'ഇത് ഒരുപക്ഷേ എന്റെ അവസാന വര്‍ഷമായിരിക്കും'; വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

‘ഇത് ഒരുപക്ഷേ എന്റെ അവസാന വര്‍ഷമായിരിക്കും’; വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 02:14 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് വിരമിക്കല്‍ സൂചന നല്‍കി പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2026 ലോകകപ്പില്‍ പോര്‍ച്ചുഗല്‍ നോക്കൗട്ട് ഘട്ടത്തില്‍ പുറത്തായതിന് പിന്നാലെയാണ് താരത്തിന്റെ നിര്‍ണായക പ്രതികരണം. വരാനിരിക്കുന്ന സീസണ്‍ ഫുട്‌ബോള്‍ താരമെന്ന നിലയില്‍ തന്റെ അവസാന സീസണാകാന്‍ സാധ്യതയുണ്ടെന്ന് 41കാരനായ റൊണാള്‍ഡോ വ്യക്തമാക്കി. ”ഇത് ഒരുപക്ഷേ ഫുട്‌ബോളിലെ എന്റെ അവസാന വര്‍ഷമായിരിക്കും. ഗംഭീരമായൊരു പാരമ്പര്യം അവശേഷിപ്പിച്ച് കളം വിടാനാണ് ആഗ്രഹം,” വോഗിന് നല്‍കിയ അഭിമുഖത്തില്‍ റൊണാള്‍ഡോ പറഞ്ഞു.

വിരമിക്കുന്ന കൃത്യമായ സമയം റൊണാള്‍ഡോ വ്യക്തമാക്കിയിട്ടില്ലെങ്കിലും സീസണിന്റെ അവസാനത്തോടെ ബൂട്ടഴിക്കുന്നതിനെക്കുറിച്ച് താരം ആലോചിക്കുന്നുവെന്ന വ്യക്തമായ സൂചനയാണ് ലഭിക്കുന്നത്. 1,330 മത്സരങ്ങളില്‍ നിന്ന് 976 ഗോളുകളാണ് റൊണാള്‍ഡോ ഇതുവരെ നേടിയത്. 1000 ഗോളെന്ന ചരിത്രനേട്ടത്തിലെത്താന്‍ ഇനി 24 ഗോളുകള്‍ കൂടി മതി. സൗദി പ്രോ ലീഗിലെ അല്‍ നസറിനായും കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് റൊണാള്‍ഡോ നടത്തിയത്. 28 ലീഗ് ഗോളുകളുമായി ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയ താരം എല്ലാ മത്സരങ്ങളിലുമായി 39 ഗോളുകളും നേടി.

സ്വദേശമായ പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിങ് സിപിയിലൂടെയാണ് റൊണാള്‍ഡോയുടെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ യാത്ര ആരംഭിച്ചത്. പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്കായി കളിച്ചു. റയല്‍ മാഡ്രിഡിനായി 450 ഗോളും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി രണ്ട് ഘട്ടങ്ങളിലായി 145 ഗോളും പോര്‍ച്ചുഗലിനായി 138 ഗോളും നേടിയിട്ടുണ്ട്. അഞ്ച് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

വിരമിച്ച ശേഷമുള്ള ജീവിതത്തിനും നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് റൊണാള്‍ഡോ പറഞ്ഞു. ഫുട്‌ബോള്‍ കരിയറിന് ശേഷം ഉണ്ടാകുന്ന വലിയ ഒഴിവുസമയം വിവിധ കാര്യങ്ങളിലൂടെ നിറയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ യാത്ര ചെയ്യാനും പാഡല്‍ കളിക്കാനും സമയം ചെലവഴിക്കാനാണ് റൊണാള്‍ഡോയുടെ തീരുമാനം. കഴിഞ്ഞ 25 വര്‍ഷത്തെ കരിയര്‍ വലിയ ത്യാഗങ്ങളുടേതായിരുന്നെന്നും താരം പറഞ്ഞു. ഭാവിയില്‍ ഒരു ഫുട്‌ബോള്‍ ക്ലബിന്റെ ഉടമയാകാനുള്ള സാധ്യതയും റൊണാള്‍ഡോ തള്ളിക്കളയുന്നില്ല.

🚨🇵🇹 Cristiano Ronaldo: “This may truly be my LAST YEAR in football”.

“I want to leave an amazing legacy”, told Vogue. pic.twitter.com/Rt7SkNrzGU

— Fabrizio Romano (@FabrizioRomano) August 16, 2026 

മൂന്ന് വര്‍ഷം മുമ്പ് തന്നെ ഇത്തരമൊരു താല്‍പര്യം താരം പ്രകടിപ്പിച്ചിരുന്നു. ”ഒരു ക്ലബിന്റെ ഉടമയാകുന്നത് ഞാന്‍ തള്ളിക്കളയുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. ഒരുപക്ഷേ ഭാവിയില്‍ ഒരു ഫുട്‌ബോള്‍ ക്ലബ് സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചേക്കാം,” എന്നായിരുന്നു അന്ന് റൊണാള്‍ഡോ പറഞ്ഞത്.

Tags: christiano ronaldoretirment hint
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍-ഡോജോര്‍ജിന റോഡ്രിഗസ് വിവാഹം; ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങള്‍ എത്തി; സ്വകാര്യ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ചര്‍ച്ചില്‍ ബ്രദേഴ്സിന്; ടാറ്റാ സ്റ്റീലിന്റെ 100% ഓഹരികള്‍ കൈമാറിയത് വെറും 100 രൂപയ്‌ക്ക്

ബ്രസീലോ ആസിയാന്‍ കപ്പോ? ഒടുവില്‍ തീരുമാനം; ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

വീണ്ടും യൂറോപ്പിന്റെ രാജാക്കന്മാര്‍; ആസ്റ്റണ്‍ വില്ലയെ വീഴ്‌ത്തി പിഎസ്ജിക്ക് സൂപ്പര്‍ കപ്പ്

ഇന്‍ഫാന്റിനോയുടെ പുതിയ തുറുപ്പുചീട്ട്; 2030 ലോകകപ്പില്‍ 64 ടീമുകളെ ഇറക്കാന്‍ ഫിഫ നീക്കം

ഡച്ച് പടയെ ഇനി സാവി നയിക്കും; 50 വര്‍ഷത്തിന് ശേഷം നെതര്‍ലന്‍ഡ്സിന്റെ പരിശീലകനായി വിദേശി

Latest News

‘100 മീറ്റർ ഷോട്ട്പുട്ട് എറിയാൻ കഴിയാത്തവർക്ക് നിയമനം’; ബോഡി ബിൽഡർമാരുടെ സിഐ നിയമനത്തിൽ മുൻ സർക്കാരിനെതിരെ ഹൈക്കോടതി

ഡൽഹിയിൽ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

‘ഇത് ഒരുപക്ഷേ എന്റെ അവസാന വര്‍ഷമായിരിക്കും’; വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

യൂക്രെയ്നിലെ ലക്ഷ്മി മിത്തലിന്റെ വൻകിട ഇരുമ്പുരുക്ക് ശാലയ്‌ക്ക് നേരെ റഷ്യൻ മിസൈലാക്രമണം: രണ്ടുപേർ കൊല്ലപ്പെട്ടു; ഉൽപ്പാദനം ഭാഗികമായി നിർത്തിവെച്ചു

‘വളരെ സവിശേഷമായൊരു കാര്യം വരുന്നു’; മോഹന്‍ലാലിനൊപ്പം സഞ്ജുവിന്റെ സെല്‍ഫി; ആരാധകര്‍ ആകാംഷയില്‍

മെസ്സി പണപ്പിരിവ് വിവാദത്തിൽ 22.6 കോടിയുടെ നികുതിവെട്ടിപ്പ്; റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗിനെതിരെ സെൻട്രൽ GST അന്വേഷണം, ആന്റോ അഗസ്റ്റിന് കുരുക്ക് മുറുകുന്നു

പാലക്കാട്ട് വൻ ലഹരിവേട്ട: ബംഗളൂരുവിൽ നിന്നെത്തിച്ച ഒരു കോടിയുടെ മയക്കുമരുന്നുമായി ദമ്പതികളും സുഹൃത്തും ഒലവക്കോട്ട് പിടിയിൽ

രാമായണമാസാചരണത്തിന്റെയും രക്ഷാബന്ധൻ ആഘോഷത്തിന്റെയും ഭാഗമായി സാമാജിക സമരസതാ സമിതിയുടെ നേതൃത്വത്തിൽ സമാജോത്സവം നടന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies