പ്രതിരോധ മേഖലയില്‍ വന്‍ ചുവടുവെപ്പ്; 405 ഉപകരണങ്ങളുടെ ആറാമത് തദ്ദേശീയവത്കരണ പട്ടിക പുറത്തിറക്കി കേന്ദ്രം
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ മേഖലയില്‍ വന്‍ ചുവടുവെപ്പ്; 405 ഉപകരണങ്ങളുടെ ആറാമത് തദ്ദേശീയവത്കരണ പട്ടിക പുറത്തിറക്കി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 09:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭാരതയ്‌ക്ക് കൂടുതല്‍ കരുത്തുപകരാന്‍ കേന്ദ്രസര്‍ക്കാര്‍. വിദേശ രാജ്യങ്ങളില്‍നിന്നുള്ള പ്രതിരോധ ഇറക്കുമതി കുറയ്‌ക്കുന്നതിന്റെ ഭാഗമായി 405 പ്രതിരോധ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയ ആറാമത് ‘പോസിറ്റീവ് ഇന്‍ഡിജനൈസേഷന്‍ ലിസ്റ്റ്’ പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. ഇതിലൂടെ ഏകദേശം 3,070 കോടി രൂപയുടെ ബിസിനസ് സാധ്യതകള്‍ രാജ്യത്ത് സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ.

നിലവില്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സബ് സിസ്റ്റങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവയാണ് പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൈനിക ഉപകരണങ്ങള്‍ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും പ്രതിരോധ ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ സ്വയംപര്യാപ്തത വര്‍ധിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പുതിയ പട്ടികയിലെ 389 ഇനങ്ങള്‍ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 16 ഇനങ്ങള്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനുമുള്ളതാണ്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍, സുഖോയ്-30എംകെഐ, ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (തേജസ്) തുടങ്ങിയവയുടെ വിവിധ ഘടകങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു.

ടി-72, ടി-90 ടാങ്കുകള്‍, ബി.എം.പി-II ഇന്‍ഫന്‍ട്രി കോംബാറ്റ് വാഹനങ്ങള്‍, യുദ്ധക്കപ്പലുകള്‍, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവയ്‌ക്കാവശ്യമായ വിവിധ ഘടകങ്ങളും രാജ്യത്ത് തന്നെ വികസിപ്പിക്കും. റഡാറുകള്‍, സോണാറുകള്‍, ഫയര്‍ കണ്‍ട്രോള്‍ സംവിധാനങ്ങള്‍, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ തുടങ്ങിയ അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളും തദ്ദേശീയവത്കരണ പട്ടികയുടെ ഭാഗമാണ്.

പ്രതിരോധ ഉപകരണങ്ങളുടെ തദ്ദേശീയ നിര്‍മാണത്തില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രധാന പങ്കാളിത്തം നല്‍കും. നിര്‍മിക്കേണ്ട ഉപകരണങ്ങള്‍, ആവശ്യമായ സാങ്കേതിക വിവരങ്ങള്‍, സമയക്രമം തുടങ്ങിയ വിശദാംശങ്ങള്‍ ‘സ്രിജന്‍’ (SRIJAN) ഡിഫന്‍സ് പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.

2020 ഓഗസ്റ്റിലാണ് സ്രിജന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പോര്‍ട്ടലിലൂടെ 15,700ലധികം പ്രതിരോധ ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ സാധിച്ചതായും, ഇതുവഴി ഏകദേശം 9,000 കോടി രൂപയുടെ ഇറക്കുമതി കുറയ്‌ക്കാനായതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

പ്രതിരോധ ഉല്‍പ്പാദനത്തില്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക നീക്കമായാണ് പുതിയ പട്ടികയെ കേന്ദ്രസര്‍ക്കാര്‍ കാണുന്നത്.

Tags: Defence Ministry announcessixth Positive Indigenisation Listcomprising 405 strategicallyimportant items
Share
Tweet
SendShare

More News from this section

സ്വാതന്ത്ര്യദിന പരിപാടിയില്‍ ഹിന്ദു വിദ്യാര്‍ത്ഥിനികളെ ബുര്‍ഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു; സ്‌കൂള്‍ പൂട്ടി സീല്‍ ചെയ്ത് യുപി സര്‍ക്കാര്‍

ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ; അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ഡോളകറുകള്‍ നല്‍കണം; ഒഡീഷയിലെ അനുഭവം പങ്കുവെച്ച് അമേരിക്കന്‍ സഞ്ചാരി

കാശ്മീരിലേക്ക് യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍; മനോജ് സിന്‍ഹയുമായും ഒമര്‍ അബ്ദുള്ളയുമായും കൂടിക്കാഴ്ച

മഹാരാഷ്‌ട്രയില്‍ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം; ഓഗസ്റ്റ് 28 മുതല്‍ പ്രാബല്യത്തില്‍, ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവ്

തലമൊട്ടയടിച്ച് നയൻതാര തിരുപ്പതിയിൽ?? ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍; എന്നാൽ യഥാർഥ കഥ  പുറത്ത്

‘എന്നെ കാഫിർ എന്ന് വിളിച്ചാലും സ്നേഹം മാത്രം’;  ബൊനാലു ആഘോഷിച്ചതിന് ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം; കണ്ണീരോടെ മറുപടിയുമായി ഫരിയ അബ്ദുള്ള

Latest News

കളിക്കുന്നതിനിടെ പാളത്തിലേക്ക് കയറി; ഒന്നരവയസ്സുകാരന്‍ തീവണ്ടിതട്ടി മരിച്ചു

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ; 6-1ന്റെ ചരിത്രജയം, ലോകകപ്പ് രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ഇനി സമനില മാത്രം

പ്രതിരോധ മേഖലയില്‍ വന്‍ ചുവടുവെപ്പ്; 405 ഉപകരണങ്ങളുടെ ആറാമത് തദ്ദേശീയവത്കരണ പട്ടിക പുറത്തിറക്കി കേന്ദ്രം

ഫിഫയില്‍ വീണ്ടും പൊട്ടിത്തെറി; ജിയാനി ഇന്‍ഫാന്റിനോയെ വിമര്‍ശിച്ച ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെവിന്‍ ലാമൂര്‍ പുറത്ത്

ലങ്കയ്‌ക്ക് 372 റണ്‍സ്‌ വിജയലക്ഷ്യം; കളി നിര്‍ത്തുമ്പോള്‍ ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍; ലങ്ക പൊരുതുന്നു

സഞ്ജുവിന്റെ ടാക്സിയില്‍ ലാലേട്ടന്‍; ‘ചേട്ടന്‍ ക്രിക്കറ്റും കളിക്കുമോ?’ കേരള ക്രിക്കറ്റ് ലീഗ് പ്രൊമോ വൈറല്‍

ചെസ്സിലും കരുനീക്കി ജെറാഡ് പിക്വെ; അശ്വിനൊപ്പമുള്ള ഫ്രാഞ്ചൈസിയില്‍ നിക്ഷേപം

പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിക്കാന്‍ ജപ്പാന്റെ സിയോണ്‍ സുസുക്കി; ആസ്റ്റണ്‍ വില്ലയിലേക്ക് വന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies