മഴയിൽ വഴുതി തുറന്ന ഓടയിലേക്ക് കാർ മറിഞ്ഞു; സൈനിക ഉദ്യോഗസ്ഥന്റെ 20-കാരനായ മകന് ദാരുണാന്ത്യം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഴയിൽ വഴുതി തുറന്ന ഓടയിലേക്ക് കാർ മറിഞ്ഞു; സൈനിക ഉദ്യോഗസ്ഥന്റെ 20-കാരനായ മകന് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2026, 06:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ വസന്ത് കുഞ്ച് പ്രദേശത്ത് കാർ തുറന്ന ഓടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സൈനിക ഉദ്യോഗസ്ഥന്റെ 20-കാരനായ മകൻ മരിച്ചു. യുഎസിൽ ബിസിനസ് പഠനം നടത്തുന്ന യശ്വേന്ദ്രയാണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന യുവതി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു അപകടം. നംഗൽ ദേവത് ഭാഗത്തെ കൊടുംവളവിൽ മഴയെ തുടർന്ന് റോഡ് വഴുക്കലായിരുന്നതിനാൽ കാർ നിയന്ത്രണംവിട്ട് ആദ്യം മരത്തിലിടിക്കുകയും തുടർന്ന് തലകീഴായി തുറന്ന ഓടയിലേക്ക് പതിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കൊൽക്കത്തയിൽ സേവനമനുഷ്ഠിക്കുന്ന സൈനിക ഉദ്യോഗസ്ഥന്റെ മകനായ യശ്വേന്ദ്ര അവധിക്കായി യുഎസിൽ നിന്ന് ഇന്ത്യയിലെത്തിയതായിരുന്നു. അപകടസമയത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് മഹിപാൽപൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കാർ യുവതിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നുവെങ്കിലും വാഹനം ഓടിച്ചിരുന്നത് യശ്വേന്ദ്രയായിരുന്നു.

ഓടയിലേക്ക് മറിഞ്ഞതോടെ യുവതി തന്റെ വശത്തെ ഡോർ തുറന്ന് പുറത്തുകടക്കാൻ കഴിഞ്ഞു. എന്നാൽ വാഹനത്തിന്റെ മേൽക്കൂര പൂർണമായും തകർന്നതിനാൽ യശ്വേന്ദ്ര കാറിനുള്ളിൽ കുടുങ്ങുകയായിരുന്നു. പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടന്ന ഓടയ്‌ക്ക് സംരക്ഷണഭിത്തിയോ മൂടിയോ ഇല്ലായിരുന്നുവെന്നാണ് വിവരം. വാഹനത്തിന്റെ വേഗത ഉൾപ്പെടെയുള്ള സാഹചര്യങ്ങളും അപകടത്തിന് മറ്റ് കാരണങ്ങളുണ്ടോയെന്നും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

Tags: Delhi Car AccidentVasant Kunj AccidentYashvendraArmy Officer SonSouth Delhi Accident
ShareTweetSendShare

More News from this section

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിക്ക; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

‘ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാതിരിക്കാൻ, ദേശീയ ഐക്യം നിലനിൽക്കാൻ, കുട്ടികള്‍ പഠിനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ, അവരുടെ ഭാവി നിയമക്കുരുക്കില്‍പ്പെടാതിരിക്കാൻ’

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് കൈമാറി

പാറ്റകളെന്ന് പറഞ്ഞത് യുവാക്കളെയല്ല, വ്യാജ അഭിഭാഷകരെ ; യുവാക്കളോട് ബഹുമാനം : ചീഫ് ജസ്റ്റിസ്

Latest News

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies