കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് വെയ്റ്റേജ് മാർക്ക്; 500 സ്കൂളുകളിൽ ‘കതിര്’ പദ്ധതി, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ നീക്കം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് വെയ്റ്റേജ് മാർക്ക്; 500 സ്കൂളുകളിൽ ‘കതിര്’ പദ്ധതി, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 07:20 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: പഠനത്തിനൊപ്പം കൃഷിയിലും സജീവമാകുന്ന വിദ്യാർഥികൾക്ക് ഇനി അതിന് പ്രത്യേക അംഗീകാരം ലഭിക്കും. കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്ക് വെയ്റ്റേജ് മാർക്ക് നൽകുന്ന സംവിധാനം നടപ്പാക്കുമെന്ന് കാർഷിക വികസന-കർഷകക്ഷേമ മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആവിഷ്‌കരിക്കുന്ന ‘കതിര്’ പദ്ധതി 500 സ്കൂളുകളിൽ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാർഷിക അടിസ്ഥാനസൗകര്യ വികസനനിധി സംസ്ഥാന കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർഥികളെ കൃഷിയുമായി നേരിട്ട് ബന്ധിപ്പിക്കുകയും കാർഷിക മേഖലയെ ഭാവിതലമുറയുടെ താൽപര്യമുള്ള മേഖലയാക്കി മാറ്റുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

നോഡൽ അധ്യാപകരും 10,000 രൂപ സീഡിംഗ് മണിയും

‘കതിര്’ പദ്ധതി കൂടുതൽ ചിട്ടയായ രീതിയിലാണ് സ്കൂളുകളിൽ നടപ്പാക്കുന്നത്. ഇതിനായി നോഡൽ അധ്യാപകരെയും ബാക്ക് അപ്പ് ടീമിനെയും നിയോഗിക്കും. ഓരോ പദ്ധതിക്കും തുടക്കമിടുന്നതിനായി 10,000 രൂപ സീഡിംഗ് മണിയും ലഭ്യമാക്കും. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ടി. സിദ്ദിഖ് പറഞ്ഞു.

കൃഷിയിലേക്ക് വിദ്യാർഥികളെ കൊണ്ടുവരുന്നത് കാർഷിക അറിവ് നൽകുന്നതിൽ മാത്രം ഒതുങ്ങില്ല. കൃഷിയുടെ പ്രായോഗിക അനുഭവം വിദ്യാർഥികൾക്ക് ലഭ്യമാക്കുകയും അതിലൂടെ കാർഷിക മേഖലയോടുള്ള താൽപര്യം വളർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കൃഷിയിൽ സജീവമായി പങ്കെടുക്കുന്ന വിദ്യാർഥികളുടെ പ്രവർത്തനങ്ങൾക്ക് അക്കാദമിക് തലത്തിലും അംഗീകാരം നൽകുന്നതിനാണ് വെയ്റ്റേജ് മാർക്ക് സംവിധാനം.

വനിതാ കർഷകർക്കും പ്രത്യേക പദ്ധതി

ഐക്യരാഷ്‌ട്രസഭ ഈ വർഷത്തെ വനിതാ കർഷക വർഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വനിതാ കർഷകർക്കായി പ്രത്യേക പദ്ധതിക്കും സംസ്ഥാനത്ത് രൂപം നൽകിയിട്ടുണ്ട്. ‘വനിതാ സഖി’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. വനിതകളെ കാർഷിക മേഖലയിലേക്ക് കൂടുതൽ ശക്തമായി കൊണ്ടുവരുന്നതിനും അവരുടെ കാർഷിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

അതേസമയം, 2020ൽ ആരംഭിച്ച കാർഷിക അടിസ്ഥാനസൗകര്യ വികസനനിധി (AIF) പദ്ധതി ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. വിളവെടുപ്പിന് ശേഷമുള്ള പരിപാലനം, കാർഷിക ഉത്പന്നങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റൽ, പാക്കിംഗ്, വിപണനം, കയറ്റുമതി തുടങ്ങിയ മേഖലകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് എഐഎഫ് നിർണായകമായ ഫണ്ടായി മാറിയെന്ന് മന്ത്രി പറഞ്ഞു.

എഐഎഫ് പൂർണതോതിൽ വിനിയോഗിക്കുകയും സംസ്ഥാനത്തിന് കൂടുതൽ തുക ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് സംസ്ഥാന കോൺക്ലേവെന്നും അദ്ദേഹം വ്യക്തമാക്കി.

കൃഷിയിലും ഇനി എഐയും ഡ്രോണും

പരമ്പരാഗത കൃഷിയിൽ മാത്രം ഒതുങ്ങുന്നതല്ല പുതിയ കാലത്തെ കാർഷികരംഗമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിർമിതബുദ്ധി (AI), ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഇന്ന് കാർഷിക മേഖലയിലും ഉപയോഗപ്പെടുത്തുന്നുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കനുസരിച്ച് കർഷകർക്ക് ആവശ്യമായ ബാങ്കിംഗ് പിന്തുണ നൽകുകയും കാലാനുസൃതമായ പദ്ധതികളും പരിപാടികളും ആവിഷ്‌കരിക്കുകയും ചെയ്യുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

2,520 കോടിയിൽ കേരളം ചെലവഴിച്ചത് 1,734 കോടി

2020 മുതൽ എഐഎഫ് പദ്ധതി വഴി കേരളത്തിന് അനുവദിച്ച 2,520 കോടി രൂപയിൽ 1,734 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. ഫണ്ട് കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി തുടർനടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും ടി. സിദ്ദിഖ് പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും കാർഷിക മേഖലയ്‌ക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കാർഷിക മേഖലയിലുണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കർഷകർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുമായി സഹകരണ വകുപ്പുമായി ചേർന്ന് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

(എ ഐ നിർമ്മിത പ്രതീകാത്മക ചിത്രം )

Tags: T SiddiqueFEATURED2
Share
Tweet
SendShare

More News from this section

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

Latest News

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies