കരുവാറ്റ കൊലപാതകം: തമിഴ് സിനിമയിൽ നിന്ന് ആശയം, വാട്സ്ആപ്പ് ചാറ്റിൽ ഗൂഢാലോചന; 13കാരിയടക്കമുള്ള കൗമാര സംഘം കുടുങ്ങിയത് ഇങ്ങനെ
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവാറ്റ കൊലപാതകം: തമിഴ് സിനിമയിൽ നിന്ന് ആശയം, വാട്സ്ആപ്പ് ചാറ്റിൽ ഗൂഢാലോചന; 13കാരിയടക്കമുള്ള കൗമാര സംഘം കുടുങ്ങിയത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2026, 08:06 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കരുവാറ്റയിൽ 65കാരനായ ശിവൻകുട്ടി ചെട്ടിയാരെ കൊലപ്പെടുത്തിയ കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. 13കാരിയായ ബന്ധുവും ആൺസുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ. മോഷണത്തിനിടെ കൊലപാതകം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കേസിൽ 13കാരിയടക്കം നാല് പ്രായപൂർത്തിയാകാത്തവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഐഫോൺ വാങ്ങാനും ആൺസുഹൃത്തിന് ബൈക്ക് വാങ്ങാനും പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്നാണ് പൊലീസ് കണ്ടെത്തൽ. ശിവൻകുട്ടിയുടെ വീട്ടിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരവും പെൺകുട്ടിയാണ് സുഹൃത്തുക്കൾക്ക് കൈമാറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. വീട്ടിൽ നിന്ന് ആറു പവനോളം സ്വർണം നഷ്ടപ്പെട്ടിരുന്നു.

സിനിമയിൽ നിന്ന് കൊലപാതക ആശയം
കൊലപാതകത്തിനായി പ്രതികൾ പല പദ്ധതികളും ആലോചിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. 2017ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘സ്പൈഡർ’ കണ്ടതിൽ നിന്നാണ് വീടിന്റെ മേൽക്കൂരയിലൂടെ അകത്തുകടന്ന് ആക്രമണം നടത്താനുള്ള ആശയം ലഭിച്ചത്.

വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന് ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ട് കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ ഓടിന് താഴെ മച്ച് പാകിയിരുന്നതിനാൽ പദ്ധതി വിജയിച്ചില്ല. തുടർന്ന് വീടിന്റെ മറ്റൊരു ഭാഗത്തുകൂടി അകത്തുകയറിയാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

വിഷം കൊടുക്കാനും വാഹനം ഇടിപ്പിക്കാനും ആലോചന
കൊലപാതകം നടത്തുന്നതിനായി പല മാർഗങ്ങളും കൗമാര സംഘം ചർച്ച ചെയ്തിരുന്നതായാണ് വിവരം. വിഷം നൽകി കൊല്ലുക, വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുക തുടങ്ങിയ ആലോചനകളും 13കാരിയും ആൺസുഹൃത്തും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളിൽ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൽനിന്നുള്ള വിവരം.

കൊലപാതകവുമായി ബന്ധപ്പെട്ട ചാറ്റുകൾ പ്രതികൾ മായ്ച്ചുകളയാതിരുന്നതും അന്വേഷണത്തിൽ നിർണായകമായി. പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസമാണ് ഡിജിറ്റൽ തെളിവുകൾ അവശേഷിപ്പിച്ചതെന്നാണ് പൊലീസ് വിലയിരുത്തൽ.

ശിവൻകുട്ടിയുടെ ലൊക്കേഷൻ കൈമാറി
ശിവൻകുട്ടിയുടെ വീട്ടിലേക്കുള്ള വഴി ഉൾപ്പെടെയുള്ള വിവരങ്ങൾ 13കാരി ആൺസുഹൃത്തിന് കൈമാറിയതായും ഫോൺ പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. വീട്ടിൽ ആരൊക്കെയുണ്ട്, എപ്പോൾ വീട്ടിൽ ആളുണ്ടാകില്ല തുടങ്ങിയ വിവരങ്ങളും പ്രതികൾ പരസ്പരം കൈമാറിയിരുന്നോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ വീഡിയോ കോളിലൂടെ ബന്ധപ്പെടുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മോഷണത്തിനിടെ കൊല
ഭാര്യയും മകളും ആശുപത്രിയിലായിരുന്നതിനാൽ ശിവൻകുട്ടി വീട്ടിൽ ഒറ്റയ്‌ക്കായിരുന്ന സമയത്താണ് സംഘം കൃത്യം നടത്തിത്. വീടിന്റെ പിന്നിലൂടെ അകത്തുകയറിയ പ്രതികൾ മോഷണശ്രമത്തിനിടെ ശിവൻകുട്ടിയെ കീഴ്പ്പെടുത്തുകയായിരുന്നു. ശിവൻകുട്ടിയുടെ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ തുണികൊണ്ട് മുറുക്കിയ പാടുകളും ശരീരത്തിലുണ്ടായിരുന്നു. മുളകുപൊടി ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പെരുമാറ്റത്തിലെ മാറ്റം നിർണായകമായി
കൊലപാതകത്തിന് പിന്നാലെ 13കാരിയുടെ പെരുമാറ്റത്തിലും ചില അസ്വാഭാവികതകൾ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ചുള്ള ആദ്യ ചോദ്യംചെയ്യലിൽ സ്വാഭാവികമായ മറുപടികളാണ് നൽകിയതെങ്കിലും ഫോൺ പരിശോധനയിൽ ലഭിച്ച തെളിവുകൾ നിർണായകമായി. ഫോൺ രേഖകളും വാട്സ്ആപ്പ് സന്ദേശങ്ങളും വീഡിയോ കോളുകളും കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണമാണ് കേസിന്റെ ചുരുളഴിക്കാൻ സഹായിച്ചത്.

സോഷ്യൽ മീഡിയ ബന്ധവും അന്വേഷണത്തിൽ
13കാരിയും മറ്റു കൗമാരക്കാരും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പിടിയിലായ മറ്റു മൂന്ന് പേരും 16, 17 വയസ്സിനടുത്തുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മോഷ്ടിച്ച സ്വർണം എവിടേക്ക് മാറ്റിയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. സ്വർണം വിൽക്കാൻ സഹായിച്ച ഒരാളെക്കുറിച്ചും അന്വേഷണം നടക്കുന്നതായി റിപ്പോർട്ടുണ്ട്.

പ്രായപൂർത്തിയാകാത്തവരാണ് പ്രതികളെന്നതിനാൽ തുടർ നിയമനടപടികൾ ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും. കേസിൽ ഡിജിറ്റൽ തെളിവുകൾ നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

Tags: Haripad Karuvatta Murder Case
Share
Tweet
SendShare

More News from this section

അമ്മയുടേതടക്കം കുളിമുറി ദൃശ്യങ്ങൾ ഫോണിൽ; 2022 മുതൽ ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; മകളുടെ മുന്നിൽ ലൈംഗിക വൈകൃതം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കളിക്കുന്നതിനിടെ പാളത്തിലേക്ക് കയറി; ഒന്നരവയസ്സുകാരന്‍ തീവണ്ടിതട്ടി മരിച്ചു

എത്ര പിടിപാടുള്ള വ്യക്തിയാണെങ്കിലും അനധികൃത നിർമ്മാണത്തിന് പിടിവീഴും; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും: മേയർ വി.വി. രാജേഷ്

വീർ സവർക്കർ ചോദ്യം: എ.ഇ.ഒയ്‌ക്ക് ചോദ്യം നേരത്തെ അറിയാമായിരുന്നില്ലേയെന്ന് കോടതി; ഹർജി നാളെ വീണ്ടും പരിഗണിക്കും

അടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചു; പ്ലസ് വൺ വിദ്യാർഥികളുടെ കുത്തേറ്റ് മെഡിക്കൽ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

തിരുവമ്പാടി പുന്നക്കൽ മോഷണം: ഒരാൾ പിടിയിൽ; നാല് പ്രതികൾക്കായി അന്വേഷണം ശക്തം

Latest News

മണിക്കൂറുകളോളം കുളത്തിൽ മുങ്ങിക്കിടക്കുന്ന 16കാരൻ; ദുരിതം അറിഞ്ഞ് അനന്ത് അംബാനി, ചികിത്സയ്‌ക്കായി മുംബൈയിലേക്ക് എയർലിഫ്റ്റ്

യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷന് രണ്ടാം നിക്കാഹ്; വധുവായി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ മകൾ;  മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ കല്യാണത്തിന് ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

കരുവാറ്റ കൊലപാതകം: തമിഴ് സിനിമയിൽ നിന്ന് ആശയം, വാട്സ്ആപ്പ് ചാറ്റിൽ ഗൂഢാലോചന; 13കാരിയടക്കമുള്ള കൗമാര സംഘം കുടുങ്ങിയത് ഇങ്ങനെ

ജന്തർ മന്തർ കലാപത്തിൽ ശിക്ഷിക്കപ്പെട്ട കമ്യൂണിസ്റ്റ് ഭീകരനും; അരുണ്‍ ഭേൽക്കെ ഗഡ്ചിരോളിയിലെ നക്സൽ റിക്രൂട്ട്മെൻറിലെ പ്രധാനി; പാർലമെൻറ് ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് 

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ; 6-1ന്റെ ചരിത്രജയം, ലോകകപ്പ് രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ഇനി സമനില മാത്രം

പ്രതിരോധ മേഖലയില്‍ വന്‍ ചുവടുവെപ്പ്; 405 ഉപകരണങ്ങളുടെ ആറാമത് തദ്ദേശീയവത്കരണ പട്ടിക പുറത്തിറക്കി കേന്ദ്രം

സ്വാതന്ത്ര്യദിന പരിപാടിയില്‍ ഹിന്ദു വിദ്യാര്‍ത്ഥിനികളെ ബുര്‍ഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു; സ്‌കൂള്‍ പൂട്ടി സീല്‍ ചെയ്ത് യുപി സര്‍ക്കാര്‍

ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ; അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ഡോളകറുകള്‍ നല്‍കണം; ഒഡീഷയിലെ അനുഭവം പങ്കുവെച്ച് അമേരിക്കന്‍ സഞ്ചാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies