13 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം; ലൈംഗിക പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; ശിക്ഷ ഇന്ന് ഉച്ചയ്ക്ക് ശേഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

13 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം; ലൈംഗിക പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; ശിക്ഷ ഇന്ന് ഉച്ചയ്‌ക്ക് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2026, 12:34 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: യുവ മാധ്യമപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തെഹൽക്കയുടെ മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാൽ കുറ്റക്കാരൻ. 13 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ബോംബെ ഹൈക്കോടതിയുടെ നിർണായക വിധി. കേസിൽ ശിക്ഷാ വിധി ഇന്ന് ഉച്ചയ്‌ക്ക് ശേഷം 2.30ന് പ്രഖ്യാപിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന സുനിത സാവന്ത് അറിയിച്ചു.

2013 നവംബറിലാണ് രാജ്യത്തെ മാധ്യമലോകത്തെ നടുക്കിയ സംഭവം നടന്നത്. ഗോവയിൽ സംഘടിപ്പിച്ച ‘തിങ്ക്’ (THiNK) ഫെസ്റ്റിവലിനിടെ സഹപ്രവർത്തകയായ യുവ മാധ്യമപ്രവർത്തകയെ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വെച്ച് രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം പുറത്തുവന്നതോടെ വലിയ വിവാദമാവുകയും പരാതിയുടെ അടിസ്ഥാനത്തിൽ ഗോവ പോലീസ് തരുൺ തേജ്പാലിനെതിരെ ബലാത്സംഗം, ലൈംഗികാതിക്രമം, സ്ത്രീയുടെ അന്തസ് ഹനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയും ചെയ്തു.

2014-ൽ അറസ്റ്റ് ചെയ്യപ്പെട്ട തരുൺ തേജ്പാൽ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ദീർഘകാല വിചാരണയ്‌ക്ക് ശേഷം 2021-ൽ ഗോവയിലെ സെഷൻസ് കോടതി തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി  പ്രതിയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ഈ വിധിക്കെതിരെ ഗോവ സർക്കാർ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഗോവ സർക്കാരിന്റെ അപ്പീലിൽ വാദം കേട്ട ബോംബെ ഹൈക്കോടതി സെഷൻസ് കോടതി വിധി റദ്ദാക്കുകയും തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. വിചാരണക്കോടതി തെളിവുകൾ ശരിയായ രീതിയിൽ വിലയിരുത്തുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

കേസിലെ ശിക്ഷാ വിധി ഇന്ന് ഉച്ചയ്‌ക്ക് ശേഷം പ്രഖ്യാപിക്കും. അതിന്റെ അടിസ്ഥാനത്തിൽ തരുൺ തേജ്പാലിന് ലഭിക്കുന്ന ശിക്ഷയുടെ കാലാവധിയും മറ്റ് നിയമനടപടികളും തീരുമാനിക്കും.

Tags: Thehalka magazineSexual Assault Cases
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies