മഴ മാറിയപ്പോള്‍ ഗാളില്‍ റണ്‍മേള; രാഹുലിനും പടിക്കലിനും അര്‍ധസെഞ്ചുറി, ഇന്ത്യ ശക്തമായ നിലയില്‍
Saturday, August 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മഴ മാറിയപ്പോള്‍ ഗാളില്‍ റണ്‍മേള; രാഹുലിനും പടിക്കലിനും അര്‍ധസെഞ്ചുറി, ഇന്ത്യ ശക്തമായ നിലയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2026, 03:35 pm IST
Facebook
Twitter
WhatsAppTelegram

ഗാള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം. മഴയെ തുടര്‍ന്ന് തടസപ്പെട്ട മത്സരത്തില്‍ കെ.എല്‍. രാഹുലും ദേവ്ദത്ത് പടിക്കലും അര്‍ധസെഞ്ചുറി നേടി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ആദ്യം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത് ദേവ്ദത്ത് പടിക്കലാണ്. 81 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 50 റണ്‍സ് നേടിയ താരം പിന്നീട് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. ഗാലെയില്‍ ദേവ്ദത്ത് 64 റണ്‍സുമായി ക്രീസിലുണ്ട്. ടെസ്റ്റ് കരിയറിലെ രണ്ടാം അര്‍ധസെഞ്ചുറിയാണ് താരം സ്വന്തമാക്കിയത്.

തൊട്ടുപിന്നാലെ കെ.എല്‍. രാഹുലും അര്‍ധസെഞ്ചുറി പിന്നിട്ടു. 127 പന്തുകള്‍ നേരിട്ട രാഹുല്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 50 റണ്‍സിലാണ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. അനാവശ്യ റിസ്‌കുകളെടുക്കാതെ ശ്രദ്ധയോടെയാണ് താരം ഇന്നിങ്‌സ് കെട്ടിപ്പടുത്തത്. ടെസ്റ്റ് കരിയറിലെ 13-ാം അര്‍ധസെഞ്ചുറിയാണ് രാഹുലിന്റേത്. ഉച്ചഭക്ഷണത്തിന് പിരിഞ്ഞതിന് പിന്നാലെയാണ് ഗാലെയില്‍ മഴയെത്തിയത്.

ഇതോടെ മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. മഴ മാറിയതോടെ കളി പുനരാരംഭിക്കുകയും ഇന്ത്യന്‍ ബാറ്റര്‍മാര്‍ അര്‍ധസെഞ്ചുറികളുമായി മുന്നേറുകയും ചെയ്തു. ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് രാഹുലും പടിക്കലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ 600-ാം ടെസ്റ്റ് മത്സരമാണിത് എന്ന പ്രത്യേകതയും ഗാലെ ടെസ്റ്റിനുണ്ട്.

ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും ശേഷം 600 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ ടീമെന്ന ചരിത്രനേട്ടവും ഇന്ത്യ സ്വന്തമാക്കി. രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തില്‍ നടന്ന ചരിത്ര ടെസ്റ്റില്‍ മികച്ച ബാറ്റിങ് പ്രകടനത്തോടെ ഇന്ത്യ മുന്നേറുകയാണ്.

Tags: TESThalf centurykl rahulindia vs srilankagalledevadut padikal
Share
Tweet
SendShare

More News from this section

ഗംഭീറിന് മുകളില്‍ ലക്ഷ്മണിന്റെ നിഴല്‍? ബിസിസിഐയില്‍ വന്‍ അഴിച്ചുപണി; പുതിയ ചുമതലയിലേക്ക് നീങ്ങാന്‍ വി.വി.എസ്

94 വര്‍ഷം, 319 താരങ്ങള്‍, 600 ടെസ്റ്റുകള്‍; ഒന്നാം ടെസ്റ്റ് മുതല്‍ 600-ാം ടെസ്റ്റ് വരെ; ചരിത്രനാഴികക്കല്ല് പിന്നിട്ട് ടീം ഇന്ത്യ

ഹെയ്സല്‍വുഡിന് 300; ഡാര്‍വിനില്‍ ചരിത്രം, ഒരേ ടീമില്‍ നാല് 300+ വിക്കറ്റ് വേട്ടക്കാര്‍!

600-ാം ടെസ്റ്റില്‍ ഇന്ത്യ; ചരിത്രദിനത്തില്‍ ഗില്ലിനും സംഘത്തിനും മുന്നില്‍ ശ്രീലങ്ക; ഇന്ത്യന്‍ ടീം ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വെള്ളം ലഭിക്കാത്തതിനെച്ചൊല്ലി താരങ്ങളും സ്റ്റേഡിയം ജീവനക്കാരും തമ്മിലടി; ആക്രമണത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ; രോഹൻ കുന്നുമ്മലിന് കീഴിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്, ലക്ഷ്യം കന്നിക്കിരീടം

Latest News

ബ്രസീലോ ആസിയാന്‍ കപ്പോ? ഒടുവില്‍ തീരുമാനം; ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

ഓണാഘോഷ ദിവസം പരീക്ഷയില്ല; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി

റംബുട്ടാൻ വലയിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതെന്ന് കരുതി തൊടരുത്, അപകടം പതിയിരിക്കുന്നത് മരച്ചുവട്ടിൽ

നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗികാതിക്രമം; പ്രതിയെ അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ചു

സ്‌കൂളുകളിൽ ഓണാഘോഷത്തിന് വിലക്ക്; 21ലെ പരീക്ഷ മാറ്റാതെ സർക്കാർ, വ്യാപക പ്രതിഷേധം

നമാമി പമ്പ മിഷൻ വരുന്നു, പമ്പയുടെയും പോഷകനദികളുടെയും നവീകരണം, കൈത്തോടുകളുടെ സംരക്ഷണം, വെള്ളപ്പൊക്ക പ്രതിരോധം എന്നിവ ലക്ഷ്യം

ഓണത്തിന് സർക്കാർ ജീവനക്കാർക്ക് 4,500 രൂപ ബോണസ്; അർഹതയില്ലാത്തവർക്ക് 3,000 രൂപ ഉത്സവബത്ത, വിതരണം ഓഗസ്റ്റ് 17 മുതൽ

ചെങ്കോട്ടയിൽ ചരിത്രനിമിഷം; ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി മോദി, ആദ്യമായി വന്ദേമാതരം മുഴങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies