ഗംഭീറിന്റെ പരിശീലക സ്ഥാനം തെറിക്കുമോ? ബിസിസിഐയുടെ നിര്‍ണായക തീരുമാനം പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗംഭീറിന്റെ പരിശീലക സ്ഥാനം തെറിക്കുമോ? ബിസിസിഐയുടെ നിര്‍ണായക തീരുമാനം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 02:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സ്ഥാനത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് തല്‍ക്കാലം വിരാമം. മോശം പ്രകടനങ്ങള്‍ തുടരുമ്പോഴും ഗംഭീറിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബിസിസിഐ നിലവില്‍ ആലോചിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ 2027ലെ ഏകദിന ലോകകപ്പ് വരെ ഗംഭീര്‍ തന്നെ ടീമിനൊപ്പം തുടരാനാണ് സാധ്യത. മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ ഗംഭീറിന് വലിയ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു. ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ ന്യൂസിലന്‍ഡിനോടും ദക്ഷിണാഫ്രിക്കയോടും നേരിട്ട തോല്‍വിയും വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

എന്നാല്‍ ഗംഭീറിനെ മാറ്റുന്നതിന് പകരം നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം നല്‍കണമെന്നാണ് ബിസിസിഐയുടെ നിലപാട്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ വിരമിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീം വലിയ തലമുറ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ പുതിയൊരു ടെസ്റ്റ് ടീമിനെ വാര്‍ത്തെടുക്കുന്ന ഘട്ടമാണിത്. ഈ മാറ്റത്തിനിടെ ഉണ്ടാകുന്ന തിരിച്ചടികള്‍ സ്വാഭാവികമാണെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്.

പുതിയ താരങ്ങളെ ഉള്‍പ്പെടുത്തി ശക്തമായ ടീമിനെ ഒരുക്കാന്‍ പരിശീലക സംഘത്തിന് സമയം ആവശ്യമാണെന്നും ബോര്‍ഡ് കരുതുന്നു. പ്രധാന താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതും ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്‌ക്കിടെ ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റത് വലിയ തിരിച്ചടിയായിരുന്നു. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ജസ്പ്രീത് ബുംറ, സായ് സുദര്‍ശന്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ പ്രധാന താരങ്ങള്‍ പരിക്കിനെ തുടര്‍ന്ന് ടീമിലില്ലാത്തതും ബിസിസിഐ പരിഗണിക്കുന്നുണ്ട്.

അതിനാല്‍ നിലവിലെ മോശം ഫലങ്ങള്‍ക്ക് ഗംഭീറിനെ മാത്രം ഉത്തരവാദിയാക്കേണ്ടതില്ലെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. ബംഗളുരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ വിവിഎസ് ലക്ഷ്മണ്‍ നിലവിലെ ചുമതലയില്‍ സംതൃപ്തനാണെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. അതിനാല്‍ തല്‍ക്കാലം അദ്ദേഹത്തെ സ്ഥിരം പരിശീലകനായി മാറ്റി നിയമിക്കേണ്ട സാഹചര്യമില്ലെന്നും ബോര്‍ഡ് കരുതുന്നു. ശ്രീലങ്കന്‍ പര്യടനം മുതല്‍ ലക്ഷ്മണിനെ ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനാക്കുമെന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു മാറ്റത്തിന് സാധ്യത കുറവാണ്. അതായത്, തിരിച്ചടികള്‍ക്കിടയിലും ഗംഭീറിന് ബിസിസിഐയുടെ പിന്തുണ തുടരുകയാണ്. ടെസ്റ്റ് ടീമിന്റെ തലമുറ മാറ്റം വിജയകരമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ 2027 ലോകകപ്പിന് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്തുകയാണ് ഇനി ഗംഭീറിന് മുന്നിലുള്ള പ്രധാന ദൗത്യം.

Tags: Gautham Gambhircontinue as indian head coachthree formatbcci report
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies