പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിക്കാന്‍ ജപ്പാന്റെ സിയോണ്‍ സുസുക്കി; ആസ്റ്റണ്‍ വില്ലയിലേക്ക് വന്‍ നീക്കം
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിക്കാന്‍ ജപ്പാന്റെ സിയോണ്‍ സുസുക്കി; ആസ്റ്റണ്‍ വില്ലയിലേക്ക് വന്‍ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 05:59 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ജപ്പാന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ സിയോണ്‍ സുസുക്കി പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിക്കാനൊരുങ്ങുന്നു. ഇറ്റാലിയന്‍ ക്ലബ്ബായ പാര്‍മയില്‍നിന്ന് ആസ്റ്റണ്‍ വില്ലയിലേക്ക് സുസുക്കി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ പൂര്‍ത്തിയായാല്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ജാപ്പനീസ് ഗോള്‍കീപ്പറായി 23കാരന്‍ മാറും. ആസ്റ്റണ്‍ വില്ലയുടെ ചരിത്രത്തിലെ ആദ്യ ജാപ്പനീസ് താരമെന്ന നേട്ടവും സുസുക്കിക്ക് സ്വന്തമാകും. ഏകദേശം 3.5 കോടി യൂറോ വരെ മൂല്യമുള്ള കരാറിലാണ് സുസുക്കി ആസ്റ്റണ്‍ വില്ലയിലെത്തുന്നതെന്നാണ് വിവരം. ഇതോടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ജാപ്പനീസ് ഗോള്‍കീപ്പറെന്ന റെക്കോര്‍ഡും സുസുക്കിയുടെ പേരിലാകും.

ന്യൂജേഴ്സിയില്‍ ഘാനക്കാരനായ പിതാവിനും ജാപ്പനീസ് മാതാവിനും ജനിച്ച സുസുക്കി ചെറുപ്പത്തില്‍ തന്നെ ജപ്പാനിലേക്ക് മാറി. ജെ ലീഗ് ക്ലബ്ബായ ഉറാവ റെഡ്സിന്റെ അക്കാദമിയിലൂടെയാണ് ഫുട്ബോള്‍ കരിയറിന് തുടക്കമിട്ടത്. 2024 ജനുവരിയില്‍ നടന്ന ഏഷ്യന്‍ കപ്പിലാണ് ജപ്പാന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായി സുസുക്കിയെ പരിഗണിച്ചത്. അന്ന് സീനിയര്‍ തലത്തില്‍ വലിയ പരിചയമില്ലാതിരുന്ന താരം ടൂര്‍ണമെന്റില്‍ ചില പിഴവുകള്‍ വരുത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്‍ പുറത്തായതിന് പിന്നാലെ ഇറാഖിനെതിരായ ഗ്രൂപ്പ് മത്സരത്തിലെ തോല്‍വിക്ക് ശേഷം സുസുക്കിക്കെതിരെ ഓണ്‍ലൈനില്‍ വംശീയ അധിക്ഷേപങ്ങളും നേരിടേണ്ടിവന്നു.

എന്നാല്‍ പ്രതിസന്ധികളില്‍ തളരാതെ സുസുക്കി തന്റെ പ്രകടനങ്ങളിലൂടെ തിരിച്ചെത്തി. ക്ലബ്ബിലും ദേശീയ ടീമിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയതോടെ ജപ്പാന്റെ ഒന്നാം നമ്പര്‍ സ്ഥാനവും താരം നിലനിര്‍ത്തി. ഉറാവ റെഡ്സിനായി വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രം കളിച്ച ശേഷമാണ് സുസുക്കി ജപ്പാന്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2023ല്‍ ബെല്‍ജിയന്‍ ക്ലബ്ബായ സിന്റ്-ട്രൂയിഡനില്‍ ചേര്‍ന്ന താരം സ്ഥിരമായി കളിച്ച് പരിചയം നേടാനായിരുന്നു യൂറോപ്പിലേക്കുള്ള നീക്കം. 2024ല്‍ പാര്‍മയിലെത്തിയ സുസുക്കി സീരി എയില്‍ കളിക്കുന്ന ആദ്യ ജാപ്പനീസ് ഗോള്‍കീപ്പറായി ചരിത്രം കുറിച്ചു.

ഇറ്റലിയിലെ മികച്ച പ്രകടനങ്ങളാണ് യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളുടെ ശ്രദ്ധ താരത്തിലേക്ക് തിരിച്ചത്. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരിസ് സെന്റ് ജെര്‍മനിലേക്ക് സുസുക്കി പോകുന്നതിന് അടുത്തെത്തിയിരുന്നെങ്കിലും ഒടുവില്‍ ആസ്റ്റണ്‍ വില്ല താരത്തിനായി രംഗത്തെത്തുകയായിരുന്നു.

ആസ്റ്റണ്‍ വില്ലയിലേക്കുള്ള നീക്കം പൂര്‍ത്തിയായാല്‍ ഇംഗ്ലീഷ് പ്രൊഫഷണല്‍ ഫുട്ബോളില്‍ കളിക്കുന്ന രണ്ടാമത്തെ ജാപ്പനീസ് ഗോള്‍കീപ്പറായും സുസുക്കി മാറും. പോര്‍ട്സ്മൗത്തിനായി 2000കളുടെ തുടക്കത്തില്‍ ഹ്രസ്വകാലം കളിച്ച യോഷികത്സു കവാഗുച്ചിയാണ് ഇതിന് മുമ്പ് ഇംഗ്ലീഷ് പ്രൊഫഷണല്‍ ഫുട്ബോളില്‍ കളിച്ച ജാപ്പനീസ് ഗോള്‍കീപ്പര്‍.

Tags: aston villaTransferZion Suzuki
Share
Tweet
SendShare

More News from this section

ചെസ്സിലും കരുനീക്കി ജെറാഡ് പിക്വെ; അശ്വിനൊപ്പമുള്ള ഫ്രാഞ്ചൈസിയില്‍ നിക്ഷേപം

9-8ന്റെ ത്രസിപ്പിക്കുന്ന ഷൂട്ടൗട്ട് വിജയം; ജംഷഡ്പൂരിനെ മറികടന്ന് മോഹന്‍ ബഗാന്‍ ഡ്യൂറന്‍ഡ് കപ്പ് സെമിയില്‍

സ്‌കോട്ട്‌ലന്‍ഡിന് പുതിയ പരിശീലകന്‍; സെബാസ്റ്റ്യന്‍ പോക്കോനോളിയ്‌ക്ക് ചുമതല

ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് ഫെറാന്‍ ടോറസ്; 2031 വരെ കരാര്‍

ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രിയെ സ്വന്തമാക്കാന്‍ ബാഴ്‌സലോണ

ബ്രസീല്‍ ലെജന്‍ഡ്‌സ്ഇന്ത്യ ഓള്‍ സ്റ്റാര്‍സ് പോരാട്ടത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങി; കേരളം ചുറ്റി ടോര്‍ച്ച് റിലേയും

Latest News

സഞ്ജുവിന്റെ ടാക്സിയില്‍ ലാലേട്ടന്‍; ‘ചേട്ടന്‍ ക്രിക്കറ്റും കളിക്കുമോ?’ കേരള ക്രിക്കറ്റ് ലീഗ് പ്രൊമോ വൈറല്‍

പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിക്കാന്‍ ജപ്പാന്റെ സിയോണ്‍ സുസുക്കി; ആസ്റ്റണ്‍ വില്ലയിലേക്ക് വന്‍ നീക്കം

എത്ര പിടിപാടുള്ള വ്യക്തിയാണെങ്കിലും അനധികൃത നിർമ്മാണത്തിന് പിടിവീഴും; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും: മേയർ വി.വി. രാജേഷ്

ചരിത്രം കുറിച്ച് ഋഷഭ് പന്ത്; ടെസ്റ്റില്‍ 100 സിക്സര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

വീർ സവർക്കർ ചോദ്യം: എ.ഇ.ഒയ്‌ക്ക് ചോദ്യം നേരത്തെ അറിയാമായിരുന്നില്ലേയെന്ന് കോടതി; ഹർജി നാളെ വീണ്ടും പരിഗണിക്കും

തലമൊട്ടയടിച്ച് നയൻതാര തിരുപ്പതിയിൽ?? ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍; എന്നാൽ യഥാർഥ കഥ  പുറത്ത്

പ്രൈം വോളി ലീഗ് താരലേലത്തില്‍ കേരള താരങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്; ജെറോമിന് 22.50 ലക്ഷം, നിഹാലിന് 19 ലക്ഷം

ഗാളില്‍ ഇന്ത്യക്ക് 372 റണ്‍സ് വിജയലക്ഷ്യം; രണ്ടാം ഇന്നിങ്സില്‍ 193ന് പുറത്ത്, ഋഷഭ് പന്തിന് അര്‍ധസെഞ്ചുറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies