'പി.എസ്.സി വിശ്വാസ്യത തകര്‍ന്നു; കമ്മീഷന്‍ പിരിച്ചുവിടണം, 10 വര്‍ഷത്തെ നിയമനങ്ങളില്‍ സിബിഐ അന്വേഷണം വേണം' പി.കെ. കൃഷ്ണദാസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പി.എസ്.സി വിശ്വാസ്യത തകര്‍ന്നു; കമ്മീഷന്‍ പിരിച്ചുവിടണം, 10 വര്‍ഷത്തെ നിയമനങ്ങളില്‍ സിബിഐ അന്വേഷണം വേണം’ പി.കെ. കൃഷ്ണദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2026, 09:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമ്മീഷനിലുള്ള (പി.എസ്.സി) ജനങ്ങളുടെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ട സാഹചര്യത്തില്‍ കമ്മീഷന്‍ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സിയില്‍ നടന്ന എല്ലാ ക്രമക്കേടുകളിലും സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ പരീക്ഷാ ക്രമക്കേടിനെതിരെ സമരം നടത്തിയ ഇടത്-വലത് നേതാക്കള്‍ കേരളത്തിലെ പി.എസ്.സി വിഷയത്തില്‍ മൗനം പാലിക്കുകയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരു മാസത്തിലേറെയായി സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളെ ഇരുകൂട്ടരും അവഗണിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പി.എസ്.സിയെ സിപിഎം സമ്പൂര്‍ണമായി തകര്‍ത്തുവെന്ന് ആരോപിച്ച കൃഷ്ണദാസ്, സഹകരണ സ്ഥാപനങ്ങളില്‍ നടത്തിയതുപോലെ പി.എസ്.സിയിലും പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളുടെ ബന്ധുക്കളെയും നിയമവിരുദ്ധമായി നിയമിച്ചുവെന്നും കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുമ്പ് പി.എസ്.സി ക്രമക്കേടുകള്‍ക്കെതിരെ നിയമസഭയില്‍ ശക്തമായി സംസാരിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വി.ഡി. സതീശനും തമ്മിലുള്ള ‘അന്തര്‍ധാര’ ഇപ്പോഴും തുടരുകയാണെന്നും കൃഷ്ണദാസ് വിമര്‍ശിച്ചു.

നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് ഏറ്റവും ഒടുവില്‍ പുറത്തുവന്ന ക്രമക്കേടുകള്‍ മാത്രമാണെന്നും, അത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമായ സാമ്പത്തിക ഇടപാടുകള്‍ സിപിഎമ്മും ഡി.വൈ.എഫ്.ഐയും നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കൃഷ്ണദാസ്, കഴിഞ്ഞ പത്ത് വര്‍ഷത്തെ മുഴുവന്‍ നിയമനങ്ങളും കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

Tags: pscpk krishnadaskeralasbi investigation needed
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies