്‍ അടയ്‌ക്കാത്ത പക്ഷം കണക്ഷന്‍ വിച്ഛേദിക്കപ്പെടാനുള്ള സാഹചര്യമുള്ളതിനാല്‍ കുടിശ്ശിക പിഴ ഈടാക്കാന്‍ ഇത് സഹായിക്കുമെന്ന ആശയമാണ് കോടതി മുന്നോട്ടുവെച്ചത്. ഇ-ചലാന്‍ വഴി 45,000 കോടി രൂപയോളം പിഴ പിരിച്ചെടുക്കാനുണ്ടെന്നും ഇതുവരെ 25,000 കോടി രൂപ മാത്രമാണ് പിരിച്ചെടുത്തതെന്നും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് വിവിധ മാര്‍ഗങ്ങള്‍ പരിഗണിച്ചത്.

കുടിശ്ശികയുള്ള ചലാനുകള്‍ തീര്‍പ്പാക്കുന്നതുവരെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നത് തടയുക, ഡ്യൂപ്ലിക്കേറ്റ് ആര്‍സി അനുവദിക്കാതിരിക്കുക, വാഹന ഉടമസ്ഥാവകാശം മാറ്റുന്നത് തടയുക തുടങ്ങിയ നടപടികളും ചര്‍ച്ചയായി. പരിവാഹന്‍ പോര്‍ട്ടലില്‍ കുടിശ്ശികയുള്ള വാഹനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും ഉടമസ്ഥാവകാശ കൈമാറ്റം തടയുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇത്തരം വാഹനങ്ങളുടെ ഫിറ്റ്‌നസ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെക്കുന്നത്, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നത് തടയുന്നത്, നിലവിലുള്ള ലൈസന്‍സുകള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് തുടങ്ങിയ മാര്‍ഗങ്ങളും കോടതി പരിഗണിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ട്രാഫിക് പിഴ അടച്ചിട്ടില്ലെന്ന് മിന്നല്‍ പരിശോധനകളില്‍ കണ്ടെത്തിയാല്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച് വാഹനം പിടിച്ചെടുക്കുന്നതും പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി. നടപടികള്‍ താഴെത്തട്ടില്‍ ഫലപ്രദമായി നടപ്പാക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. 2012ല്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ഓര്‍ത്തോപീഡിക് സര്‍ജന്‍ എസ്. രാജശേഖരന്‍ സമര്‍പ്പിച്ച റോഡ് സുരക്ഷാ പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് ഇ-ചലാന്‍ പിഴ പിരിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്. റോഡ് അപകടങ്ങള്‍ കുറയ്‌ക്കുന്നതിനും റോഡ് സുരക്ഷാ സംവിധാനങ്ങളും അപകടാനന്തര പരിചരണവും മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികളാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Tags: Supreme Courtlinkingelectricity billingtraffic rule violation
Share
Tweet
SendShare

More News from this section

ബോളിവുഡ് നടിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഡല്‍ഹിയില്‍ ശീതകാലത്ത് വായുമലിനീകരണം രൂക്ഷമാകാനുള്ള സാധ്യത; നിയന്ത്രണങ്ങളും ഭരണപരമായ മാറ്റങ്ങളും പ്രഖ്യാപിച്ചു

വിജയിയെ കാണാന്‍ വന്‍ ജനക്കൂട്ടം; മധുരയില്‍ തിരക്കിലും ചൂടിലും പെട്ട് പത്തോളം പേര്‍ കുഴഞ്ഞുവീണു

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

Latest News

ട്രാഫിക് പിഴ അടച്ചില്ലേ? വൈദ്യുതി ബില്ലില്‍ ചേര്‍ക്കാം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

പി.ടി. ഉഷയുടെ 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടം

മാറാത്തത് മാറും; അന്ന് ഒരു ലീറ്റർ വെള്ളത്തിന് 200 രൂപ; ഇന്ന് കാണികൾക്ക് നാല് ലിറ്റർ വീതം സൗജന്യം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഗ്രീൻഫീൽഡിലെ മേയർ വി വി രാജേഷിന്റെ ഇടപെടൽ

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies