ഓടുകയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ചു; രണ്ട് പ്ലസ് വൺ വിദ്യാർഥിനികൾക്ക് പരിക്ക്
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓടുകയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ചു; രണ്ട് പ്ലസ് വൺ വിദ്യാർഥിനികൾക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2026, 07:51 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാതയിലെ നീലിപാറയിൽ ഓട് കയറ്റിവന്ന പിക്കപ്പ് വാൻ ഇടിച്ച് രണ്ട് സ്കൂൾ വിദ്യാർഥിനികൾക്ക് പരിക്കേറ്റു. പന്തലപാടം മേരി മാതാ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികളായ നന്ദന (15), ശ്രേയ (16) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ദേശീയപാതയുടെ അരികിലൂടെ തൊട്ടടുത്ത വാണിയമ്പാറ ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്നതിനിടെയാണ് പിക്കപ്പ് വാൻ ഇരുവരെയും ഇടിച്ചത്. അപകടത്തിൽ നന്ദനയുടെ തലയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്. നന്ദനയ്‌ക്ക് സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിവരികയാണ്.

അപകടത്തിന് പിന്നാലെ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് റോഡിന് കുറുകെ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഓടുകൾ റോഡിലാകെ ചിതറിക്കിടന്നതോടെ ദേശീയപാതയിൽ തൃശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള പാതയിൽ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.

ദേശീയപാത വികസനപ്രവർത്തനങ്ങൾ നടക്കുന്ന ഭാഗമായതിനാൽ റോഡിന്റെ വലതുവശത്ത് കോൺക്രീറ്റ് ബാരിക്കേഡുകൾ അടുക്കിവെച്ചതും ഇടതുവശത്ത് ഹിറ്റാച്ചി ഉൾപ്പെടെയുള്ള നിർമ്മാണ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags: national highwayThrissurroad accidentschool studentsVadakkenchery
ShareTweetSendShare

More News from this section

തൃശൂർ ഗവ. ലോ കോളേജ് സംഘർഷം; 12 എസ്.എഫ്.ഐ പ്രവർത്തകരും ഒരു കെ.എസ്.യു പ്രവർത്തകനും ഉൾപ്പെടെ 13 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

ആലപ്പുഴയിൽ ലെവൽ ക്രോസിന് സമീപം കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം; ട്രെയിനിൽ നിന്ന് വീണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം

ജനം ടിവി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കാക്കനാട് ബൈക്കുയാത്രികരെ ക്രൂരമായി മർദിച്ച സംഭവം;മൂന്ന് പ്രതികളും റിമാൻഡിൽ, തെളിവെടുപ്പിനിടെ പ്രതികൾക്കെതിരെ ജനരോഷം

കക്കട്ടിൽ സഹകരണ ബാങ്ക് ശാഖാ മാനേജറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

വടക്കേക്കര സ്റ്റേഷനിലെ കോൺസ്റ്റബിളിനെ കാണാനില്ല; ഭാര്യയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

Latest News

ഓടുകയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ചു; രണ്ട് പ്ലസ് വൺ വിദ്യാർഥിനികൾക്ക് പരിക്ക്

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി; ടിവികെ സർക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി

നേപ്പാൾ-ഇന്ത്യ അതിർത്തി ഗ്രാമത്തിൽ വർഗീയ സംഘർഷം; പൊലീസ് വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു; അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ച് അധികൃതർ

ദുബൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; സുരക്ഷിതമായി രാജ്‌കോട്ടിൽ ഇറക്കി

കൊടിക്കുന്നിൽ സുരേഷിന്റെ ശുപാർശക്കത്ത് വാങ്ങി സ്ഥലംമാറ്റശ്രമം; സിപിഎം സംഘടനാ നേതാവിനെതിരെ അച്ചടക്ക നടപടി

യൂട്യൂബറെ കാണാനില്ല; യാത്രാ വ്ലോഗർ ദിൽഷാദിനെ തേടി കുടുംബം, തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു

ബർലിനിൽ നടന്നത് ഇസ്‌ലാമിസ്റ്റ് ഭീകരാക്രമണം തന്നെ; ലബനൻ വംശജനായ 21 കാരന് ഐഎസ് ബന്ധം; സ്ഥിരീകരിച്ച് ജർമ്മൻ സർക്കാർ

സെമിത്തേരിയിൽ മോഷണം; കല്ലറയുടെ മുകൾഭാഗത്തെ ഗ്രാനൈറ്റ് ഷീറ്റ് നഷ്ടമായി; പൊലീസിൽ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies