ലങ്കയ്ക്ക് 372 റണ്‍സ്‌ വിജയലക്ഷ്യം; കളി നിര്‍ത്തുമ്പോള്‍ ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍; ലങ്ക പൊരുതുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലങ്കയ്‌ക്ക് 372 റണ്‍സ്‌ വിജയലക്ഷ്യം; കളി നിര്‍ത്തുമ്പോള്‍ ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍; ലങ്ക പൊരുതുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 07:25 pm IST
Facebook
Twitter
WhatsAppTelegram

ഗാള്‍: ഗാളില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ടെസ്റ്റില്‍ ആദ്യ മത്സരത്തില്‍ 372 വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്കന്‍ കടുവകള്‍ പൊരുതുന്നു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. വിജയത്തിലേക്ക് 288 റണ്‍സ് കൂടി വേണമെന്നിരിക്കെ ആറ് വിക്കറ്റുകളാണ് ലങ്കയുടെ കൈവശമുള്ളത്. ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വ 31 റണ്‍സുമായും സോണല്‍ ദിനൂഷ 25 റണ്‍സുമായും ക്രീസിലുണ്ട്.

നിഷാന്‍ മധുഷ്‌ക (6), ലാഹിരു ഉദാര (16), സൂര്യഭണ്ഡാര (0), കാമിന്ദു മെന്‍ഡിസ് (2) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്‌ക്ക് നഷ്ടമായത്. ഇന്ത്യക്കായി മാനവ് സുതര്‍ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റും വീതവും നേടി. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ശ്രീലങ്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ധനഞ്ജയ ഡിസില്‍വ-സോണല്‍ ദിനൂഷ സഖ്യമാണ്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 37 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ലങ്ക പിന്നീട് കൂടുതല്‍ അപകടമൊന്നും വരുത്താതെ അവസാന സെഷന്‍ പിടിച്ചുനിന്നു. നാലാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് മുന്നില്‍ നിര്‍ണായകമായത് ഈ കൂട്ടുകെട്ടാണ്. നേരത്തെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 193 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 66 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഇതോടെ ശ്രീലങ്കയ്‌ക്ക് 372 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്.

നാലാം ദിനം ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായി. ഡക്കായാണ് ജയ്സ്വാള്‍ മടങ്ങിയത്. തുടര്‍ന്ന് കെ.എല്‍. രാഹുലും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ 65 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ രാഹുല്‍ 35 റണ്‍സിന് പുറത്തായി. നാലാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എട്ട് റണ്‍സെടുത്ത് മടങ്ങി. തുടര്‍ന്ന് ദേവ്ദത്ത് പടിക്കലും ഋഷഭ് പന്തും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. എന്നാല്‍ സ്‌കോര്‍ 111ല്‍ നില്‍ക്കെ 44 റണ്‍സെടുത്ത പടിക്കല്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.

ധ്രുവ് ജുറെല്‍ ഏഴ് റണ്‍സിന് മടങ്ങിയതോടെ ഇന്ത്യ 120/5 എന്ന നിലയിലായി. പിന്നീട് രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ചേര്‍ന്ന് പന്ത് ഇന്ത്യയെ മുന്നോട്ടുനയിച്ചു. ആറാം വിക്കറ്റില്‍ ഇരുവരും 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബൗണ്ടറികളിലൂടെ സ്‌കോര്‍ ഉയര്‍ത്തിയ പന്ത് 66 റണ്‍സെടുത്ത് 174ല്‍ പുറത്തായതോടെ ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നു. പിന്നാലെ ജഡേജ (9), മാനവ് സുതര്‍ (9), കുല്‍ദീപ് യാദവ് (5), പ്രസിദ്ധ് കൃഷ്ണ (2) എന്നിവരും മടങ്ങി. 193 റണ്‍സില്‍ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 462 റണ്‍സിന് മറുപടിയായി ശ്രീലങ്ക 284 റണ്‍സിനാണ് പുറത്തായത്. ഇതോടെ ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. ശ്രീലങ്കയുടെ മുന്‍നിരയെ തകര്‍ത്തത് ഇന്ത്യന്‍ സ്പിന്നര്‍മാരായിരുന്നു. നാല് വിക്കറ്റ് നേടിയ മാനവ് സുതറാണ് ലങ്കന്‍ ബാറ്റര്‍മാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. ഒരു ഘട്ടത്തില്‍ 90 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ശ്രീലങ്കയെ സോണല്‍ ദിനൂഷയും നിരോഷന്‍ ഡിക്ക്വെല്ലയും ചേര്‍ന്നാണ് കരകയറ്റിയത്.

ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 146 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. 115 പന്തില്‍ 80 റണ്‍സെടുത്ത ഡിക്ക്വെല്ലയെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് അവസാനിച്ചത്. 168 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും സഹിതം 100 റണ്‍സെടുത്ത ദിനൂഷ കന്നി ടെസ്റ്റ് സെഞ്ചുറിയും സ്വന്തമാക്കി. മാനവ് സുതര്‍ 21.4 ഓവറില്‍ 76 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീതവും നേടി.

നാലാം ദിനം അവസാനിക്കുമ്പോള്‍ 372 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 84/4 എന്ന നിലയിലുള്ള ശ്രീലങ്കയ്‌ക്ക് ഇനി അവസാന ദിനത്തില്‍ വമ്പന്‍ പോരാട്ടമാണ് മുന്നിലുള്ളത്.

Tags: srilankaTESTIndia
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies