കോഴിക്കോട്ട് ആനക്കൊമ്പ് വില്‍പ്പനയ്ക്ക് ശ്രമം; അഞ്ചുപേര്‍ വനംവകുപ്പിന്റെ പിടിയില്‍
Sunday, August 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട്ട് ആനക്കൊമ്പ് വില്‍പ്പനയ്‌ക്ക് ശ്രമം; അഞ്ചുപേര്‍ വനംവകുപ്പിന്റെ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2026, 04:51 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ആനക്കൊമ്പ് കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഫ്‌ലയിങ് സ്‌ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

കോഴിക്കോട് കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ആനക്കൊമ്പ് വില്‍പ്പനയ്‌ക്കായി എത്തിച്ച സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് അഞ്ചുപേരും പിടിയിലായത്.

സംസ്ഥാനത്ത് ആനക്കൊമ്പ് കടത്ത് വീണ്ടും സജീവമാകുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വനം ഇന്റലിജന്‍സ് അന്വേഷണം നടത്തിവന്നിരുന്നത്. ഇതിനിടെയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് വില്‍പ്പനയ്‌ക്ക് ശ്രമിക്കുന്ന സംഘത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചത്.

പിടിയിലായവര്‍ ആനക്കൊമ്പ് കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികളാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. സംഘത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്നും ആനക്കൊമ്പ് എവിടെനിന്നാണ് ലഭിച്ചതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണ്.

കോഴിക്കോട് ഫ്‌ലയിങ് സ്‌ക്വാഡിന്റെയും താമരശ്ശേരി റേഞ്ചിന്റെയും നേതൃത്വത്തിലാണ് തുടര്‍നടപടികള്‍ പുരോഗമിക്കുന്നത്.

Tags: ArrestkozhikodesmugglingElephant Tusk
Share
Tweet
SendShare

More News from this section

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; കടലിലും ആകാശത്തും ദൗത്യം ശക്തം; തിരച്ചില്‍ രാമേശ്വരത്തേക്കും; അന്വേഷണത്തിന് ഐഎന്‍എസ് കല്‍പേനിയും

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയ ‘ഫ്രീഡം ക്വിസ്’; കാസര്‍കോട് അധ്യാപകന് സസ്പെന്‍ഷന്‍

ഗൗതമിനായുള്ള തിരച്ചിലിന് കൈത്താങ്ങായി അമൃതാനന്ദമയി മഠം; ഒറ്റരാത്രിയില്‍ ഹെലിപാഡ്, നാവികസേനയ്‌ക്ക് കൈമാറി

‘യുവാക്കള്‍ തെരുവില്‍ പട്ടിണി കിടക്കേണ്ട സാഹചര്യം കേരളത്തിന് അപമാനം’; പിഎസ്‌സി സമരം അടിയന്തരമായി ചര്‍ച്ച ചെയ്യണം: രാജീവ് ചന്ദ്രശേഖര്‍

അര്‍ജുന്‍ ആയങ്കിക്ക് 14 ദിവസത്തെ റിമാന്‍ഡ്; തലശ്ശേരി സബ് ജയിലിലേക്ക് മാറ്റും

മലപ്പുറം സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസ്; പ്രധാന പ്രതി അറസ്റ്റില്‍; എന്‍ഐഎ കസ്റ്റഡിയിലെടുത്തത് 10-ാമനെ

Latest News

കോഴിക്കോട്ട് ആനക്കൊമ്പ് വില്‍പ്പനയ്‌ക്ക് ശ്രമം; അഞ്ചുപേര്‍ വനംവകുപ്പിന്റെ പിടിയില്‍

‘ദേശീയ ചിഹ്നങ്ങളെയും ദേശീയഗാനത്തെയും അപമാനിക്കാന്‍ അനുവദിക്കില്ല’; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്

റൊണാള്‍ഡോയെ കാത്ത് 2,000 ആരാധകര്‍ പള്ളിയില്‍; ആഡംബര കാറിലെത്തിയത് വധു… പക്ഷേ ജോര്‍ജിനയല്ല!

ബാരാമതിയില്‍ പരിശീലന വിമാനം തകര്‍ന്നു; ആളപായമില്ല

ലോക അണ്ടര്‍-20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ചരിത്രക്കുതിപ്പ്; ഹൈജമ്പിലും ലോങ്ജമ്പിലും മെഡല്‍ നേടി ബസന്തും ഷാഹ്നവാസും

വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഭാര്യയുടെ അസ്വാഭാവിക മരണം; സ്ത്രീധന പീഡനം തെളിഞ്ഞാല്‍ ഭര്‍ത്താവിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

ശബരിമല നെയ്യ് ക്രമക്കേട്: പി.എസ്. പ്രശാന്തിന്റെ കൈപ്പടയിലെ നിര്‍ണായക രേഖ പുറത്ത്; ടെന്‍ഡര്‍ റദ്ദാക്കി മില്‍മയില്‍ നിന്ന് നേരിട്ട് നെയ്യ് വാങ്ങാന്‍ നിര്‍ദേശം

അര്‍ജുന്‍ ആയങ്കിക്ക് പിന്നാലെ സഹോദരനും പിടിയില്‍; ഒളിവില്‍ സഹായം, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നിലും അജയ് ആയങ്കിയെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies