നേപ്പാൾ കലാപത്തിലും പാക് ചാരസംഘടനയ്ക്ക് പങ്ക്? തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാക് വംശജനായ മതപ്രഭാഷകൻറെ സാന്നിധ്യം; വിദേശ ഫണ്ടിംഗും അന്വേഷണ പരിധിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേപ്പാൾ കലാപത്തിലും പാക് ചാരസംഘടനയ്‌ക്ക് പങ്ക്? തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാക് വംശജനായ മതപ്രഭാഷകന്റെ സാന്നിധ്യം; വിദേശ ഫണ്ടിംഗും അന്വേഷണ പരിധിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2026, 12:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയ്‌ക്കു പിന്നാലെ അയൽരാജ്യമായ നേപ്പാളിലും അശാന്തി സൃഷ്ടിക്കാൻ പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ശൃംഖലകൾ ശ്രമിച്ചെന്ന സംശയം ശക്തമാകുന്നു. നേപ്പാളിലെ സൺസാരി ജില്ലയിൽ ജൂലൈ 26ന് പൊട്ടിപ്പുറപ്പെട്ട സാമുദായിക സംഘർഷത്തിൽ പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് രഹസ്യ പങ്കുണ്ടോയെന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ നേപ്പാളിലെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (NID) ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചതായാണ് റിപ്പോർട്ട്.

സംഘർഷവുമായി ബന്ധപ്പെട്ട് പാകിസ്താൻ, തുർക്കി, ഖത്തർ എന്നിവയുമായി ബന്ധമുള്ള ശൃംഖലകൾ വഴി നേപ്പാളിലേക്ക് അനധികൃത ഫണ്ട് എത്തിയെന്നാണ്  നിഗമനം. സൺസാരി ജില്ലയിലെ ദേവൻഗഞ്ച് റൂറൽ മുനിസിപ്പാലിറ്റിയിലാണ് ആദ്യം സംഘർഷമുണ്ടായത്. മതപരമായ പരിപാടികളുമായി ബന്ധപ്പെട്ട് ലൗഡ് സ്പീക്കറുകളുടെ ഉപയോഗവും മതപതാകകളുടെ പ്രദർശനവും സംബന്ധിച്ച തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. പൊലീസ് ഇടപെടലിനിടെ വെടിവെപ്പുണ്ടാവുകയും ഒരാൾ കൊല്ലപ്പെടുകയും 20ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് സംഘർഷം നേപ്പാളിന്റെ തെക്കൻ തരായ് മേഖലയിലെ മറ്റ് ജില്ലകളിലേക്കും വ്യാപിച്ചു.

വിദേശ മതപ്രഭാഷകരുടെ സാന്നിധ്യവും സംശയത്തിൽ
സംഘർഷത്തിന് മുമ്പ് തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാക് വംശജനായ മതപ്രഭാഷകൻ മുഹമ്മദ് ഇലിയാസ് ഗുമാൻ സൺസാരിയിലെ ദേവൻഗഞ്ചിലെ ഒരു പള്ളിയിൽ ദിവസങ്ങളോളം താമസിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കാഠ്മണ്ഡുവിലെ ജാമാ മസ്ജിദ് ഇമാം മുഫ്തി അബൂബക്കർ ഖാസ്മിയും  ഇയാൾക്കൊപ്പമുണ്ടിയിരുന്നു എന്നാണ് വിവരം. അതിർത്തി ജില്ലകളിലെ വിവിധ പള്ളികളിലും മദ്രസകളിലും ഇരുവരും നടത്തിയ കൂടിക്കാഴ്ചകൾക്ക് പിന്നാലെയാണ് സംഘർഷം ഉണ്ടായതെന്നാണ് റിപ്പോർട്ട്. മുഹറം പരിപാടികൾക്കിടെ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട ഒഴിഞ്ഞ സ്ഥലത്തിന് ചുറ്റും ഇസ്ലാമിക പതാകകൾ സ്ഥാപിച്ചതും പ്രദേശത്ത് സംഘർഷാവസ്ഥ വർധിപ്പിച്ചതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.

‘വിദേശ ഫണ്ടിംഗ്’ ചുരുളഴിയുമോ?
പാകിസ്താൻ, തുർക്കി, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള പണം നേപ്പാളിലെത്തിയെന്ന സംശയമാണ് അന്വേഷണത്തിലെ മറ്റൊരു പ്രധാന വിഷയം. വിദേശ ധനസഹായത്തിന്റെ ഉറവിടങ്ങളും അത് സ്വീകരിച്ച വ്യക്തികളും സംഘടനകളും സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്ത്യൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലൂടെ വിദേശ മതപ്രഭാഷകരുടെയും മറ്റ് വ്യക്തികളുടെയും സഞ്ചാരവും അന്വേഷണ വിധേയമാണ്.

ഡൽഹിയിൽ നിന്ന് ധാക്ക വഴി കാഠ്മണ്ഡുവിലെത്തിയ ഒൻപത് ബംഗ്ലാദേശി മതപ്രഭാഷകരുടെ സാന്നിധ്യവും അന്വേഷണ പരിധിയിലാണെന്നാണ് റിപ്പോർട്ട്. അവർ പിന്നീട് ഇന്ത്യയോട് ചേർന്ന ജില്ലകളിലേക്ക് യാത്ര ചെയ്തതും സുരക്ഷാ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

 

 

 

Tags: PakistanISINepal riot
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies