കെസിഎൽ സീസൺ 3: ടീം ബോണ്ടിങ്ങിനായി ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി സച്ചിൻ ബേബിയും സംഘവും
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെസിഎൽ സീസൺ 3: ടീം ബോണ്ടിങ്ങിനായി ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി സച്ചിൻ ബേബിയും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 11:10 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിന് മുന്നോടിയായി ആലപ്പി റിപ്പിൾസ് ടീം അംഗങ്ങൾ ടീം ബോണ്ടിങ് സെഷനായി പാലക്കാട് കൊല്ലങ്കോട് സന്ദർശിച്ചു.ക്യാപ്റ്റൻ നിഖിലേഷ് സുരേന്ദ്രൻ, ക്യാപ്റ്റൻ സച്ചിൻ ബേബി , വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ കളിക്കാരും കോച്ചിങ് സ്റ്റാഫും ഉൾപ്പെടുന്ന സമ്പൂർണ്ണ ടീം അംഗങ്ങളാണ് കൊല്ലങ്കോട്ടെത്തിയത്.

ഹരിതാഭവും മലനിരകളും നിറഞ്ഞ കൊല്ലങ്കോടിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി മനോഹാരിത കളിക്കാർക്ക് ഒരുപോലെ മാനസികമായ ആശ്വാസവും വരും മത്സരങ്ങൾക്കായുള്ള പുതിയൊരു ഊർജ്ജവും പകർന്നുനൽകി. വിജയകരമായ ബോണ്ടിങ് സെഷന് ശേഷം, ആലപ്പി റിപ്പിൾസ് ടീം ഡോക്ടറായ ഡോ. ആബിന്ദ് എസ്. ദേവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കായിക പരിശീലന കേന്ദ്രമായ ‘ഗ്രിറ്റ് സ്പോർട്സ് ഹബ്ബ്’ അക്കാദമി ടീം അംഗങ്ങൾ സന്ദർശിക്കുകയുണ്ടായി.

അവിടെ പരിശീലനം നടത്തുന്ന വളർന്നുവരുന്ന കുട്ടിത്താരങ്ങളുമായി അവർ ദീർഘനേരം സമയം ചെലവഴിച്ചു. പ്രൊഫഷണൽ ക്രിക്കറ്റിലെ തങ്ങളുടെ അനുഭവങ്ങൾ, കളിക്കളത്തിലെ തന്ത്രങ്ങൾ, സമ്മർദ്ദ ഘട്ടങ്ങളെ അതിജീവിക്കേണ്ട രീതികൾ, സാങ്കേതികപരമായ മികവുകൾ എന്നിവയെക്കുറിച്ചെല്ലാം സീനിയർ താരങ്ങൾ കുട്ടികൾക്ക് വിശദമായി പറഞ്ഞു നൽകി . ഭാവിയിൽ രാജ്യത്തെയും സംസ്ഥാനത്തെയും പ്രതിനിധീകരിച്ച് ക്രിക്കറ്റ് താരങ്ങളാകാൻ ആഗ്രഹിക്കുന്ന കൊച്ചു കൂട്ടുകാർക്ക് ആലപ്പി റിപ്പിൾസ് താരങ്ങളുടെ ഈ അപ്രതീക്ഷിത സന്ദർശനം വലിയൊരു പ്രചോദനം തന്നെയാണ്.

പ്രമുഖ കളിക്കാരെ നേരിൽ കാണാനും, അവരുമായി സംവദിക്കാനും, തങ്ങളുടെ സംശയങ്ങൾ ചോദിച്ചറിയാനും കുട്ടികൾക്ക് സാധിച്ചത് അപൂർവ്വവും മറക്കാനാവാത്തതുമായ ഒരു വലിയ അവസരമാണെന്ന് ഗ്രിറ്റ് സ്പോർട്സ് അക്കാദമി കോച്ച് ഗുരു മാധവ് പറഞ്ഞു. വരുന്ന കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ മികച്ച പ്രകടനം പുറത്തെടുക്കാനും കന്നി കിരീടം സ്വന്തമാക്കാനുമുള്ള ഉറച്ച നിശ്ചയദാർഢ്യത്തോടെയാണ് ആലപ്പി റിപ്പിൾസ് ഇത്തവണ കളത്തിലിറങ്ങുന്നത്.

Tags: KCL
Share
Tweet
SendShare

More News from this section

പാവം മെസ്സി!!! ചാനൽ മുതലാളിയും മുൻ കായിക മന്ത്രിയും പറഞ്ഞത് കല്ലുവെച്ച നുണകൾ; സൗഹൃദ മത്സരം പ്രഖ്യാപിച്ചത് അർജന്റീന അറിഞ്ഞത് പോലുമില്ല; 126 കോടിക്ക് രേഖകളില്ല; അന്വേഷണത്തിൽ ഗുരുതര കണ്ടെത്തൽ

നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി; സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയിൽ മൃതദേഹം

പഴകിയ മീൻ കൊണ്ട് ഫിഷ് ഫ്രൈ, ചീഞ്ഞളിഞ്ഞ ഇറച്ചി കൊണ്ട് ചിക്കൻ കറി; നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന

‘സത്യം സത്യമല്ലാതാകില്ല’; ചരിത്ര സത്യം തുറന്നു കാണിച്ച് കോൺഗ്രസ് നേതാവ്; വീര സവർക്കറെക്കുറിച്ചുള്ള ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് പങ്കുവെച്ച് ഡിസിസി വൈസ് പ്രസിഡന്റെ്  

കർക്കിടക വാവുബലി: തലസ്ഥാനത്ത് ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവള യാത്രക്കാർ ശ്രദ്ധിക്കുക

കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് വെയ്റ്റേജ് മാർക്ക്; 500 സ്കൂളുകളിൽ ‘കതിര്’ പദ്ധതി, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ നീക്കം

Latest News

ലിവര്‍പൂളില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ വമ്പന്‍ നിക്ഷേപം; ക്ലബ്ബിന്റെ 30 ശതമാനത്തിലേറെ ഓഹരി വാങ്ങാന്‍ നീക്കം

‘കമ്യൂണിസ്റ്റുകൾക്ക് ധൈര്യമില്ല, ആരോപണം ഉന്നയിച്ച് ഇറങ്ങിപ്പോകാൻ എളുപ്പം, മറുപടി കേൾക്കാൻ സഭയിൽ നിൽക്കാൻ ബുദ്ധിമുട്ട്’; ബ്രിട്ടാസിനെ പൊളിച്ചടുക്കി നിർമല സീതാരാമൻ

കെസിഎൽ സീസൺ 3: ടീം ബോണ്ടിങ്ങിനായി ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി സച്ചിൻ ബേബിയും സംഘവും

ടെക്നോപാർക്ക് ഫാൻ ലീഗിൽ പ്രതിദ്ധ്വനി ഇലവൻ ജേതാക്കൾ

റീൽ എടുക്കുന്ന തിരക്കിൽ അമ്മ; പാലത്തിന്റെ കൈവരിയിലേക്ക് ഇഴഞ്ഞ് പിഞ്ചുകുഞ്ഞ്! രക്ഷകനായി യുവാവ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ജാർഖണ്ഡിൽ ഇൻഡി സർക്കാരിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം കത്തുന്നു; നിയമസഭാ മാർച്ചിന് നേരെ ലാത്തിച്ചാർജ്, കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്; ഇന്ന് ബന്ദ്

വിമാനത്താവളത്തിന് സമീപത്തെ പഞ്ച നക്ഷത്ര ഹോട്ടലിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറുത്ത് പിതാവ്: നഗരത്തെ നടുക്കി ദുരന്തം

ചെങ്കോട്ടയിൽ പുതിയ ചരിത്രം; സ്വാതന്ത്ര്യദിനാഘോഷത്തിൽ ആദ്യമായി വന്ദേമാതരം, പ്രധാനമന്ത്രിയുടെ അഭിസംബോധനയ്‌ക്ക് ശേഷം ദേശീയഗാനത്തിന് മുമ്പായി ആലപിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies