“നവ്യയ്ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 06:58 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കലോത്സവ വേദിയിൽ ഒരു കൊച്ചുകുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞ് അവളെ മത്സരത്തിനായി ഒരുക്കി. മഹാഭാരതത്തിലെ കുന്തിയെയും കർണനെയും വേദിയിലെത്തിച്ചു. ഒടുവിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി ആ കുട്ടി. പിന്നീട് അതേ കുട്ടി മലയാള സിനിമയിലെ ശ്രദ്ധേയ താരമായി വളർന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറവും ആ ഗുരുവിന്റെ മനസിൽ മായാതെ നിൽക്കുന്നത് ഒരു വേദനയാണ്. ഒരു ജോഡി വസ്ത്രം വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ “പണമില്ല” എന്ന മറുപടി ലഭിച്ചതാണ് ആ വേദനയെന്ന് ആലപ്പി സുദർശൻ.

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നവ്യ നായരുടെ ബാല്യകാല കലോത്സവ ഗുരുവായ ആലപ്പി സുദർശൻ പഴയ അനുഭവങ്ങൾ തുറന്നുപറഞ്ഞത്.

അഞ്ചാം ക്ലാസ് മുതൽ നവ്യ നായരെ മോണോ ആക്ട് പഠിപ്പിച്ചിരുന്നതായി അദ്ദേഹം പറയുന്നു. അന്ന് നവ്യയുടെ പേര് ധന്യ എന്നായിരുന്നു. “ഈ കുട്ടിയിൽ നല്ല കഴിവുണ്ട്. കുട്ടിയെ പഠിപ്പിക്കണം. വലിയ ഫീസ് ഒന്നും കിട്ടില്ല. എന്തെങ്കിലും തരും. പിന്നീട് അവൾ രക്ഷപ്പെടുകയാണെങ്കിൽ ഇയാൾക്കും രക്ഷപ്പെടാം” എന്നായിരുന്നു തന്നെ സമീപിച്ച സാർ പറഞ്ഞതെന്ന് ആലപ്പി സുദർശൻ ഓർക്കുന്നു.

കുന്തിയും കർണനും വേദിയിൽ

മഹാഭാരതത്തിലെ അതീവ വൈകാരികമായ ഒരു രംഗമായിരുന്നു നവ്യയ്‌ക്കായി തെരഞ്ഞെടുത്തത്. കർണൻ തന്റെ അമ്മയായ കുന്തിയാണെന്ന് അറിയുന്ന സാഹചര്യത്തിൽ, യുദ്ധത്തിന് തലേദിവസം കുന്തി കർണനെ കാണാനെത്തുന്ന രംഗം. അമ്മയും മകനും തമ്മിലുള്ള ആ വികാരനിർഭരമായ കൂടിക്കാഴ്ചയിൽ അഭിനയസാധ്യതകൾ ഏറെയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ആ രംഗം മോണോ ആക്ടിനായി നവ്യയ്‌ക്ക് നൽകിയത്.

അതേസമയം മറ്റൊരു കുട്ടിക്കും മഹാഭാരതത്തിലെ മറ്റൊരു വൈകാരിക രംഗം പഠിപ്പിച്ചു. അമ്പയും ഭീഷ്മരും തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നു അത്. നവ്യയും ചേർത്തലയിൽ നിന്നുള്ള ആ കുട്ടിയും യുവജനോത്സവ വേദിയിൽ നേർക്കുനേർ എത്തി.

ഇരുവരും തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ആരാണ് ഒന്നാം സ്ഥാനത്തിന് അർഹയെന്ന് പറയാൻ പോലും കഴിയാത്ത അവസ്ഥ. അമ്പയും ഭീഷ്മരും തുല്യം, കർണനും കുന്തിയും തുല്യം. ജഡ്ജിമാർക്കും ആശയക്കുഴപ്പമായിരുന്നു.

രണ്ടുപേരും തന്റെ ശിഷ്യന്മാർ. നവ്യയ്‌ക്ക് ഒന്നാം സ്ഥാനം കിട്ടിയാൽ മറ്റേ കുട്ടിക്ക് ലഭിക്കില്ല. മറിച്ചായാലും പ്രശ്നം. അതുകൊണ്ടുതന്നെ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ആലപ്പി സുദർശൻ അവിടെനിന്ന് മുങ്ങുകയായിരുന്നു.

“ഇവരിൽ ആർക്കാണ് ഒന്നാം സ്ഥാനം കിട്ടിയാലും തെറി എനിക്ക് ഉറപ്പാണ്. അതുകൊണ്ട് അവിടെനിന്ന് മാറിനിൽക്കുന്നതാണ് നല്ലതെന്ന് തോന്നി” എന്നാണ് അദ്ദേഹം പറയുന്നത്.

ബസ് സ്റ്റാൻഡിൽ നിന്ന് ഫലം പ്രഖ്യാപിക്കുന്നതിന്റെ അനൗൺസ്മെന്റ് കേട്ടപ്പോഴാണ് നവ്യയ്‌ക്കാണ് ഒന്നാം സ്ഥാനം എന്ന് അദ്ദേഹം മനസിലാക്കിയത്. പിന്നാലെ നവ്യയുടെ അച്ഛൻ ബൈക്കിൽ അദ്ദേഹത്തെ തേടി ബസ് സ്റ്റാൻഡിലെത്തി. “സാർ, ഇങ്ങോട്ട് വരണം, പത്രക്കാർ വന്നിട്ടുണ്ട്” എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് പത്രങ്ങളിൽ അഭിമുഖങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചു. ആ ചിത്രങ്ങൾ ഇപ്പോഴും നവ്യയുടെ ഫേസ്ബുക്ക് പേജിലുണ്ടെന്നും ആലപ്പി സുദർശൻ പറയുന്നു.

കാലം കടന്നു. നവ്യ വളർന്നു. ‘ഇഷ്ടം’ സിനിമയുടെ ഷൂട്ടിങ്ങിന് പോകുന്ന സമയത്തും നവ്യ തന്റെ അടുത്തെത്തി അനുഗ്രഹം വാങ്ങിയിരുന്നുവെന്ന് ആലപ്പി സുദർശൻ പറയുന്നു.

പിന്നീട് ‘നന്ദനം’ സിനിമയുടെ ലൊക്കേഷനിലും അദ്ദേഹം എത്തി. വടക്കൻ പറവൂരിലായിരുന്നു ലൊക്കേഷൻ. അതിനിടെയാണ് സംസ്ഥാന യുവജനോത്സവത്തിൽ നവ്യ ഒന്നാം സ്ഥാനം നേടിയ വിവരം അദ്ദേഹം അറിഞ്ഞത്.

അപ്പോഴാണ് നവ്യയുടെ അച്ഛനോട് ആലപ്പി സുദർശൻ ഒരു ആവശ്യം ഉന്നയിച്ചത്.

“സാറേ, നവ്യക്ക് സ്റ്റേറ്റിലാണ് ഫസ്റ്റ്. എനിക്ക് ഒരു ജോഡി ഡ്രസ് എടുത്തുതരണം. ഒരു ജോഡി ഡ്രസ് നൂറ് രൂപയ്‌ക്ക് കിട്ടും.”

എന്നാൽ ലഭിച്ച മറുപടി അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു.

“പണമില്ല.”

നന്ദനം സിനിമയുടെ ലൊക്കേഷനിൽവച്ചാണ് ഈ സംഭവം നടന്നതെന്നും വർഷങ്ങൾ കഴിഞ്ഞിട്ടും ആ വാക്ക് മനസിൽനിന്ന് മായുന്നില്ലെന്നും ആലപ്പി സുദർശൻ പറയുന്നു. സംസ്ഥാനതലത്തിൽ തന്റെ ശിഷ്യയ്‌ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തതിന്റെ സന്തോഷത്തിനിടയിലും ഗുരുവിന് ലഭിച്ച ആ മറുപടി ഇന്നും വേദനയായി തുടരുകയാണെന്ന് അദ്ദേഹം പറയുന്നു.

മണിക്കൂറുകളോളം കാത്തിരുന്ന മറ്റൊരു രാത്രി

ഇതോടെ തീർന്നില്ല അനുഭവങ്ങൾ. ഒരിക്കൽ പറവൂരിലെ ഒരു ലോഡ്ജിന്റെ പേര് പറഞ്ഞ് അവിടെവന്ന് നവ്യയെ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആലപ്പി സുദർശൻ ലോഡ്ജിന്റെ റിസപ്ഷനിൽ കാത്തിരുന്നു.

നേരം ഏറെ കഴിഞ്ഞിട്ടും ആരും എത്തിയില്ല. താൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചെങ്കിലും സാറിന് ഒരു മുറി നൽകാനോ കാത്തിരിക്കാനുള്ള സൗകര്യം ഒരുക്കാനോ അധികൃതർ തയ്യാറായില്ലെന്ന് അദ്ദേഹം പറയുന്നു.

ഏഴരയോടെ വീണ്ടും നവ്യ നായർ വന്നോ എന്ന് ചോദിച്ചപ്പോൾ “അവർ നേരത്തെ വന്നല്ലോ” എന്നായിരുന്നു മറുപടി. കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ നവ്യയുടെ അച്ഛൻ കാത്തിരിക്കാൻ പറഞ്ഞു.

അപ്പോഴേക്കും അദ്ദേഹം ഭക്ഷണം പോലും കഴിച്ചിരുന്നില്ല. എട്ടരയായപ്പോൾ വീണ്ടും വിളിച്ചു. അഞ്ച് മിനിറ്റ് കൂടി കാത്തിരിക്കണമെന്ന് പറഞ്ഞു. അഞ്ച് മിനിറ്റ്, പത്ത് മിനിറ്റ്, ഒടുവിൽ ഒരു മണിക്കൂർ കൂടി കടന്നുപോയി.

ഒടുവിൽ ഒരു റൂം ലഭിച്ചു. “അവൾ ഇപ്പോൾ ഡാൻസ് പ്രാക്ടീസ് ചെയ്യുകയാണ്, സാറേ, കാത്തിരിക്കൂ” എന്നായിരുന്നു നവ്യയുടെ അച്ഛന്റെ മറുപടി.

പത്തരയോടെ വിളിയെത്തി. മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ചയും അദ്ദേഹത്തെ വേദനിപ്പിച്ചു. നവ്യയും കുടുംബവും ഭക്ഷണം കഴിച്ചുകഴിഞ്ഞിരുന്നു. ടിഫിൻ ബോക്സുകൾ അവിടെയുണ്ടായിരുന്നു. എന്നാൽ താൻ എപ്പോൾ എത്തിയെന്നോ ഭക്ഷണം കഴിച്ചോ എന്നോ ആരും ചോദിച്ചില്ല എന്നാണ് ആലപ്പി സുദർശന്റെ വെളിപ്പെടുത്തൽ.

അന്ന് താൻ ഒന്നും കഴിച്ചിരുന്നില്ല. പഠിപ്പിച്ച ശേഷം മുറിയിലേക്ക് മടങ്ങി. ചായക്കടയോ ഹോട്ടലോ പോലും ഇല്ലാത്ത സ്ഥലമായിരുന്നു. ഒടുവിൽ അന്ന് രാത്രി പട്ടിണി കിടന്നാണ് കഴിഞ്ഞതെന്ന് അദ്ദേഹം പറയുന്നു.

രാവിലെ ആറ് മണിയോടെ ലൊക്കേഷനിലേക്ക് പോകേണ്ടതിനാൽ എല്ലാവരും തയ്യാറായി. നവ്യ ലൊക്കേഷനിലേക്ക് പോയി. പിന്നീട് നവ്യയുടെ അച്ഛൻ വണ്ടിക്കൂലിയായി 500 രൂപ നൽകിയെന്നും ആലപ്പി സുദർശൻ പറയുന്നു.

“അതിനുശേഷം ഇന്നുവരെ വിളിച്ചിട്ടില്ല”

മത്സരത്തിൽ നവ്യയ്‌ക്ക് ഒന്നാം സ്ഥാനം ലഭിച്ചതിൽ തനിക്ക് സന്തോഷമായിരുന്നു. എന്നാൽ നവ്യയ്‌ക്കൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് പത്രക്കാർ ആവശ്യപ്പെട്ടപ്പോൾ അതിന്റെ ആവശ്യമില്ലെന്നും “സാർ മാത്രം പോയി എടുത്താൽ മതി” എന്നുമാണ് നവ്യയുടെ അച്ഛൻ പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു.

ആ സംഭവത്തിന് ശേഷം ഇന്നുവരെ നവ്യയെ താൻ വിളിച്ചിട്ടില്ലെന്നും കണ്ടിട്ടില്ലെന്നും ആലപ്പി സുദർശൻ വ്യക്തമാക്കി.

ഒരു ഗുരു ഒരു ശിഷ്യയുടെ വിജയത്തിനായി വർഷങ്ങളോളം ഒപ്പമുണ്ടായിരുന്നു. ആ ശിഷ്യ സംസ്ഥാനതലത്തിൽ ഒന്നാമതെത്തി, പിന്നീട് സിനിമയുടെ വലിയ ലോകത്തേക്കും കടന്നു. എന്നാൽ ആ യാത്രയുടെ ഓർമകളിൽ ഇന്നും ആലപ്പി സുദർശന് മായാത്തത് ഒരു ജോഡി വസ്ത്രത്തിന്റെ വിലയല്ല, അതിനോട് ചേർന്നുനിൽക്കുന്ന ഒരു വാക്കും അതുണ്ടാക്കിയ വേദനയുമാണ്.

Tags: Navya NairAlappuzha SudarshanNavya Nair GuruNandanam Movie
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies