മലപ്പുറത്തെ വൻ സ്ഫോടകവസ്തു ശേഖരം; രാഷ്ട്രീയ ബന്ധം അന്വേഷിച്ച് എൻഐഎ, കേരള-കർണാടക-തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്തെ വൻ സ്ഫോടകവസ്തു ശേഖരം; രാഷ്‌ട്രീയ ബന്ധം അന്വേഷിച്ച് എൻഐഎ, കേരള-കർണാടക-തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2026, 11:41 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മലപ്പുറത്ത് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. അനധികൃതമായി ശേഖരിച്ചും കടത്തിക്കൊണ്ടുവന്നും സൂക്ഷിച്ച സ്ഫോടകവസ്തുക്കളുടെ ഉറവിടവും വിതരണ ശൃംഖലയും ഉപയോഗിക്കാനിരുന്ന ലക്ഷ്യവും കണ്ടെത്താനാണ് എൻഐഎ അന്വേഷണം. കേസിന് ദേശീയസുരക്ഷയുമായി ബന്ധമുണ്ടെന്ന് എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ ചില പ്രതികൾക്ക് ഉന്നത രാഷ്‌ട്രീയ ബന്ധങ്ങളുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. മുഖ്യപ്രതി ഹാരിസിന് രാഷ്‌ട്രീയ സ്വാധീനമുണ്ടെന്ന സംശയവും ശക്തമാണ്.

കേസിന്റെ അന്വേഷണം വ്യാപിപ്പിച്ച എൻഐഎ മേയ് 30ന് കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടത്തിയിരുന്നു. പ്രതികളുമായി ബന്ധപ്പെട്ട വീടുകൾക്കും സ്ഥാപനങ്ങൾക്കും പുറമെ സ്ഫോടകവസ്തു വിതരണക്കാരുടെയും നിർമാതാക്കളുടെയും കേന്ദ്രങ്ങളിലും പരിശോധന നടന്നു. ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, ജെലറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള വസ്തുക്കളും റെയ്ഡിൽ പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചിരുന്നു.

ഫെബ്രുവരി ഏഴിനാണ് ചെമ്മാട്-തളപ്പാറ റോഡിലെ ഫർഹ ഹോളോബ്രിക്സ് കമ്പനിയുടെ വളപ്പിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പൊലീസ് പിടികൂടിയത്. ലോറിയിൽ നിന്ന് 89,600 ജെലറ്റിൻ സ്റ്റിക്കുകളും 10,500 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളും കണ്ടെത്തി. ജെലറ്റിൻ സ്റ്റിക്കുകൾ 448 ബോക്സുകളിലും ഡിറ്റണേറ്ററുകൾ 35 ബോക്സുകളിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. സാധുവായ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് മുഴുവൻ ശേഖരവും സംഭരിച്ചതെന്ന് എൻഐഎ അറിയിച്ചു.

സംഭവത്തിൽ ഉപയോഗിച്ച KL-10-BF-8395 നമ്പർ ലോറിയും പൊലീസ് പിടിച്ചെടുത്തിരുന്നു. കേസിൽ ലോറിയുമായി ബന്ധപ്പെട്ട് ആദ്യം കേരള പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എൻഐഎ ഏപ്രിലിൽ കേസ് ഏറ്റെടുത്തു.

കേരളത്തെ ആകെ കത്തിക്കാൻ തക്ക അളവിലുള്ള സ്ഫോടക വസ്തുക്കളായിരുന്നു ചെമ്മാട് നിന്നും പിടിച്ചെടുത്ത്. എന്നാൽ മിക്ക മാദ്ധ്യമങ്ങളിലും ഇത് കാര്യമായ വാർത്തയായില്ല. മലപ്പുറത്ത് നടക്കുന്ന വിവിധ വിധ്വംസക പ്രവർത്തനങ്ങൾക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമാകുകയാണ്. ഇരു മുന്നണികളിലെയും രാഷ്‌ട്രീയ നേതൃത്വങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങളോട് മൃദുസമീപനമാണെന്ന വിമർശനവും ഉയരുന്നുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മലപ്പുറത്ത് തീവ്രവാദ-ലഹരി ശൃംഖലകൾ കൂടുതൽ സ്വാധീനം നേടുന്നുവെന്ന ആരോപണവും ശക്തമാണ്.

 

 

Tags: Explosive seizedChemmad
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies