ലോക്കപ്പിൽ പിസ ആവശ്യപ്പെട്ട് പ്രതി; 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; 19കാരൻറെ വിചിത്രമായ ആവശ്യങ്ങൾ കേട്ട് ഞെട്ടി പൊലീസ്
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക്കപ്പിൽ പിസ ആവശ്യപ്പെട്ട് പ്രതി; 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; 19കാരന്റെ വിചിത്രമായ ആവശ്യങ്ങൾ കേട്ട് ഞെട്ടി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2026, 12:11 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ 19കാരന്റെ വിചിത്രമായ ആവശ്യങ്ങൾ കേട്ട് ഞെട്ടി പൊലീസ്. ലോക്കപ്പിലെ ചുമരുകൾ വൃത്തിഹീനമാണെന്നും ശുചിമുറിയിൽ ദുർഗന്ധമാണെന്നും പരാതിപ്പെട്ട പ്രതി, പ്രഭാതഭക്ഷണത്തിന് പിസ, രാത്രിഭക്ഷണത്തിന് പ്രത്യേക ഭക്ഷണം, സുഖപ്രദമായ കിടക്ക എന്നിവ ആവശ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

നിർഭയ് അഥവാ ആകാശ് മാധവ് പഖാരെ എന്ന 19കാരനെയാണ് നാഗ്പൂരിലെ വാടകവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോയ 16കാരിയെ പോലീസ് തിങ്കളാഴ്ച രാത്രി രക്ഷപ്പെടുത്തുകയായിരുന്നു. ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥന്റെ മകളായ പെൺകുട്ടിയെ 24 മണിക്കൂറിലേറെ തടവിൽ പാർപ്പിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വൈദ്യപരിശോധനയ്‌ക്ക് തയ്യാറാകാൻ ഇയാൾ വിസമ്മതിച്ചു. കൂടാതെ, സ്വന്തം മൊബൈൽ ഫോണിന്റെയും പെൺകുട്ടിയുടെ മൊബൈൽ ഫോണിന്റെയും പാസ്‌വേഡ് വെളിപ്പെടുത്താനും തയ്യാറായിട്ടില്ല. ഇതുമൂലം ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണസംഘത്തിന് ബുദ്ധിമുട്ട് നേരിടുന്നതായും പോലീസ് വ്യക്തമാക്കി.

ഓഗസ്റ്റ് 2-നാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് കുടുംബം ഹുഡ്കേശ്വർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സാങ്കേതിക നിരീക്ഷണത്തിലൂടെ പെൺകുട്ടിയുടെ സ്ഥലം കണ്ടെത്തിയ പോലീസ് രാത്രി 11ഓടെ വാടകവീട്ടിന്റെ വാതിൽ പൊളിച്ചുകയറി രക്ഷപ്പെടുത്തുകയായിരുന്നു.

രക്ഷപ്പെടുത്തുമ്പോൾ പെൺകുട്ടിയുടെ കൈകളും കാലുകളും കെട്ടിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമീപത്ത് ബെൽറ്റും കിടക്കയ്‌ക്ക് അരികിൽ കത്തിയും കണ്ടെത്തി. ശരീരത്തിൽ നിരവധി മർദനമേറ്റ പാടുകൾ ഉണ്ടായിരുന്ന പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആകാശ് മെഹ്റ എന്ന വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് പ്രതി പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിശ്വാസം നേടിയ ശേഷം സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിക്കുകയായിരുന്നു.

പ്രതിക്കെതിരെ  ഭാരതീയ ന്യായ സംഹിതയിലെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകശ്രമം എന്നിവയുൾപ്പെടെയുള്ള വകുപ്പുകളും പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

Tags: POCSO Act
Share
Tweet
SendShare

More News from this section

13 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം; ലൈംഗിക പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; ശിക്ഷ ഇന്ന് ഉച്ചയ്‌ക്ക് ശേഷം

ബിഎസ്പിയുടെ ഏക എംഎൽഎ ഉമാ ശങ്കർ സിംഗ് അന്തരിച്ചു; ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ അന്ത്യം

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിന് അനുമതി നൽകിയതിൽ ബംഗ്ലദേശിന്റെ അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

പോലീസുകാരനെയും കുടിയേറ്റ തൊഴിലാളികളെയും മതം ചോദിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ആര്? ലഷ്കർ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനായി വലവീശി സുരക്ഷാസേന; 15 ലക്ഷം രൂപ പാരിതോഷികം

കേരള ഹൗസിൽ അച്ചടക്ക നടപടി; നിയമവിഭാഗം മേധാവി ഗ്രാൻസി അടിയന്തരമായി സ്ഥലംമാറ്റി; ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചയും അച്ചടക്കലംഘനവും എന്നാരോപണം

സിജെപി രാഷ്‌ട്രീയ പാർട്ടിയാകില്ല; സോനം വാങ്ചുക്കിനെ മുഖ്യ ഉപദേഷ്ടാവാക്കി രാജ്യത്ത് സമ്മർദ്ദ ശക്തിയായി തുടരുമെന്ന് അഭിജീത് ദീപ്കെ

Latest News

‘എന്‍റെ ഉപ്പയും ഉമ്മയും കരയൂലേ’; എംഡിഎംഎ ഉപയോഗം ചോദ്യം ചെയ്തതോടെ പീഡനം; റിസയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരതയെന്ന് കുടുംബം; സുഹൃത്തിന് അയച്ചത് നടുക്കുന്ന ശബ്ദസന്ദേശം

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പേർക്കെതിരെ പോക്സോ കേസ്, രണ്ട് പേർ അറസ്റ്റിൽ

ലോക്കപ്പിൽ പിസ ആവശ്യപ്പെട്ട് പ്രതി; 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; 19കാരന്റെ വിചിത്രമായ ആവശ്യങ്ങൾ കേട്ട് ഞെട്ടി പൊലീസ്

പിഎഫ്ഐ ഭീകരരുടെ സുരക്ഷിത താവളമോ കൊച്ചി? പ്രവീൺ നെട്ടാരു വധക്കേസ്; ഒളിവിലായിരുന്ന രണ്ടാമത്തെ പ്രതിയും എറണാകുളത്ത് പിടിയിൽ, ഉമ്മർ ഫറൂഖ് മുഖ്യ ആസൂത്രകൻ

ഡോൾഫിൻ, കുജിര ചുഴലിക്കാറ്റുകളുടെ വിദൂരസ്വാധീനം; കേരളത്തിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്‌ക്ക് സാധ്യത; ചൈനയിൽ കരതൊടും വരെ ജാഗ്രത തുടരും

മഴത്തുള്ളികൾ പാടിയ മംഗല്യഗീതം; വിവാഹദിവസം തകർത്തു പെയ്യുന്ന മഴയാണോ.? സ്വീകരിക്കേണ്ട മുൻകരുതലുകൾ

‘നിഖാബ് നിരോധിക്കണം, സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടിയാണിത്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ?’: എം.എൻ. കാരശ്ശേരി

ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും, ഫോൺവിളി വിവരങ്ങൾ പരിശോധിച്ച് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies